കലിപ്പടക്കാൻ ബ്ലാസ്റ്റേഴ്സ്...ലോകകപ്പ് താരം ടീമിലെത്തിയേക്കും; മലയാളികളുടെ സ്വന്തം ക്ലബായ കേരളാ ബ്ളാസ്റ്റേഴ്സ് ഏതൊക്കെ താരങ്ങളെ പാളയത്തിലെത്തിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ
ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ആഗോള ട്രാൻസ്ഫർ വിൻഡോ. തങ്ങളുടെ ക്ലബിലേക്ക് പുതിയ താരങ്ങളെയെത്തിച്ച് കളി മികച്ചതാക്കുകയാണ് എല്ലാ ക്ലബുകളുടെയും ലക്ഷ്യം.ഇംഗ്ലണ്ടിൽ ട്രാൻസ്ഫർ വിൻഡോ തുറന്നു കഴിഞ്ഞു. ഐ.എസ്.എല്ലും ഐ ലീഗും ഉൾപെടുന്ന ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോ അധികം വൈകാതെ തുറക്കാനിരിക്കെ മലയാളികളുടെ സ്വന്തം ക്ലബായ കേരളാ ബ്ബാസ്റ്റേഴ്സ് ഏതൊക്കെ താരങ്ങളെ പാളയത്തിലെത്തിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
കഴിഞ്ഞ സീസണിൽ മിഡ് ഫീൽഡിൽ കളി മെനഞ്ഞ കറേജ് പെക്കൂസണെയും കിസിറോൺ കിസിറ്റോയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം വെസ് ബ്രൗണിനെയും ബ്ലാസ് റ്റേഴ്സ് നിലനിർത്തിയേക്കും. മുൻ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടു കെട്ടിയ ഹോസു കുരിയസിനെ തിരികെ കൊണ്ടു വരാനും സാധ്യത ഉണ്ട്. ഐസ്ലൻഡ് താരവും ലോകകപ്പ് ടീമിൽ അംഗവുമായ വിങ്ങർ ജൊനാൻ ഗുഡ്മഡ്സണെ ടീമിലെത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്.നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബേർൺലിക്കു വേണ്ടിയാണ് താരം കളിക്കുന്നത്.
സന്തേഷ് ജിങ്കൻ, അനസ് എടത്തൊടിക, ലാൽ റു ത്താരാ എന്നിവർ ടീമിന്റെ പ്രതിരോധത്തിന് ശക്തി പകരും. ഗോളടി മികവുള താരങ്ങളെ ടീമിലെടുത്ത് ശക്തി പകരുകയാണ് ഡേവിഡ് ജെയിംസ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ സീസണിൽ ഗോൾകീപ്പറയിരുന്ന പോൾ റഹൂബ്കക്ക് പകരം മറ്റൊരു ഇഗ്ലീഷ് താരമെത്തുമെന്നും സൂചനകളുണ്ട്. എന്തായാലും കൊമ്പൻമാർ കലിപ്പടക്കുമോ എന്ന് കണ്ടറിയാം.
വീഡിയോ കാണാം......
https://www.facebook.com/Malayalivartha