ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം, ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്
ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 15 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ചാംപ്യന്‍ഷില്‍ കിരീടം നേടുന്നത്. 2001ലാണ് ഇന്ത്യ ഇതിന് മുന്‍പ് ലോകചാമ്പ്യന്മാരായത്.
മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളില്‍ ഇന്ത്യ മുന്നിലെത്തി. പിന്നീട് 22ാം മിനിറ്റില്‍ സിമ്രാന്‍ജീത് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ 70ാം മിനിറ്റില്‍ ഫാബ്രിക് വാന്‍ ബൊകജാക് ബെല്‍ജിയത്തിനായി ആശ്വാസ ഗോള്‍ നേടി.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ 42നു തോല്പിച്ചാണ് ഇന്ത്യ കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. ആറുതവണ ചാംപ്യന്മാരായ ജര്‍മനിയെ ഷൂട്ടൗട്ടില്‍ 43നു പരാജയപ്പെടുത്തിയാണു ബെല്‍ജിയം ഫൈനലില്‍ കടന്നത്.
https://www.facebook.com/Malayalivartha