ഏഷ്യാ പസഫിക് ചാമ്ബ്യന്‍ കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന്, വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം നോക്കൗട്ട് വിജയമാണിത്
ഏഷ്യാ പസഫിക് ചാമ്ബ്യന്‍ കിരീടം ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന്. ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയെയാണ് വിജേന്ദര്‍ ഇടിച്ചിട്ടത്. മൂന്ന് മിനിറ്റ് വീതമുള്ള 10 റൗണ്ട് മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ തന്നെ ചേക്ക തോല്‍വി സമ്മതിക്കുകയായിരുന്നു. ആദ്യ രണ്ട് റൗണ്ടിലും വിജേന്ദര്‍ തന്നെയായിരുന്നു മുന്നില്‍. വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം നോക്കൗട്ട് വിജയമാണിത്.
മുന്‍ ലോക ചാമ്ബ്യനും നിലവിലെ കോണ്ടിനെന്റല് കിരീട ജേതാവുമാണ് ചേക്ക. ചേക്കയ്ക്കെതിരായ മത്സരത്തില്‍ തോറ്റിരുന്നെങ്കില്‍ വിജേന്ദറിന് ഏഷ്യാ പസഫിക് കിരീടം നഷ്ടമാകുമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഓസ്ട്രേലിയയുടെ കെറി ഹോപ്പിനെ തോല്പിച്ചാണ് വിജേന്ദര്‍ കിരീടം സ്വന്തമാക്കിയത്. ബോക്സിംങ് അസോസിയേഷന്റെ നിയമ പ്രകാരം ആറു മാസത്തിനകം മറ്റൊരു മത്സരം കളിച്ച് ജയിച്ച് കിരീടം നിലനിര്‍ത്തണം.
ശനിയാഴ്ച ത്യാഗ രാജ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്നാം റൗണ്ടില്‍ തന്നെ ജയിച്ചാണ് വിജേന്ദര്‍ കിരീടം നിലനിര്‍ത്തിയത്. കരിയറിലെ എട്ടാം മത്സരത്തിലെ എട്ടാം ജയമാണ് വിജേന്ദറിന്റേത്. പ്രൊഫഷണല്‍ റിങില്‍ ഒന്നര വര്‍ഷത്തെ പരിചയ സമ്ബത്തുള്ള വിജേന്ദര്‍ തോല്പിച്ച ചെക്കേ 17 വര്‍ഷത്തെ പരിചയ സമ്ബത്തുള്ള ബോക്സറാണ്. 43 മത്സരങ്ങളാണ് ചെക്കേയുള്ള അക്കൗണ്ടിലുള്ളത്.
https://www.facebook.com/Malayalivartha