ബ്രസീൽ ആക്രമണങ്ങൾക്ക് മുന്നിൽ വീഴാതെ കോസ്റ്ററിക്ക ; ആദ്യ പകുതി ഗോള്‍രഹിതം
ഗ്രൂപ്പ് ബിയിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ കോസ്റ്ററിക്കയ്ക്ക് എതിരെ ഗോൾ കണ്ടെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ് ബ്രസീൽ. ആദ്യ പകുതിയിൽ മികച്ച ആക്രമണങ്ങളുമായി ബ്രസീൽ തന്നെയാണ് മികച്ചു നിൽക്കുന്നത് എങ്കിലും കോസ്റ്ററിക്ക ഡിഫൻസിനെ കീഴ്പ്പെടുത്താൻ ബ്രസീലിനായിട്ടില്ല. 25ആം മിനുട്ടിൽ ജീസുസ് ഒരു തവണ വലകുലുക്കി എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു.
നെയ്മറിന് കോസ്റ്ററിക്കൻ ഗോൾകീപ്പർ നവാസുമായി വൺ-വൺ അവസരത്തിൽ ഒരിക്കൽ എത്തി എങ്കിലും നെയ്മർ ഷോട്ട് ഉതിർക്കും മുമ്പ് നവാസ് പന്ത് കൈക്കലാക്കി കോസ്റ്ററിക്കയെ രക്ഷിച്ചു. ആദ്യ പകുതിയിൽ തീർത്തും ബ്രസീൽ ആക്രമണമായിരുന്നു എങ്കിലും ഒരു ഷോട്ട് വരെ ടാർഗറ്റിൽ തൊടുക്കാൻ 41ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ബ്രസീലിന്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ബ്രസീലിനും, ആദ്യ മത്സരം പരാജയപ്പെട്ട കോസ്റ്ററിക്കയ്ക്കും ഇന്ന് വിജയിച്ചെ മതിയാകു.
https://www.facebook.com/Malayalivartha