ജര്‍മനിക്കെതിരെ പകരക്കാരനായി ഇറങ്ങിയ മെക്സിക്കോ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസിന് അപൂര്‍വ നേട്ടം
റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിക്കെതിരെ പകരക്കാരനായി ഇറങ്ങിയ മെക്സിക്കോ ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വസിന് അപൂര്‍വ നേട്ടം. അഞ്ച് ലോകകപ്പുകള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് 39 വയസുകാരനായ മാര്‍ക്വസിനെ തേടിയെത്തിയത്. 2002, 2006, 2010, 2014, 2018 ലോകകപ്പുകളിലാണ് മാര്‍ക്വസ് കളിച്ചത്
ജര്‍മനിയുടെ ലോതര്‍ മത്തേവൂസും മെക്സികോയുടെ അന്റോണിയ കാര്ബഹാലുമാണ് ഇതിനുമുന്‍പ് അഞ്ച് ലോകകപ്പ് കളിച്ച താരങ്ങള്‍. ഇറ്റാലിയന്‍ ഇതിഹാസ താരം ബഫണ് അഞ്ച് തവണ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഒരു തവണ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha