ഇത് സൂപ്പര്‍ : കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ തീം സോംഗ് വൈറലാകുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിലെ പോരാട്ടത്തിനിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി ഒരു കൂട്ടം ആരാധകര്‍ ഒരുക്കിയ തീം സോംഗ് വൈറലാകുന്നു. യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബ്ബുകളുടെ തീം സോംഗിനെ വെല്ലുന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സാണ്
ഓയേ ഓയേ ഓയേ ഹോ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ പുറത്തിറക്കിയത്. ടീം ഉടമ സച്ചില്‍ ടെന്‍ഡുല്‍ക്കറും ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളും ആവേശം വിതറുന്ന ഗാലറിയുമെല്ലാം ഗാനത്തിലുണ്ട്.
തീം സോംഗിന് പുറമെ യൂറോപ്യന്‍ ക്ലബുകളുടെ മാതൃകയില്‍ ടീമിന് മുദ്രാവാക്യം ഒരുക്കാനും ആരാധകര്‍ ലക്ഷ്യമിടുന്നതായാണ് വിവരം.
https://www.facebook.com/Malayalivartha