കലാശപ്പോരാട്ടത്തില്‍ തോല്‍ക്കാന്‍ മിഥാലി കോഴ വാങ്ങി..?
വനിതാ ലോകകപ്പിന്റെ ഫൈനല്‍ തോല്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജ് കോഴ വാങ്ങിയെന്ന ഗുരുതര ആരോപണവുമായി ബോളിവുഡ് താരം രംഗത്ത്. പ്രമുഖര്‍ക്കെതിരേ സോഷ്യല്‍മീഡിയ വഴി അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ച് ശ്രദ്ധ നേടിയിട്ടുള്ള കമാല്‍ റാഷിദ് ഖാന്‍ എന്ന കെ.ആര്‍.കെയാണ് മിഥാലിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫൈനലില്‍ മിഥാലി ഔട്ടായ രീതി കണ്ടിട്ട് കോഴ വാങ്ങിയെന്ന് സംശയമുണ്ടെന്നായിരുന്നു കെ.ആര്‍.കെയുടെ പ്രതികരണം. നിര്‍ബന്ധപൂര്‍വം മിഥാലി ഔട്ടാവുകയായിരുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും കെ.ആര്‍.കെ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫൈനലില്‍ ഒന്‍പത് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയത്. മിഥാലി ഫൈനലില്‍ 31 പന്തില്‍ 17 റണ്‍സ് നേടി പുറത്താവുകയായിരുന്നു. 191/4 എന്ന നിലയില്‍ കിരീടത്തിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യ അപ്രതീക്ഷിതമായി 219 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
https://www.facebook.com/Malayalivartha