സംസ്ഥാനത്ത സ്കൂള്‍ കായികമേള പാലായില്‍
സംസ്ഥാന സ്കൂള്‍ കായികമേള പാലായില്‍ നടത്തും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം വെള്ളിയാഴ്ചയാണ് ഉണ്ടായത്. ഒക്ടോബര്‍ 13 മുതല്‍ 16 വരെ നാലു ദിവസങ്ങളിലായി പാല മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരിക്കും സംസ്ഥാന സ്കൂള്‍ മീറ്റ് നടക്കുക. പുതിയ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ച തിനുശേഷമുള്ള ആദ്യ മത്സരത്തിനാണ് പാലാ വേദിയാകുന്നത്.
സംസ്ഥാനത്തെ 14 റവന്യു ജില്ലകളില്‍ നിന്നുള്ള കായികതാരങ്ങളാണ് നാലുദിവസമായി നടക്കുന്ന മീറ്റില്‍ മാറ്റുരയ്ക്കാനെത്തുന്നത്. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തന്നെ വാം അപ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഒരുക്കും.
സിന്തറ്റിക് ട്രാക്കുള്ള സ്ഥലങ്ങളിലെല്ലാം സംസ്ഥാന സ്കൂള്‍ അത്ലക്റ്റിക് മീറ്റ് മാറി മാറി നടത്താന്‍ കഴിഞ്ഞ വര്‍ഷം തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് ഇക്കുറി പാലയ്ക്കു നറുക്കുവീണത്.
https://www.facebook.com/Malayalivartha