കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മറ്റൊരു ചരിത്ര നേട്ടംകൂടി... ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണതിളക്കം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മറ്റൊരു ചരിത്ര നേട്ടംകൂടി. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയാണ് സ്വര്‍ണ തിളക്കവുമായി ചരിത്ര നേട്ടം കുറിച്ചത്. 86.47 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ചാണ് ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് അത്ലറ്റിക്സിലെ ആദ്യ സ്വര്‍ണം ഇന്ത്യ കരസ്ഥമാക്കിയത്.
ഈ സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് താരത്തിന്റെ സുവര്‍ണ നേട്ടം. ജാവലിന്‍ ത്രോയില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്. ഇരുപതുകാരനായ നീരജിന്റെ ആദ്യ ശ്രമംതന്നെ 85.50 മീറ്റര്‍ കടന്നിരുന്നു. നാലാം ശ്രമത്തിലാണ് സീസണിലെ മികച്ച ദൂരം കണ്ടെത്തി നീരജ് സ്വര്‍ണം കഴുത്തിലണിഞ്ഞത്.
കോമണ്‍വെല്‍ത്ത് അത്ലറ്റിക്സില് സ്വര്‍ണം നേടുന്ന നാലമത്തെ താരമാണ് നീരജ്. 1958ല്‍ മില്‍ഖ സിംഗും 2010ല്‍ കൃഷ്ണ പൂനിയയും 2014ല്‍ വികാസ് ഗൗഡയുമാണ് ഇതിനുമുന്‍പ് സ്വര്‍ണം നേടിയത്.
ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണം നേട്ടം 21 ആയി.
https://www.facebook.com/Malayalivartha