ഏഷ്യന്‍ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോം ഫൈനലില്‍ ;ചരിത്രപരമായ അഞ്ചാം ഫൈനൽ ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തി
ഇന്ത്യന്‍ താരം മേരി കോം ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ ടബാസ് കൊമുറയെ പരാജയപ്പെടുത്തിയാണ് അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം ഫൈനലിലെത്തുന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണ മത്സരിക്കുന്ന മേരികോമിന്റെ അഞ്ചാം ഫൈനലാണിത്. ഫൈനലില്‍ വിജയിക്കാനായാല്‍ 48 കിലോഗ്രാം വിഭാഗത്തില്‍ മേരികോമിന്റെ ആദ്യ ഏഷ്യന്‍ സ്വര്ണമെഡലാകും ഇത്.
https://www.facebook.com/Malayalivartha