ബ്രസീലിന്റെ അടുത്ത മത്സരത്തില്‍ നെയ്മര്‍ കളിക്കില്ലെന്ന് സൂചന
ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ കോസ്റ്ററീക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. പരിശീലനത്തിനിടെ കാലിന് വേദന കൂടിയതിനെ തുടര്‍ന്നാണ് അദ്ദേഹം പിന്മാറിയതെന്നാണ് സൂചന. ലോകകപ്പിന് റഷ്യയിലെത്തുന്നതിന് മുമ്പ് തന്നെ നെയ്മറെ പരിക്ക് അലട്ടിയിരുന്നു.
അതേസമയം കഴിഞ്ഞ മത്സരത്തില്‍ സ്വിറ്റ്സര്‍ലാന്റ് ചെയ്ത 18 ഫൗളുകളില്‍ 10ല്‍ അധികവും നെയ്മറിനെ വീഴ്ത്താനായിരുന്നു. ഇതോടെ ഈ ലോകകപ്പില്‍ ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്യപ്പെടുന്ന താരം എന്ന നാണം കെട്ട റെക്കോര്‍ഡ് നെയ്മറിന്റെതായി. ഇന്നലെ സ്വിറ്റ്സര്‍ലാന്റ് നിരയില്‍ പിറന്ന മൂന്ന് മഞ്ഞക്കാര്‍ഡുകള്‍ക്കും കാരണം നെയ്മര്‍ തന്നെ ആയിരുന്നു.
എന്നാല്‍ നെയ്മറുടെ പരിക്ക് ഗുരതരമല്ലെന്നാണ് അവരുടെ മീഡിയ ഓഫീസര്‍ വിനിഷ്യസ് റോഡ്രിഗസ് അറിയിച്ചത്. വലത് കണങ്കാലിന് വേദനയുള്ളതിലാണ് അദ്ദേഹം പരിശീലനത്തില്‍ നിന്ന് വിട്ട് നിന്നതെന്നും അടുത്ത ദിവസങ്ങളില്‍ നെയമര്‍ പരിശീലനത്തില്‍ സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha