Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

ഉറുഗ്വായും റഷ്യയും പ്രീക്വാര്‍ട്ടറില്‍

21 JUNE 2018 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും പരാജയം... കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനോട് മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്

പ്രീമിയര്‍ ലീഗില്‍ എതിരാളികളുടെ വലയില്‍ ഗോളുകള്‍ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്‌സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍സിറ്റി മത്സരത്തില്‍ ആവേശ സമനില...

ഗോവ മികച്ച പോരാട്ടം പുറത്തെടുത്തെങ്കിലും.... ഏഴാം തവണയും സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് സര്‍വീസസ്...

77ാം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അതിന്റെ ക്ലൈമാക്‌സിലേക്ക്... ഇന്ന് വൈകുന്നേരം യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തില്‍ സര്‍വീസസും ഗോവയും ഏറ്റുമുട്ടും

ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും. ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്. ജൂണ്‍ 25-നാണ് റഷ്യയും യുറുഗ്വായും തമ്മിലുള്ള മത്സരം. ഇതിലെ വിജയി ഗ്രൂപ്പ് എയിലെ ജേതാവാകും. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ സൗദി അറേബ്യയും ഈജിപ്തും പുറത്തായിക്കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള മത്സരം ഇതോടെ അപ്രസക്തമായിരിക്കുകയാണ്.

നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന ലൂയിസ് സുവാരസ് നേടിയ ഏക ഗോളിനാണ് യുറുഗ്വായ് സൗദിയെ തോല്‍പിച്ചത്. ഇരുപത്തിമൂന്നാം മിനിറ്റിലെ ഒരു കോര്‍ണറില്‍ നിന്നാണ് സുവാരസിന്റെ ഗോള്‍ വന്നത്. നൂറാം അന്താരാഷ്ട്ര മത്സരം കളിക്കുന്ന സുവാരസിന്റെ അമ്പത്തിരണ്ടാം ഗോളാണിത്. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ഏക യുറഗ്വായന്‍ താരമായി സുവാരസ്.

കാര്‍ലോസ് സാഞ്ചസിന്റെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു സുവാരസിന്റെ ഗോള്‍. മാര്‍ക്ക് ചെയ്യപ്പെടാത നില്‍ക്കുമ്പോള്‍ പോസ്റ്റിന് മുന്നില്‍ നിന്നു ലഭിച്ച പന്ത് ഒന്ന് ചെറുതായി ടാപ്പ് ചെയ്യേണ്ടിയേ വന്നുള്ളൂ സൂപ്പര്‍ സ്‌്രൈടക്കര്‍ക്ക്. ഏതാണ്ട് ഒപ്പത്തിനൊപ്പം തന്നെയായിരുന്നു മത്സരം. ലഭിച്ച അവസരങ്ങള്‍ ഫിനിഷിങ്ങിലാണ് സൗദി ഏറെയും തുലച്ചുകളഞ്ഞത്. മുന്നേറ്റനിരയുടെ ഒത്തിണക്കമില്ലായ്മയും അവര്‍ക്ക് വിനയായി.

മത്സരത്തില്‍ 53 ശതമാനം ബോള്‍ പൊസിഷനും സൗദിക്കായിരുന്നു. കൃത്യതയാര്‍ന്ന പാസുകളിലും സൗദി മുന്നിട്ടുനിന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ ഗോളാക്കാന്‍ സാധിക്കാതിരുന്നതോടെ മികച്ച കളി പുറത്തെടുത്തിട്ടും ആദ്യ റൗണ്ടില്‍ തന്നെ സൗദിക്ക് പുറത്തേക്കുള്ള വഴി തുറന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന മാന്ത്രിക താരത്തിന്റെ ചിറകിലേറി പോര്‍ചുഗല്‍ ലോകകപ്പിന്റെ നോക്കൗട്ടിലേക്ക്. മൊറോക്കോയ്‌ക്കെതിരായ ബി ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണു പോര്‍ചുഗലിന്റെ ജയം.

രണ്ടു കളികളും തോറ്റ മൊറോക്കോ നോക്കൗട്ട് കാണാതെ പുറത്തായി. രണ്ട് കളികളില്‍ നിന്നു നാലു പോയിന്റാണു പോര്‍ചുഗല്‍ നേടിയത്. സ്‌പെയിനും പോര്‍ചുഗലും തമ്മില്‍ നടന്ന ആദ്യ മത്സരം 3-3 നു സമനിലയായിരുന്നു.

ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിട്ടിലാണു ക്രിസ്റ്റിയാനോ ഗോളടിച്ചത്. ജോയ മൗടീഞ്ഞോയുടെ ഗോള്‍മുഖത്തേക്കു താഴ്ന്നു വന്ന പന്ത് കിടിലന്‍ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ മുനീറിനു പന്തില്‍ തൊടാന്‍ പോലുമായില്ല. റഷ്യയുടെ ഒലേഗ് സാലെങ്കോയ്ക്കു ശേഷം തുടര്‍ച്ചയായി അഞ്ച് ലോകകപ്പില്‍ ഗോളടിക്കുന്ന താരമാകാനും ക്രിസ്റ്റിയാനോയ്ക്കായി. നോക്കൗട്ട് ഉറപ്പാക്കിയെങ്കിലും മധ്യനിരക്കാര്‍ ക്രിസ്റ്റിയാനോയ്ക്കു പന്തെത്തിക്കുന്നതില്‍ പരാജയപ്പെടുന്നതു സാന്റോസിനു ചിന്താ വിഷയമാണ്.

2002-നു ശേഷം ഇതുവരെ യൂറോപ്പിനു പുറത്തുള്ള ഒരു രാജ്യത്തോടും തോറ്റിട്ടില്ലെന്ന റെക്കോഡ് നിലനിര്‍ത്താന്‍ പോര്‍ചുഗലിനായി. 2002 ലോകകപ്പില്‍ അവര്‍ ദക്ഷിണ കൊറിയയോട് 2-1 നു തോറ്റിരുന്നു. കഴിഞ്ഞ ഒമ്പത് ലോകകപ്പ് മത്സരങ്ങളില്‍ ഏഴിലും തോല്‍ക്കാനായിരുന്നു മൊറോക്കോയുടെ വിധി. ഇതില്‍ അഞ്ചു മത്സരങ്ങളിലും അവര്‍ക്ക് ഗോളടിക്കാനായില്ല. 2010-നു ശേഷം ആദ്യമായാണു പോര്‍ചുഗല്‍ ഗോള്‍ വഴങ്ങാതെ ഒരു മത്സരം പൂര്‍ത്തിയാക്കിയത്.

ലോകകപ്പില്‍ ആതിഥേയരായ റഷ്യയുടെ കുതിപ്പ് തുടരുന്നു. കഴിഞ്ഞദിവസം നടന്ന കളിയില്‍ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്ക് ഈജിപ്തിനെ തോല്‍പ്പിച്ച റഷ്യ തുടര്‍ച്ചയായ രണ്ടം ജയം ആഘോഷിച്ചു. രണ്ടുകളികളില്‍നിന്ന് ആറുപോയിന്റ് കരസ്ഥമാക്കിയ റഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

സൂപ്പര്‍താരം മുഹമ്മദ് സല പുരക്കുമാറി ടീമിലെത്തിയതിന്റെ ആവേശത്തില്‍ കളിച്ച ഈജിപ്ത് ആദ്യപകുതിയില്‍ റഷ്യയെ ഗോളടിക്കാന്‍ വിടാതെ കെട്ടിയിട്ടു.

എന്നാല്‍ 47-ാം മിനിറ്റില്‍ അഹമ്മദ് ഹാത്തി സ്വന്തംവലയില്‍ പന്തെത്തിച്ചതോടെ ഈജിപ്തിന്റെ പിടി അയഞ്ഞു. റഷ്യന്‍ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ഹാത്തി സ്വന്തം വലയിലേക്കു പന്തടിച്ചു കയറ്റുകയായിരുന്നു. ആക്രമണം തുടര്‍ന്ന റഷ്യ 59-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഫെര്‍ണാണ്ടസ് മൈതാനമധ്യത്തില്‍നിന്ന് നീട്ടിക്കൊടുത്ത പന്ത് പിഴവൊന്നുമില്ലാതെ ചെറിഷേവ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. ടൂര്‍ണമെന്റിലെ ചെറിഷേവിന്റെ മൂന്നാമത്തെ ഗോള്‍.

മൂന്നുമിനിറ്റിനുശേഷം വീണ്ടും റഷ്യ ഗോള്‍ നേടി. കുഡപോവിന്റെ പാസില്‍നിന്ന് സ്യുബയാണു ലക്ഷ്യം കണ്ടത്.
സ്യൂബയുടെ ടുര്‍ണമെന്റിലെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. മൂന്നുഗോള്‍ വീണതോടെ കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ച ഈജിപ്ത് 73-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി മുഹമ്മദ് സല ഈ ജിപ്തിന്റെയും തന്റെയും ടുര്‍ണമെന്റിലെ ആദ്യഗോള്‍ കണ്ടെത്തി.  

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. ...വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു  (4 minutes ago)

 ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...  (26 minutes ago)

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (1 hour ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (1 hour ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (1 hour ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (1 hour ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (1 hour ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (2 hours ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (2 hours ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (2 hours ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (4 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (5 hours ago)

Malayali Vartha Recommends