കോമണ്‍വെല്‍ത്ത് ഗെയിംസ്... രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്ഷന്
കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ രണ്ട് മലയാളി താരങ്ങള്‍ക്ക് സസ്പെന്ഷന്. ട്രിപ്പിള്‍ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്ഫാന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഗെയിംസ് വില്ലേജിലെ ഇവരുടെ മുറിക്കു പുറത്തു നിന്നും സൂചിയും സിറിഞ്ചടങ്ങിയ ബാഗും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇവരെ ഗെയിംസ് വില്ലേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ഗെയിംസ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഇരുവരേയും പുറത്താക്കിയത്. രണ്ടുപേരുടേയും അക്രഡിറ്റേഷന് റദ്ദാക്കിയതായും ഏറ്റവും ആദ്യം ലഭിക്കുന്ന വിമാനത്തില്‍ കയറ്റിവിടുമെന്നും കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന് അറിയിച്ചു. ട്രിപ്പിള്‍ ജമ്പില്‍ നാളെയായിരുന്നു രാകേഷ് ബാബുവിന്റെ മത്സരം നടക്കേണ്ടിയിരുന്നത്. ഇര്‍ഫാന്റെ മത്സരം പൂര്‍ത്തിയായിരുന്നു.
പതിനഞ്ചാം സ്വര്‍ണം നേടി വലിയ നേട്ടത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഇന്ത്യക്ക് നാണക്കേടുണ്ടാക്കുന്ന സംഭവം ഉണ്ടായത്. എന്നാല്‍ സംഭവത്തില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മരുന്ന് ഉപയോഗിച്ചിട്ടില്ല എന്നും എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നുമാണ് ഇര്ഫാന് ഇതേക്കുറിച്ച് പ്രതികരിച്ചത്ര.
https://www.facebook.com/Malayalivartha