സന്തോഷ് ട്രോഫിയില്‍ ആവേശ പോരാട്ടം ; തിരിച്ചടിച്ച് ബംഗാള്‍
സന്തോഷ് ട്രോഫി ഫൈനലിലെ വാശിയേറിയ പോരാട്ടത്തില്‍ കേരളവും ബംഗാളും ഒപ്പത്തിനൊപ്പം. ആദ്യപകുതിയില്‍ എംഎസ് ജിതിനിലൂടെ കേരളം മുന്നിട്ടു നിന്നിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ബംഗാള്‍ ഗോള്‍ മടക്കുകായിരുന്നു.68-ാം മിനിറ്റില്‍ മനോഹരമായൊരു നീക്കത്തിനൊടുവില്‍ ജിതേന്‍ മുര്‍മുവാണ് ബംഗാളിനായി ലക്ഷ്യം കണ്ടത്.
ഒമ്ബതാം മിനിറ്റില്‍ ബോക്സിന് തൊട്ടടുത്ത് വെച്ച് സീസണെടുത്ത ഫ്രീ കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം. എന്നാല്‍ പന്ത് ലക്ഷ്യം തെറ്റി.പിന്നീട് 19-ാം മിനിറ്റില്‍ കിട്ടിയ അവസരം കേരളം ഗോളാക്കി മാറ്റേുകയായിരുന്നു.
https://www.facebook.com/Malayalivartha