കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം, പെനല്‍റ്റി ഷൂട്ടൗട്ടില്‍ കേരളത്തെ വീഴ്ത്തി കൊല്‍ക്കത്തയ്ക്ക് ഐഎസ്എല്‍ കിരീടം
ഐഎസ്എല്‍ മൂന്നാം പതിപ്പില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം. കേരള ബ്ലാസ്റ്റേഴ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് വീഴ്ത്തിയാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയത്. രണ്ടാം തവണയാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്തും അധികസമയത്തും സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്.
ആദ്യ പകുതിയിലായിരുന്നു മല്‍സരത്തില്‍ പിറന്ന ഇരുഗോളുകളുമെത്തിയത്. 37ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്റ്റേഴ്സാണ് ലീഡ് നേടിയത്. എന്നാല്‍, 44ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം സെറീനോയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. മല്‍സരം താരതമ്യേന വിരസമായിരുന്ന രണ്ടാം പകുതിയിലും മല്‍സരത്തിന്റെ അധികസമയത്തും സമനിലക്കെട്ട് പൊട്ടിക്കാനാകാതെ പോയതോടെ തുടര്‍ച്ചയായ രണ്ടാം ഷൂട്ടൗട്ട് പരീക്ഷണത്തിലാണ് കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയത്.
https://www.facebook.com/Malayalivartha