കാല്‍പ്പന്ത് വിശ്വപോരാട്ടത്തിന് തയ്യാറെടുക്കുന്ന ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി
കാല്‍പ്പന്ത് വിശ്വപോരാട്ടത്തിന് തയ്യാറെടുക്കുന്ന ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടി. ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ പരിക്കേറ്റ് പുറത്തുപോയതാണ് ലയണല്‍ മെസിക്കും സംഘത്തിനും തിരിച്ചടി സമ്മാനിച്ചിരിക്കുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പറായ റൊമേറോയുടെ കാല്‍മുട്ടിനേറ്റ പരിക്കാണ് വില്ലനായിരിക്കുന്നത്. അടുത്തകാലത്തായി റൊമേറോയെ പരിക്ക് കാര്യമായി പിടികൂടിയിരുന്നു. 2014 ലോകകപ്പില്‍ ജര്‍മനിക്കെതിരേ ഫൈനലില്‍ തോറ്റ അര്‍ജന്റീനയുടെ ഗോള്‍വലകാത്തത് റൊമേറോയായിരുന്നു. ചൊവ്വാഴ്ചയാണ് 31 വയസുകാരനായ റൊമേറയെ കൂടി ഉള്‍പ്പടുത്തി അര്‍ജന്റീനിയന്‍ പരിശീലകന് ജോര്‍ജി സാംപോളി 23 അംഗ ടീമിനെ പ്രഖ്യാപിച്ചത്. പിന്നാലെയാണ് പരിക്ക് വാര്‍ത്ത് പുറത്തുവന്നത്.
റൊമേറോയുടെ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റൊമേറോയ്ക്ക് പകരക്കാരനായി നഹുവേല്‍ ഗുസ്മാനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ഫോമിലുള്ള ചെല്‍സി ഗോള്‍ കീപ്പര്‍ ബില്ലി കാബല്ലറോയായിരിക്കും ലോകകപ്പില്‍ ഇനി അര്‍ജന്റീനയുടെ ഒന്നാം നന്പര് ഗോളിയാകുക. എന്നാല്‍ 36 വയസുകാരനായ കാബല്ലെറോ റഷ്യയില്‍ ടീമിന് മുതല്ക്കൂട്ടാകുമോ എന്ന് കണ്ടറിയണം. റിവര്‍ പ്ലേറ്റിന്റെ ഗോളി ഫ്രാങ്കോ അര്‍മാനിയും 23 അംഗ ടീമിലുണ്ട്. ഇവരില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് ഇനി കണ്ടറിയണം.
https://www.facebook.com/Malayalivartha