Widgets Magazine
28
Jun / 2017
Wednesday

ഫുട്‌ബോള്‍ താരം സി.കെ.വിനീതിനെ ജോലിയില്‍നിന്നു പുറത്താക്കുന്നു, കളി അവസാനിപ്പിച്ച് ജോലി നോക്കാന്‍ തയ്യാറല്ലെന്ന് വിനീത്

14 MAY 2017 12:22 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ഫുട്‌ബോള്‍ താരമായ സി.കെ.വിനീതിനെ ഏജീസ് ജോലിയില്‍നിന്നു പുറത്താക്കുന്നു. മതിയായ ഹാജരില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിനീതിനെ പുറത്താക്കുന്നത്. ഏജീസ് ഓഫീസില്‍ ഓഡിറ്ററാണ് വിനീത്. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് വിനീത് ഏജീസില്‍ ജോലി നേടിയത്. ഇതിനുശേഷം ഇന്ത്യന്‍ ടീമിലുള്‍പ്പെടെ കളിക്കേണ്ടി വന്നതോടെ വിനീതിന് ഓഫീസിലെത്താന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം, ഫുട്‌ബോള്‍ കളിക്കുന്നത് അവസാനിപ്പിച്ച് ജോലി നോക്കാന്‍ തയ്യാറല്ലെന്ന് വിനീത് പ്രതികരിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിക്കു കയറിയ തന്നോട് കളിക്കരുതെന്നു പറയുന്നതില്‍ എന്തര്‍ഥമാണുള്ളതെന്നും വിനീത് ചോദിക്കുന്നു.

ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായ വിനീത് ബംഗളൂരു എഫ്‌സി, കേരള ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങിയ ക്ലബിലെയും അംഗമാണ്. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരത്തില്‍ കിര്‍ഗിസ് റിപ്പബ്ലിക്കിനെ നേരിടാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യംപിലേക്കു വിനീത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണ്‍ ഐലീഗില്‍ ടോപ് സ്‌കോററും വിനീതായിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Latest News
Most Read
Malayali Vartha Recommends
MalayaliVartha_300x250_GL