സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാര്
അമ്പത്തിയേഴാമത് അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാര്. 11 സ്വര്‍ണവും എട്ട് വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ 22 മെഡലുകളുമായാണ് കേരളം ചാമ്പ്യന്മാരായത്. കേരളം 159 പോയിന്റുകള്‍ സ്വന്തമാക്കി ബഹുദൂരം മുന്നിലാണ് ഫിനീഷ് ചെയ്തത്.
രണ്ടാം സ്ഥാനത്തെത്തിയ തമിഴ്നാട് 110പോയിന്റ് സ്വന്തമാക്കി. ഇന്ന് മാത്രം കേരളം നാല് സ്വര്‍ണവും ആറ് വെള്ളിയും ഒരു വെങ്കലുവമാണ് കൊയ്തെടുത്തത്. ഇന്നലെ മുന്നിലുണ്ടായിരുന്ന ഹരിയാനയെ പിന്തള്ളിയാണ് തമിഴ്നാട് രണ്ടാം സ്ഥാനത്ത് എത്തിയത്.
https://www.facebook.com/Malayalivartha