തിരിച്ചു വരവ് ഗംഭീരമാക്കി സെറീന; ജയം നേരിട്ടുള്ള സെറ്റുകൾക്ക്
അമ്മയായ ശേഷമുള്ള ആദ്യ മത്സരം ജയിച്ച് ടെന്നീസ് കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ്. ബിഎന്‍പി പാരിബാസ് (ഇന്ത്യന്‍ വെല്‍സ്) ഓപ്പണ്‍ ആദ്യ റൗണ്ടില്‍ കസാഖിസ്ഥാന്റെ സറീന ദിയാസിനെ പരാജയപ്പെടുത്തിയാണ് സെറീന രണ്ടാം വരവ് ഗംഭീരമാക്കിയത്.
രണ്ടാം വരവിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന വിജയിച്ചത് സ്കോര്‍: 7-5, 6-3. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ ശേഷമുള്ള സെറീനയുടെ ആദ്യ സിംഗിള്‍സ് മത്സരമായിരുന്നു ഇത്. രണ്ടാം റൗണ്ടില്‍ ഡച്ച് താരം കികി ബെര്‍ട്ടെന്‍സ് ആണ് സെറീനയുടെ എതിരാളി.
https://www.facebook.com/Malayalivartha