ഇന്ത്യൻ താരം പി.വി.സിന്ധു തായ്ലാൻഡ് ഓപ്പണ്‍ ഫൈനലില്‍
ഇന്ത്യയുടെ പി.വി.സിന്ധു തായ്ലന്ഡ് ബാഡ്മിന്റണ്‍ ഓപ്പണ്‍ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്ക ടുന്ജുംഗിനെ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിന് അര്‍ഹത നേടിയത്. സ്കോര്‍: 23-21, 16-21, 21-9.
ഒരു മണിക്കൂര്‍ നീണ്ട പേരാട്ടത്തിനൊടുവിലാണ് രണ്ടാം സീഡായ സിന്ധു മരിസ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്നുതവണ നേര്‍ക്കുനേര്‍ വന്നപ്പോഴും പരാജയപ്പെട്ടിട്ടില്ല എന്ന നേട്ടം നിലനിര്‍ത്താന്‍ സിന്ധുവിനായി.
നിലവിലെ ലോക ജേതാവ് ജപ്പാന്റെ നൊസോമി ഒക്കുഹാരയാണു ഫൈനലില്‍ ലോക മൂന്നാം നന്പറായ സിന്ധുവിന്റെ എതിരാളി. കോര്‍ട്ടില്‍ ഇരുവരും പത്തുതവണ നേര്‍ക്കുനേര്‍ പോരാടിയപ്പോള്‍ അഞ്ചുവട്ടം വീതം സിന്ധുവും ഒക്കുഹാരയും വിജയം പങ്കിട്ടു.
https://www.facebook.com/Malayalivartha