ഓസ്ട്രേലിയൻ ഓപ്പൺ: വന്മരങ്ങൾ വീഴുന്നു; യുഎസ് ഓപ്പണ്‍ ചാമ്പ്യനു പിന്നാലെ വീനസ് വില്യംസും ആദ്യ റൗണ്ടിൽ പുറത്ത്
ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ അട്ടിമറി വിജയങ്ങൾ. യുഎസ് ഓപ്പണ്‍ വനിത ചാമ്പ്യനായ സ്ലോവാനേ സ്റ്റീഫന്‍സ് ആദ്യ റൗണ്ടിൽ പുറത്തായതിന് പിന്നാലെ മുൻ നിര താരമായ വീനസ് വില്യംസും പുറത്ത്. സ്ലോവാനേ സ്റ്റീഫന്‍സിനെ ലോക 34ാം നമ്പര്‍ താരമായ ഷാംഗ് ഷുവായിയാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്ലോവാനേ കീഴടങ്ങിയത്. സ്കോർ 2-6, 7-6), 6-2
ഓസ്ട്രേലിയൻ ഓപ്പൺ റണ്ണറപ്പ് ആയ വീനസിനെ സ്വിസ് താരമായ ബെലിൻഡ ബെൻസിക്കിനോടാണ് പരാജയപ്പെട്ടത്.നേരിട്ടുള്ള സെറ്റുകൾക്കാണ് വീനസ് പരാജയപ്പെട്ടത് സ്കോർ: 6-3, 7-5. ഉത്തേജക മരുന്ന് വിവാദത്തിൽപ്പെട്ട് വിലക്ക് നേരിട്ട മുൻ ലോക ഒന്നാം നമ്പർ താരമായ മരിയ ഷറപ്പോവ നാളെ കളത്തിലിറങ്ങും. പുരുഷ വിഭാഗത്തിൽ ഒന്നാം സീഡ് റാഫേൽ നദാൽ രണ്ടാം റൗണ്ടിൽ കടന്നു.
https://www.facebook.com/Malayalivartha