മെക്സിക്കോ പ്രീക്വാര്‍ട്ടറില്‍; മെക്സിക്കോയ്ക്ക് ഇത് തുടര്‍ച്ചയായ രണ്ടാം ജയം; ദക്ഷിണകൊറിയയെ തകര്‍ത്തക് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മെക്സിക്കോ പ്രീക്വാര്‍ട്ടറില്‍ കടന്നിരിക്കുന്നത്. അതേസമയം, രണ്ടു മല്‍സരങ്ങളും തോറ്റ ദക്ഷിണകൊറിയ ടൂര്‍ണമെന്റില്‍നിന്ന് പുറത്താവുകയും ചെയ്തു. ദേശീയ ജഴ്സിയില്‍ 50-ാം ഗോള്‍ നേടിയ ഹവിയര്‍ ഹെര്‍ണാണ്ടസിന്റെയും കഴിഞ്ഞ ദിവസം അന്തരിച്ച മുത്തച്ഛന് ശ്രദ്ധാഞ്ജലിയായി ആദ്യഗോള്‍ നേടിയ കാര്‍ലോസ് വേലയുടെയും മികവില്‍ മെക്സിക്കോയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മെക്സിക്കോയുടെ വിജയം. രണ്ടു മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റായി അവര്‍ക്ക്.
വെള്ള ജെഴ്സിയില്‍ ഭാഗ്യമില്ലെന്നാണ് മെക്സിക്കോക്കാര്‍ വിശ്വസിക്കുന്നത്. എന്നാല്‍, ആ വിശ്വാസം രണ്ട് ഗോളുകള്‍ കൊണ്ട് തകര്‍ത്തിരിക്കുകയാണ് കാര്‍ലോസ് വെലയും ഹാവിയര്‍ ഹെര്‍ണാണ്ടസും. 26ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ പെനാല്‍റ്റിയിലൂടെ ലീഡ് നേടിയ മെക്സിക്കോ 66ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഹാവിയര്‍ ഹെര്‍ണാണ്ടസായിരുന്നു ഗോള്‍ സ്കോറര്‍. ലൊസാനൊ നല്കിയ പാസ്സില്‍ രണ്ട് കൊറിയന്‍ ഡിഫന്ഡര്മാപെ മറികടന്നാണ് ഹെര്‍ണാണ്ടസ് ഗോള്‍ നേടിയത്. ദേശീയ ജെഴ്സിയില്‍ ഹെര്‍ണാണ്ടസിന്റെ 50ാം ഗോളാണ് ഇത്.
ആദ്യ പകുതിയില്‍ ബോക്സില്‍ വെച്ച് ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെ മുന്നേറ്റം തടയുന്നതിനിടെ യാങ് ഹ്യൂന്റെ കൈയില്‍ പന്ത് തട്ടുകയായിരുന്നു. ഇതോടെ ഹാന്‍ഡ് ബോളില്‍ റഫറി പെനാല്‍റ്റി വിധിച്ചു. പെനാല്‍റ്റിയെടുത്ത വെലയ്ക്ക് പിഴച്ചില്ല. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനറ്റില്‍ സോന്‍ ഹ്യുങ് മിന്നാണ് ദക്ഷിണ കൊറിയയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്. ഗ്രൂപ്പ് എഫില്‍നിന്നുള്ള രണ്ടാമത്തെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്തിനായി ജര്‍മനിയും സ്വീഡനും തമ്മിലാണ് മല്‍സരം.
https://www.facebook.com/Malayalivartha