സൂപ്പർ കപ്പിന് ബ്ലാസ്റ്റേഴ്സ് റെഡി; 25 അംഗ ടീമിൽ അഞ്ച് വിദേശ താരങ്ങളും
സൂപ്പര്‍ കപ്പിനുളള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശ താരങ്ങളടക്കം 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്ക് ഭേദമാകാത്ത ഇയാൻ ഹ്യൂമും കിസിറ്റോയും സൂപ്പർ കപ്പിന് ഉണ്ടാകില്ല. ഏപ്രിൽ 6ന് നെറോക എഫ് സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
അണ്ടര്‍ 17 താരം ഋഷി ദത്തിനെ ബ്ലാസ്റ്റേഴ്സ് സ്വാഡില്‍ ഉള്‍പ്പെടുത്തി. 6 മലയാളി താരങ്ങൾ സ്ക്വാഡിലുണ്ട്. സി കെ വിനീത്, സഹല്‍ അബ്ദുല്‍ സമദ്, ജിഷ്ണു ബാലകൃഷ്ണന്, റിനോ ആന്റോ, പ്രശാന്ത് എന്നിവരാണ് ടീമിലെ മലയാളികള്‍. സന്ദേഷ് ജിങ്കന് തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ നായകന്.
https://www.facebook.com/Malayalivartha