പൊരുതി തോറ്റു..നൊസോമിക്കു മുന്നില്‍ കാലിടറി: തായ്‌ലാന്‍ഡ് ഓപ്പണ്‍ ഫൈനലില്‍ പി.വി. സിന്ധുവിന് തോല്‍വി
ഇന്ത്യയുടെ വെള്ളിത്തിളക്കം ജപ്പാന്റെ ഒകുഹര നൊസോമിയ്ക്കു മുന്നില്‍ കാലിടറി. തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പി.വി. സിന്ധുവിന് തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് രണ്ടാം സീഡായ സിന്ധുവിനെ നൊസോമി വീഴ്ത്തിയത്. സ്‌കോര്‍: 21-15, 21-18. -അമ്പതു മിനിറ്റ് നീണ്ട മത്സരത്തിന്റെ ആദ്യ ഗെയിം തന്നെ നൊസോമി ലീഡ് പിടിച്ച് അതു നിലനിര്‍ത്തുകയായിരുന്നു. ആദ്യ സെറ്റ് നഷ്ടമായ സിന്ധു രണ്ടാം സെറ്റില്‍ ആദ്യ ആറു പോയിന്റു വരെലീഡ് നിലനിര്‍ത്തിയെങ്കിലും പിന്നീട് വന്‍ തിരിച്ചുവരവ് നടത്തി. തുടര്‍ന്ന് 18-18 വരെ എത്തിയതിനു ശേഷമാണ് സിന്ധു നൊസോമിക്കു മുന്നില്‍ തോല്‍വി വഴങ്ങിയത്
https://www.facebook.com/Malayalivartha