ടെന്നീസ് താരം മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ബലംപിടിച്ചു ചുംബിച്ചു
ടെന്നീസ് കളിക്കാരനായ യുവാവ് മാധ്യമപ്രവര്‍ത്തകയെ പരസ്യമായി ബലംപിടിച്ചു ചുംബിച്ചു. ഇരുപത്തിയൊന്നുകാരനായ ഫ്രഞ്ച് ടെന്നീസ് പ്ലെയര്‍ മാക്സിം ഹാമോ ആണ് മാലി തോമസ് എന്ന മാധ്യമപ്രവര്‍ത്തകയെ ചേര്‍ത്തുനിര്‍ത്തി ബലംപ്രയോഗിച്ച് ഒട്ടേറെ തവണ ചുംബിച്ചത്. ഫ്രഞ്ച് ഓപ്പണിലെ ആദ്യതോല്വിയെക്കുറിച്ച് മാക്സിമിനോടു ചോദിക്കുകയായിരുന്നു മാലി. എന്നാല്‍ ഞൊടിയിടയിലാണ് മാക്സിം മാലിയെ ചേര്‍ത്തുനിര്‍ത്തി കഴുത്തില്‍ ചുംബിക്കുന്നത്. മാലി കുതറിമാറാന്‍ ശ്രമിക്കുന്നതും എന്നാല്‍ മാക്സിം പിടിവിടാതെ വീണ്ടുംവീണ്ടും ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.
സംഭവത്തെക്കുറിച്ച് മാലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. '' അത് എന്നെ ഒട്ടും സന്തോഷിപ്പിക്കാത്ത കാര്യമായിരുന്നു. അപ്പോള്‍ ഓണ്‍ എയര്‍ അല്ലായിരുന്നുവെങ്കില്‍ ഉറപ്പായും ഞാന്‍ അയാളെ അടിക്കുമായിരുന്നു''. മാക്സിമിന്റെ അനൗചിത്യപരമായ പെരുമാറ്റത്തിനെതിരെ ടൂര്‍ണമെന്റ് ഡയറക്ടര്‍മാര്‍ നടപടിയെടുത്തിട്ടുണ്ട്. മാക്സിമിനെ ഫ്രഞ്ച് ഓപ്പണില്‍നിന്നും സസ്പെന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha