ഇന്ത്യൻ വെൽസ് ടൂർണമെന്റ്: റോജർ ഫെഡററും വീനസ് വില്യംസും സെമിയിൽ
ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഒന്നാം സീഡ് റോജർ ഫെഡറർ സെമിയിൽ പ്രവേശിച്ചു. സൗത്ത് കൊറിയയുടെ ചൊങ്ങിനെതിരെ 7-5, 6-1 എന്ന സ്കോറിനാണ് ഫെഡറർ വിജയിച്ചത്. നിലവിൽ ലോക ഒന്നാം നമ്പറായ ഫെഡറർക്ക് ഈ സ്ഥാനം നിലനിർത്താൻ സെമി പ്രവേശം അനിവാര്യമായിരുന്നു.
ആദ്യ സെറ്റിൽ ശക്തമായ വെല്ലുവിളി നേരിട്ട ഫെഡറർ രണ്ടാം സെറ്റ് അനായാസം കൈപ്പിടിയിൽ ഒതുക്കി. സെമിയിൽ കോറിച്ചാണ് ഫെഡററുടെ എതിരാളി. ഏഴാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സനെ 2-6, 6-4, 7-6 എന്ന സ്കോറിന് തകർത്താണ് കോറിച്ച് സെമിയിൽ കടന്നത്.
വനിതാ വിഭാഗത്തിൽ അമേരിക്കയുടെ വീനസ് വില്യംസ് സെമിയിൽ കടന്നു. സ്പെയിനിന്റെ നുവരോക്കെതിരെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വീനസിന്റെ വിജയം. സ്കോർ 6-3, 6-2.
https://www.facebook.com/Malayalivartha