Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

ഹാല്‍സ്റ്റാറ്റിലെ ഉപ്പുഖനികളും ഫൈവ് ഫിംഗര്‍ വ്യൂപോയിന്റും 

02 NOVEMBER 2017 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

സമാധാനത്തിന്റെയും ഏക ലോകത്തിന്റെയും സന്ദേശവുമായി കൊച്ചിയില്‍ നിന്ന് ലോകയാത്ര പോയ ജയകുമാര്‍ ദിനമണി തായ്‌ലാന്‍ഡില്‍ വെച്ച് മരിച്ചു

കരാര്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കി.... ഈഫല്‍ ടവര്‍ താല്‍ക്കാലികമായി ബുധനാഴ്ച അടച്ചു

നിരവധി ഒഴിവുകൾ യുകെയിൽ: ബ്രിട്ടനിലെ സർക്കാർ ആശുപത്രികളിൽ നഴ്സുമാർക്ക് വൻ ഡിമാൻഡ്

കലയും കരകൗശലവും പരമ്പരാഗത വസ്ത്രവും സഞ്ചാരികളെ ആകർഷിച്ചു; ഉഗാണ്ടയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദേശീയ ഗെയിം പാർക്കുകൾ, ഗെയിം റിസർവുകൾ, പരമ്പരാഗത സൈറ്റുകൾ, പ്രകൃതിദത്ത ഉഷ്ണമേഖലാ വനങ്ങൾ എന്നിവയുണ്ട്; കിഴക്കൻ ഉഗാണ്ടയിലെ എംബാലു, ബോട്ട് സവാരി, വെള്ളച്ചാട്ടം എന്നിവയുമുണ്ട്; ഉഗാണ്ടയിലേക്ക് ട്രിപ്പ് പോകാമോ?

യുക്രൈനിൽ നിന്നും റഷ്യയ്ക്ക് കനത്ത തിരിച്ചടി: പുടിൻ ആണവായുധങ്ങള്‍ പുറത്തെടുക്കുമോ എന്ന ഭീതിയിൽ ലോകം

ആല്‍പ്‌സിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഒരു ഓസ്ട്രിയന്‍ യാത്ര നടത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഹാല്‍സ്റ്റാറ്റ് സന്ദര്‍ശിക്കണം. ഹാല്‍സ്റ്റാറ്റിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഉപ്പുഖനി. ഉപ്പുഖനിയിലേക്ക് ഫ്യൂണികുലാര്‍ ട്രെയിനാണുള്ളത്. മൊത്തം 65 കിലോമീറ്റര്‍ നീളമുണ്ട് ഈ ഉപ്പുഖനിയിലെ ടണലുകള്‍ക്ക്. ഉപ്പുഖനിയ്ക്കുള്ളിലൂടെയുള്ള ഗൈഡഡ് ടൂറിലൂടെ ഹാലിസ്റ്റാറ്റിന്റേയും ഉപ്പിന്റെയും ചരിത്രം മനസ്സിലാക്കാനാവും.

റോമന്‍സ് പണ്ടുകാലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാം ഉപ്പുകല്ലുകളായിരുന്നു ശമ്പളമായി കൊടുത്തിരുന്നത്, Salary എന്നവാക്ക് രൂപപ്പെട്ടത് salarium എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് . അന്ന് അത്രയും വിലയേറിയ വസ്തുവായിരുന്നു ഉപ്പ്. ഒരു കുടുംബത്തിന്റെ സമ്പത്തുപോലും അവരുടെ പക്കലുള്ള ഉപ്പിന്റെ അളവനുസരിച്ചായിരുന്നു കണക്കാക്കിയിരുന്നത്. ഉപ്പിന് ഇത്രയും വിലവരാന്‍ കാരണമെന്തെന്നാല്‍, പണ്ടുകാലത്ത് ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ മുഖ്യമായും ഉപയോഗിച്ചത് ഉപ്പായിരുന്നു.

 

ഉപ്പുകിട്ടാനാണെങ്കില്‍ കടല്‍വെള്ളം വറ്റിക്കണം, എന്നാല്‍ കടലില്ലാതിരുന്ന സ്ഥലങ്ങളില്‍ ഉപ്പ് ഖനനം ചെയ്‌തെടുക്കാന്‍ പറ്റിയ സ്ഥലം കണ്ടുപിടിച്ച് ഖനികള്‍ ഉണ്ടാക്കിയെടുക്കണം. ഹാല്‍സ്റ്റാറ്റ് എന്ന ഈ ചെറുഗ്രാമം ഉടലെടുത്തത് ഇവിടത്തെ ഉപ്പുഖനിയെ ബന്ധപ്പെട്ടാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപ്പുഖനിയാണ് ഹാല്‍സ്റ്റാറ്റിലേത്. 7000 വര്‍ഷങ്ങള്‍ക് മുന്‍പുതന്നെ ഇവിടെ ഖനനം തുടങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെമ്പുയുഗത്തിന്റെ ആരംഭത്തോടുകൂടി ശക്തിയേറിയ ആയുധങ്ങള്‍ നിര്‍മിക്കുകവഴി ഉപ്പുഖനികള്‍ ശക്തിയാര്‍്ജിച്ചു. 



