കേരളത്തിലെ കാണികള്‍ക്ക് അഭിവാദ്യങ്ങള്‍, കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അമിതാഭ് ബച്ചന്
കേരളത്തിലെ കാണികള്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്. കേരളത്തിലെ ഫുട്ബോള്‍ ആരാധകരുടെ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബച്ചന് പറഞ്ഞു. ഇന്ത്യയിലെ പല സ്ഥലത്തും പോയിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള കാണികളുടെ ആവേശം കാണുന്നത് കേരളത്തിലാണ്.
ഫുട്ബോളിനെ എങ്ങനെ ജനകീയമാക്കാമെന്ന് കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്നും അമിതാഭ് പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് അത്ലറ്റികൊ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ പോരാട്ടം ആദ്യ പകുതി പിന്നിടുമ്ബോള്‍ ഓരോ ഗോള്‍ വീതം നേടി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്.മുപ്പത്തേഴാം മിനുറ്റിലായിരുന്നു കേരളത്തിന് ആദ്യ ഗോള്‍. കോര്‍ണര്‍ കിക്കില്‍ കേരളത്തിന്റെ ഹെഡ് മാസ്റ്റര്‍ മുഹമ്മദ് റാഫിയുടെ ഹെഡ്ഡലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്.
കഴിഞ്ഞ സീസണില്‍ മറ്റ് താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോളും നാല് ഹെഡ്ഡര്‍ ഗോളിലൂടെ റാഫിയായിരുന്നു ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകര്‍ന്നത്. കഴിഞ്ഞ കൊല്ലം റാഫിയുടെ നാല് ഗോളും പിറന്നത് ഹെഡ്ഡറിലൂടെയായിരുന്നു. നാല്‍പ്പത്തി നാലാം മിനുറ്റില്‍ കേരളത്തിന് കൊല്‍ക്കത്തയുടെ മറുപടി. എന്റികാ സെറീനോ ആണ് ഗോള്‍ മടക്കിയത്. ബ്ലാസ്റ്റേഴ്സിനായി റാഫി ആദ്യ ഗോള്‍ നോടി ഏഴു മിനുറ്റുകള്‍ക്ക് ശേഷമാണ് സെറീനോ ഗോള്‍ മടക്കിയത്.
https://www.facebook.com/Malayalivartha