Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...


സമ്പൂർണ സൂര്യഗ്രഹണത്തിന് പിന്നാലെ, പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങൾ:- ഭൂമിയിലെ ജീവികൾ പെരുമാറിയത് വിചിത്രമായി...


ഇസ്രായേലിന്‍റെ സുരക്ഷ ഉറപ്പ് വരുത്താൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുമെന്ന് പ്രഖ്യാപിച്ച് ബെഞ്ചമിന്‍ നെതന്യാഹു:- ഇറാൻ- ഇസ്രയേൽ സംഘർഷം കൂടുതൽ കലുഷിതമാകാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് യുകെ വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൂൺ...


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

ആരാധകരെ നിരാശരാക്കി ഐഎസ്എല്‍... ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍

17 NOVEMBER 2017 11:41 PM IST
മലയാളി വാര്‍ത്ത

ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും അമര്‍ തൊമര്‍ (എടി) കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. മത്സരം സമനിലയിലായി എന്നതിനേക്കാള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനമാണ് കാണികളെ നിരാശരാക്കിയത്. ഉജ്വലം എന്നു വിശേഷിപ്പിക്കാവുന്ന ഒരു മല്‍സരക്കാഴ്ച പോലും അവശേഷിപ്പിക്കാതെയാണ് മത്സരത്തിന് അവസാന വിസിലുയര്‍ന്നത്.

ആദ്യ പകുതിയില്‍ ഗോളിനു മുന്നില്‍ പോള്‍ റെച്ചൂബ്കയെന്ന ഇംഗ്ലിഷ് താരവും രണ്ടാം പകുതിയില്‍ പോസ്റ്റും ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകരാകുന്നതും മല്‍സരത്തില്‍ കണ്ടു. ബ്ലാസ്‌റ്റേഴ്‌സിന്റെ തരക്കേടില്ലാത്ത രണ്ടു ഗോള്‍ശ്രമങ്ങള്‍ക്കു മുന്നില്‍ കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ ദേബ്ജിത് മജുംദാര്‍ വില്ലനായപ്പോള്‍, കൊല്‍ക്കത്ത മുന്നേറ്റനിരയുടെ ഫിനിഷിങ്ങിലെ പോരായ്മകളാണ് അവര്‍ക്കു തിരിച്ചടിയായത്.

പന്തടക്കത്തിലും പാസിങ്ങിലും കൊല്‍ക്കത്ത താരങ്ങള്‍ മേധാവിത്തം പുലര്‍ത്തിയപ്പോള്‍ ആദ്യപകുതിയെ അപേക്ഷിച്ച് തരക്കേടില്ലാത്ത പ്രകടനം നടത്തിയെന്ന ആശ്വാസത്തോടെയാകും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ രണ്ടാം പകുതിയില്‍ കളി കണ്ടത്.
ഔദ്യോഗിക കണക്കനുസരിച്ച് 37,462 പേരാണ് കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് കളി കണ്ടത്. കൊച്ചിക്കു പേരുദോഷമുണ്ടാക്കിയ ഫിഫ ലോകകപ്പിലെ 'മോശം പ്രകടന'ത്തിനുശേഷമാണ് ഐഎസ്എല്‍ വന്നതോടെ സ്‌റ്റേഡിയത്തിലേക്ക് കാണികള്‍ ഇരച്ചെത്തിയത്. മത്സരം സമനിലയായതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു. ഇനി 24ന് കൊച്ചിയില്‍ സാക്ഷാല്‍ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പുര്‍ എഫ്‌സിക്കെതിരായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

മുന്നേറ്റനിരയില്‍ പന്തുകിട്ടാതെ വലഞ്ഞ ദിമിറ്റര്‍ ബെര്‍ബറ്റോവ് പിന്നീട് മധ്യനിരയിലേക്കിറങ്ങി കളിച്ച കാഴ്ച മതി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ അളക്കാന്‍. മധ്യനിരയില്‍ കറേജ് പെകൂസന്‍, മിലന്‍ സിങ് എന്നിവരും പ്രതിരോധനിരയും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പോസ്റ്റിനു മുന്നില്‍ ഇംഗ്ലിഷ് താരം ബോള്‍ റെച്ചൂബ്കയുടെ പ്രകടനവും ശ്രദ്ധേയമായി. കൊല്‍ക്കത്ത താരം ഹിതേഷ് ശര്‍മയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് വീണുകിടന്ന് തടുത്തിട്ട റെച്ചൂബ്ക തന്നെയായിരുന്നു ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ താരം.

കൊല്‍ക്കത്തയാകട്ടെ പന്തടക്കത്തിലെ മേധാവിത്തം ഫിനിഷിങ്ങിലേക്ക് കൊണ്ടുവരാനാകാതെ വിയര്‍ക്കുന്ന കാഴ്ചയും ആദ്യപകുതിയില്‍ കണ്ടു. മികച്ച ചില അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയിലൊന്നുപോലും കൊല്‍ക്കത്തയ്ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയുടെ പ്രകടനവും ബ്ലാസ്‌റ്റേഴ്‌സിനെ ഗോളില്‍നിന്ന് രക്ഷിച്ചു. സെന്‍ട്രല്‍ ഡിഫന്‍സില്‍ സെര്‍ബിയന്‍ താരം നെമാഞ്ച പെസിച്ചിന്റെ പ്രകടനവും ശ്രദ്ധേയമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (5 minutes ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (38 minutes ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (51 minutes ago)

തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍  (1 hour ago)

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് ഇന്ന്... 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക  (4 hours ago)

ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്‌സിറ്റിയിലെ പ്രഭാഷണം... മാതൃകാപരമായ ചട്ട ലംഘനമല്ലെന്ന് യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി  (4 hours ago)

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു  (5 hours ago)

തിരുവനന്തപുരത്ത് കടലില്‍ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 കേസുകള്‍  (5 hours ago)

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...  (5 hours ago)

ദീര്‍ഘദൂര നിര്‍ഭയ് ക്രൂയിസ് മിസൈല്‍ വ്യാഴാഴ്ച ഒഡീഷ തീരത്ത് വിജയകരമായി പരീക്ഷിച്ചു  (9 hours ago)

തിരക്കേറിയ ബസ്സില്‍ ബിക്കിനി ധരിച്ച് യാത്ര ചെയ്യുന്ന യുവതി...  (9 hours ago)

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി  (10 hours ago)

യു.ഡി.എഫിന്റെ പ്രമുഖ നേതാക്കൾക്കെതിരെ തുടർച്ചയായി അധിക്ഷേപകരമായ സൈബർ ആക്രമണം നടത്തിവരുന്ന സി.പി.എം ന് ഈ അധമ സംസ്ക്കാരത്തിനെതിരെ പ്രതികരിക്കാനുള്ള ധാർമ്മിക അവകാശമില്ല; സാമൂഹ്യ മാധ്യമങ്ങളിൽ വിവിധ കക്ഷിക  (10 hours ago)

ഏഴു വയസ്സുകാരനോട് രണ്ടാനച്ഛന്‍ കാട്ടിയ ക്രൂരത... മകനോട് ക്രൂരത കാട്ടുന്നത് കണ്ടിട്ടും നോക്കുകുത്തിയായി അമ്മ  (10 hours ago)

Malayali Vartha Recommends