വിയന്നയിലുള്ള റിസര്‍ച്ച് സെന്റര്‍, ഹാലിസ്റ്റാറ്റിലെ ഉപ്പുഖനിയില്‍ നിന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കോണിപ്പടികള്‍ നശിച്ചുപോകാതെ കണ്ടെടുത്തിട്ടുണ്ട്. ഭൂമിക്കടിയില്‍ ഉപ്പുനിക്ഷേപം വരാന്‍ കാരണവും ആനിമേറ്റഡ് വീഡിയോയിലൂടെ ടൂറിനിടയില്‍ കാണിച്ചുതരും.കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ശക്തമായ സൂര്യതാപത്താല്‍ ഭൂമിയിലെ വെള്ളമെല്ലാം വറ്റി പലയിടത്തും ഉപ്പുനിലങ്ങള്‍ രുപപ്പെട്ടു , പിന്നീട് അഗ്‌നിപര്‍വതം പൊട്ടിയൊലിച്ച ലാവകൊണ്ട് അത് മൂടപ്പെട്ടുകയും, വന്‍കരകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പര്‍വതങ്ങള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ ഉപ്പുനിക്ഷേപം കൂടിച്ചേര്‍ന്ന്, അത് ഭൂമിക്കടിയിലേക്ക് മാറുകയാണുണ്ടായത്. അങ്ങനെയാണ് ആല്‍പ്‌സിനടിയില്‍ പലയിടത്തും ഉപ്പുനിക്ഷേപം ഉണ്ടായത്. ഹല്‍സ്‌റ്റേറ്റില്‍ തന്നെ ഭൂനിരപ്പില്‍ നിന്നും 200 മീറ്റര്‍ താഴ്ചയില്‍ 30കി മീ സ്ഥലത്താണ് ഉപ്പുനിക്ഷേപം ഉള്ളത്. ഇന്നും ഓസ്ട്രിയയില്‍ പലയിടത്തും ഉപ്പുഖനിയില്‍ നിന്നും ഉപ്പുണ്ടാക്കുന്നുണ്ട്.

ആദ്യം ഉപ്പുഖനിയിലേക്ക് ടണല്‍ വഴി വെള്ളം കടത്തിവിട്ട് ഉപ്പുലായനി (Brine) ഉണ്ടാക്കുന്നു. ഈ ലായനിയ്ക്ക് കടല്‍വെള്ളത്തെക്കാള്‍ 10 % ഉപ്പുസാന്ദ്രത കൂടുതലാണ്. 30 % ഉപ്പാണ് Brine-ല്‍ ഉള്ളത്. ഹല്‍സ്‌റ്റേറ്റിലെ ഉപ്പുഖനിക്കുള്ളിലൂടെയുള്ള യാത്ര ഒരനുഭവം തന്നെ ആയിരിക്കും. താഴെ നിന്നും ഫ്യൂണികുലാര്‍ കയറിചെല്ലുന്നിടത്ത് സ്‌കൈവാക് ഉണ്ട്, മലമുകളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന പാലം പോലെ ഉള്ള ഒരിടം . അവിടെ നിന്നുള്ള ഫോട്ടോകള്‍ ഒക്കെ നല്ലതാണ്. 

മനോഹരമായ ഹാല്‍സ്റ്റാറ്റില്‍ 2100 മീറ്റര്‍ ഉയരത്തില്‍ ആല്‍പ്‌സില്‍ ഫൈവ് ഫിംഗേഴ്‌സ് എന്നൊരു വ്യൂ പോയിന്റുണ്ട്. 4 മീറ്റര്‍ നീളത്തില്‍ കൈവിരലുകള്‍ പോലെ 5 പ്ലാറ്റുഫോമുകള്‍ മലയ്ക്കു പുറത്തേക്ക് നീണ്ടുനില്‍ക്കുന്നു. താഴെ ഗ്ലാസ്സുകൊണ്ടും നെറ്റുകൊണ്ടും ആണ് നിര്‍മിച്ചിരിക്കുന്നത്. അതിനു മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഉള്ളൊന്നു കാളും. 2 കേബിള്‍ കാര്‍ കയറി വേണം അവിടെ എത്താന്‍, ഒന്നാമത്തെ കേബിള്‍ കാര്‍ ഇറങ്ങുന്നിടത്ത് ഒരു ഐസ് കേവും മാമ്മുത്ത് കേവ് എന്നറിയപ്പെടുന്ന ഒരു പുരാതനമായ ഗുഹയും ഉണ്ട്. അവിടെ നിന്നുള്ള ആല്‍പ്‌സിന്റെ കാഴ്ച അതിമനോഹരമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (8 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (37 minutes ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (1 hour ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (1 hour ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (2 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (2 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (7 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (7 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (7 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (8 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (8 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (8 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (8 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (8 hours ago)

Malayali Vartha Recommends