നിനക്ക് ജീവിക്കേണ്ടേ പെണ്ണേ? സാനിയയുടെ ലെഹങ്ക വിവാദമാകുന്നു
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ദമ്ബതികളുടെ മകന്റെ പേരും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണ രീതിയും. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിക്കുന്ന മറ്റൊരു വിഷയം ടെന്നീസ് താരം സാനിയ മിര്‍സയുടെ ലെഹങ്ക ആണ്. ചുവന്ന ലെഹങ്ക അണിഞ്ഞാണ് സാനിയ ഫോട്ടോയില്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്.
സാനിയ മതം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നും ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണെന്നും മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് മറക്കരുതെന്നുമൊക്കെയാണ് ഫോട്ടോക്ക് താഴെയുള്ള പ്രതികരണങ്ങള്‍. നേരത്തെ താരം ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ ഫത്വ ഇറക്കിയിരുന്നു.
https://www.facebook.com/Malayalivartha