ലോകകപ്പ് പോരാട്ടം ; എറിക്സന്റെ ഗോളിൽ ഡെൻമാർക്ക് മുന്നിൽ
ആസ്ത്രേലിയ ഡെൻമാർക്ക് പോരാട്ടത്തിൽ ക്രിസ്റ്റ്യൻ എറിക്സന്റെ ഗോളിൽ ഡെൻമാർക്ക് 1-0ന് മുന്നിൽ.ഇടത് ഭാഗത്ത് നിന്ന് നിക്കോളോയ് യോര്ഗന്സെനിൽ നിന്ന് ലഭിച്ച പന്ത് ബോക്സിന്റെ മധ്യത്തില്‍ നിന്ന് ക്രിസ്റ്റ്യൻ എറിക്സണ് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.ആദ്യ കളിയിൽ പെറുവിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ച ആത്മവിശ്വാസത്തിലിറങ്ങിയ ഡെൻമാർക്ക് കാഹിലിന്റെ കംഗാരുപ്പടയെ നേരിട്ട് ക്വാർട്ടർ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്.ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ഫ്രാൻസിനെ ഞെട്ടിച്ച് പരാജിതരായ ആസ്ത്രേലിയയും ജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങുകയാണ്.അതേ സമയം റാങ്കിങ്ങില്‍ തങ്ങളേക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന പെറുവിനെ മുട്ടുക്കുത്തിച്ചതിെൻറ ആത്മവിശ്വാസം ഡെൻമാർക്കിന് മുൻതൂക്കം നൽകുന്നുണ്ട്.റാങ്കിങ്ങിലും ഡന്മാര്ക്കിനേക്കാള് ഏറെ പിന്നിലാണ് ഓസ്ട്രേലിയ.
https://www.facebook.com/Malayalivartha