കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു...
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി.
ഗെയിംസിലെ ഇന്ത്യയുടെ 15ാം സ്വര്‍ണമാണിത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജു മുദ്ഗില്ലിന് വെള്ളിയും ലഭിച്ചു. ഇതോടെ 15 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 32 ആയി.
https://www.facebook.com/Malayalivartha