"എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല ;ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണ്” അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി
ഇംഗ്ലണ്ടിലെ വ്യവസായിയായ മുഹമ്മദ് ഭായിയുടെ നിർദ്ദേശ പ്രകാരം പാക്കിസ്ഥാൻകാരി അലിഷ്ബയിൽ നിന്ന് ഷമി പണം സ്വീകരിച്ചുവെന്നാണ് ഹസിൻ ജഹാന്റെ ആരോപണം. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ ക്രിക്കറ്റ് ഭരണസമിതി ചെയർമാൻ വിനോദ് റായ് അഴിമതി വിരുദ്ധ സമിതി ചെയർമാൻ നീരജ് കുമാറിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ പണം വാങ്ങിയതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതു ശരിയാണോയെന്നും അങ്ങനെയെങ്കിൽ എന്താവശ്യത്തിനാണു പണം സ്വീകരിച്ചതെന്നും അന്വേഷിക്കാനാണു നിർദ്ദേശം.
”ഏത് അന്വേഷണത്തിനും തയ്യാറാണ്. എന്റെ രാജ്യത്തെ ഒരിക്കലും ചതിച്ചിട്ടില്ല. ഒത്തുകളി ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ തൂക്കിലേറാൻ തയ്യാറാണ്” അഭിമുഖത്തിൽ കരഞ്ഞുകൊണ്ട് ഷമി പറഞ്ഞു.
https://www.facebook.com/Malayalivartha