പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യക്ക് ഏഷ്യന്‍ സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം
ബദ്ധവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കള്‍. പങ്കജ് അഡ്വാനിയും ലക്ഷ്മണ് റാവത്തും ചേര്‍ന്നാണ് ഫൈനലില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയത്. പങ്കജ് അഡ്വാനി മുഹമ്മദ് ബിലാലിനെ പരാജയപ്പെടുത്തിയപ്പോള്‍ ലക്ഷ്മണ് റാവത്ത് ബാബര്‍ മാസിനെ കെട്ടുകെട്ടിച്ചു.
ടൂര്‍ണമെന്റില്‍ ഒറ്റസെറ്റിലും തോല്‍വി വഴങ്ങാതെയാണ് പങ്കജ് അഡ്വാനി ഫൈനലിലെത്തിയത്. ഈ സീസണില്‍ പങ്കജിന്റെ രണ്ടാം ഏഷ്യന്‍ കിരീടവും മൊത്തത്തില്‍ എട്ടാം കിരീടനേട്ടവുമാണിത്.
https://www.facebook.com/Malayalivartha