വാട്സ്ആപ്പില്‍ രണ്ടു പുതിയ ഫീച്ചറുകള്‍ കൂടി ഉടനെത്തുന്നു; വാട്സ്ആപ്പില്‍ സുഹൃത്തുക്കള്‍ സ്റ്റാറ്റസ് മാറ്റിയാല്‍ അറിയാം
വാട്സ്ആപ്പില്‍ രണ്ടു പുതിയ ഫീച്ചറുകള്‍ കൂടി അധികം വൈകാതെ എത്തും. അത്യുഗ്രന്‍ രണ്ടു സംവിധാനങ്ങളാണ് എത്തുന്നത്. ഒന്നു സ്റ്റാറ്റസ് മാറ്റുന്നതുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്നു ലൊക്കേഷന്‍ ഷെയറിംഗുമായി ബന്ധപ്പെട്ടതും. സുഹൃത്തുക്കള്‍ സ്റ്റാറ്റസ് മാറ്റിയാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതാണ് ഒന്ന്. സുഹൃത്തുക്കള്‍ നില്ക്കുന്ന സ്ഥലം കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഫീച്ചറും വൈകാതെ ഔദ്യോഗികമാകും.
നിലവിലിപ്പോള്‍ ഒരു സുഹൃത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് അറിയണമെങ്കില്‍ അയാളുടെ പ്രൊഫൈലില്‍ പോയി നോക്കണം. എന്നാല്‍, ഇനി അതു വേണ്ടിവരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫേസ്ബുക്കിലെ പോലെ സ്റ്റാറ്റസ് മാറ്റിയാല്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം കഴിയുമ്പോള്‍ തനിയെ ഡിലീറ്റാകുന്ന സ്റ്റാറ്റസുകളും നമുക്കിതില്‍ ഉപയോഗിക്കാന്‍ സാധിക്കും.
മറ്റൊന്നു ലൈവായി സുഹൃത്തുക്കള്‍ നില്ക്കുന്ന സ്ഥലം മനസ്സിലാക്കുന്ന അപ്ഡേഷനാണ്. ലൈവ് ലൊക്കേഷന്‍ ഷെയറിംഗ് എന്നാണ് പുതിയ ഫീച്ചര്‍ അറിയപ്പെടുക. സുഹൃത്തുക്കള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നു മനസ്സിലാക്കാന്‍ ഈ ഫീച്ചര്‍ നമ്മളെ സഹായിക്കും. പുതിയ പതിപ്പില്‍ ഷോ മൈ ഫ്രണ്ട് എന്ന ഒരു ഓപ്ഷന് ഉണ്ടാകും. ജിപിഎസ് വഴി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ സുഹൃത്തുക്കളെ അവരുടെ അനുവാദത്തോടെ ട്രാക്ക് ചെയ്യാനും സാധിക്കും.
വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനുകളിലാണ് ഈ പുതിയ സംവിധാനങ്ങള്‍ ലഭ്യമാകുക. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ചില വാട്സാപ്പ് പതിപ്പുകളില്‍ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പ്രഖ്യാപനത്തിനു ശേഷം മാത്രമേ ഇവ ഇന്റര്‍ഫെയ്സില്‍ ലഭ്യമാകൂ.
ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കും ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കും ഒരേ സമയം പുതിയ അപ്ഡേറ്റുകള് ലഭിക്കും. അനേകം ചെറു മാറ്റങ്ങളും പുതിയ പതിപ്പില്‍ ഉണ്ടാവുകയും ചെയ്യും.
https://www.facebook.com/Malayalivartha