"ബോൾട്ടിനെ തോൽപ്പിക്കാനാവില്ല മക്കളേ '' ;9.95 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്
താൻ വേഗത്തിന്റെ ചക്രവർത്തിയാണെന്ന് അരക്കെട്ടുറപ്പിക്കുംവിധമായിരുന്നു ബോൾട്ടിന്റെ പ്രകടനം .മൊണാക്കോ ഡയമണ്ട് ലീഗിലെ നൂറ് മീറ്ററിലും വേഗതയുടെ രാജാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് ഒന്നാമതെത്തി. 9.95 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഇസയ യംഗിനെ (9.98) യാണ് ബോള്‍ട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെ (10.02) മൂന്നാമതായും ഫിനിഷ് ചെയ്തു.
ഓഗസ്റ്റില്‍ ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബോള്‍ട്ടിന് ചാമ്പ്യന്ഷിപ്പിനൊരുങ്ങാനുള്ള വേദിയുമായിരുന്നു ഇത്.ലോകചാമ്പ്യന്ഷിപ്പോടുകൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്ന് ബോള്‍ട്ട് പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha