കോർണർ കിക്ക് ഹെഡറിലൂടെ വലകുലുക്കി റൊണാൾഡോ ; കളി തുടങ്ങി നാലാം മിനിട്ടിൽ ആദ്യ ഗോൾ
സ്പെയിനിനെതിരെ ആദ്യ മത്സരത്തിൽ ഹാട്രിക് നേടിയ റൊണാൾഡോ വീണ്ടും ഫോമിലേക്ക്. മെറോ ക്കോക്കെതിരെ കളി തുടങ്ങി നാലാം മിനിട്ടിൽ ഗോളുമായി സൂപ്പർ താരം റൊണാൾഡോ. ജാവാ മുടീഞ്ഞോയുടെ കോർണർ കിക്ക് ഹെഡറിലൂടെ ഗോൾ വലയിലെത്തിച്ചാണ് രണ്ടാം മത്സരത്തിൽ റൊണാൾഡോ തന്റെ നാലാം ഗോൾ കുറിച്ചത്.ശക്തമായ ബി ഗ്രൂപ്പിൽ എല്ലാ ടീമുകളും ഒാരോ മത്സരം കളിച്ചു കഴിഞ്ഞപ്പോൾ ഏക ജയവുമായി ഇറാനാണ് മുന്നിൽ. സ്പെയിനും പോർച്ചുഗലും സമനില കുരുക്കുമായി തൊട്ടുപിന്നിൽ. അതു കൊണ്ടുതന്നെ പ്രീ ക്വാർട്ടറിൽ ഇടംപിടിക്കാൻ ഇന്ന് ജയത്തിൽ കുറഞ്ഞൊന്നും റൊണാൾഡോ സംഘത്തിന്റെ മനസ്സിലില്ല. ഇൗ ലോക കപ്പിൽ പിറന്ന ഏക ഹാട്രിക് സ്വന്തം പേരിൽ കുറിച്ച റോണോ ഉജ്വല ഫോമിലാണ്. ആദ്യ മത്സരത്തിലെ സമനില പറങ്കിപ്പടയ്ക്ക് ജയത്തിനു തുല്ല്യമാണ്. ഇനിയുള്ള മത്സരങ്ങൾ ജയിച്ച് പ്രീ ക്വാർട്ടർ കടക്കാമെന്ന ആത്മവിശ്വാസത്തിലാണവർ.വാസ്തവത്തിൽ സ്പെയിൻ ടീമിലെ 11 പേരും റൊണാൾഡോ എന്ന ഒറ്റയാൻ പടയ്ക്കെതിരെ പോരാടുകയായിരുന്നു.
https://www.facebook.com/Malayalivartha