സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു
സംസ്ഥാന വോളിബോള്‍ അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തു. അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടും അധികാര ദുര്‍വിനിയോഗവും അന്വേഷിക്കാനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനിച്ചു. നാലകത്ത് ബഷീര്‍ സെക്രട്ടറിയായുള്ള അസോസിയേഷന്‍ ഭരണസമിതിയെയാണ് അന്വേഷണ വിധേന്മയമായി സസ്‌പെന്‍ഡ് ചെയ്തത്.
സ്‌പോര്‍ട്‌സ് ചട്ടങ്ങള്‍ അട്ടിമറിച്ച് ജില്ലാ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടത്തിയെന്നതാണ് കാരണമായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പറയുന്നത്. ഒരാള്‍ മൂന്ന് വര്‍ഷത്തിലധികം ഭരണതലപ്പത്തെത്തരുതെന്നും ഭാരവാഹികള്‍ക്ക് വോളിബോളുമായി ബന്ധമുണ്ടായിരിക്കണമെന്ന നിബന്ധനകളാണ് അട്ടിമറിച്ചത്.
നാലകത്ത് ബഷീറിനെതിരെ അഴിമതി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. രാജ്യാന്തരതാരം ടോം ജോസഫിനെ അപമാനിച്ചതടക്കം ഒട്ടേറെ കായികതാരങ്ങളുടെ പരാതിയുമുണ്ട്. അസോസിയേഷന്‍ സെക്രട്ടറിയെയും പ്രസിഡന്റിനെയും പിരിച്ചുവിടണമെന്ന ശുപാര്‍ശയുണ്ടായിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ടെത്തിയത്.
നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയാറായില്ലെന്നും സാമ്പത്തിക ക്രമക്കേട് അടക്കമുള്ള പരാതികള്‍ കൗണ്‍സില്‍ നേരിട്ട് അന്വേഷിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha