Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൻഹേരി ഗുഹകൾ - ബൌദ്ധകലയുടെ നിലീനസൌന്ദര്യം

18 JANUARY 2017 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

കൻഹേരി ഗുഹകൾ - ബൌദ്ധകലയുടെ  നിലീനസൌന്ദര്യം

യാത്രാവിവരണം -സേതുമേനോൻ 

മനുഷ്യ മഹാസാഗരമെന്നറിയപ്പെടുന്ന , എപ്പോഴും ബഹളമുഖരിതമായ മുംബൈ നഗരത്തില്‍ പച്ചപ്പട്ട് വിരിച്ചെന്നപോലെ പ്രകൃതി...കോണ്‍ക്രീറ്റ് കാടായ മുബൈയുടെ അതിര്‍ത്തിക്കുള്ളില്‍ ഒരു ഒറിജിനൽ കാട് ..അതാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് .മുനിസിപ്പൽ അതിർത്തിയിൽ നാഷണൽ പേർക്കുള്ള ലോകത്തിലെ ഏക മെട്രോയാണ് മുംബൈ.

110 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ വനത്തില്‍ ആയിരത്തിലേറെ തരം ചെടികളും, നാല്പതിലേറെ തരം മൃഗങ്ങളും, ദേശാടനക്കിളികളുള്‍പ്പടെ 260 തരം പക്ഷികളും, നാല്പതോളം ഉരഗങ്ങളും, മറ്റ് ജീവജാലങ്ങളും ഉണ്ടെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.

സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ ഏറ്റവും ഉയരം കൂടിയ മുനമ്പിലാണ് കൻഹേരി ഗുഹകൾ . മുംബൈ ബോറിവിലി റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്റർ ദൂരമേ ഇവിടെക്കുള്ളു. കൃഷ്ണഗിരിയാണ് പിന്നീട് കൻഹേരിയായി ലോപിച്ചതത്രെ .ആന്ധ്രാ രാജവംശത്തിലെ ഗൗതമി പുത്രാ ശതാകർണിയുടെ കാലത്താണ് കൻഹേരി ഗുഹയുടെ നിർമിതി.

ക്രിസ്തുവിനു മുൻപ് ഹീനയാന ബുദ്ധമതക്കാരും പിന്നീട് മഹായാന പ്രസ്ഥാനക്കാരും കണേരിയില്‍ വസിചിരുന്നതായി കരുതപ്പെടുന്നു. വലിയ ശിലകൾ കൊത്തി രൂപം നൽകിയ 209 ഗുഹകൾ ഇവിടെയുണ്ട്. ഇതിൽ 3 -)മത്തെ ഗുഹയാണ് ഏറ്റവും വലിയതും പ്രാധാന്യമുള്ളതും . ഈ മഹാചൈത്യം ശതകര്‍ണിയുടെ കാലത്താണ് നിർമ്മിതമായത് . മഹാചൈത്യത്തിന്റെ നിര്‍മാണത്തിനായി ധനസഹായം ചെയ്ത രണ്ടു വ്യാപാരികളുടെയും അവരുടെ പത്നിമാരുടേയും ശില്പങ്ങള്‍ പുറത്തെ ഭിത്തിയില്‍ അലങ്കരിച്ചിട്ടുണ്ട്

ഗുഹാവിഹാരങ്ങളുടെ വെളിയിലായി ചതുരാകൃതിയിലും ദീര്‍ഘചതുരത്തിലുമായി കിണറുകള്‍ നിര്‍മ്മിച്ചത്‌ കാണാം.ഗുഹാസമുച്ചയങ്ങളിലെ മുറികള്‍ മിക്കവയും ശൂന്യമായിരുന്നു. ഒഴിഞ്ഞ മുറികളില്‍ നീരവസൌന്ദര്യം നിഴലിട്ടു നിന്നു.

അതിഭാവുകത്വം ഒട്ടുമില്ലാതെ ലളിതമായ ശൈലിയിലാണ് കണേരിയിലെ ശില്പങ്ങള്‍ കാണപ്പെട്ടത്. ബുദ്ധ വിഗ്രഹങ്ങളുടെ നിലയും ലളിതമാണ്. അങ്കണവും വരാന്തയും കനത്ത തൂണുകളും ദ്വാരപാലകരും ഗുഹയെ താങ്ങി നിറുത്തുന്നതായി തോന്നും. കണേരിയിലെ ദര്‍ബാര്‍ ഗുഹ വിഹാരമായല്ല, എല്ലാര്ക്കും ഒത്തുചേരാനുള്ള ഒരു ധര്‍മാശാലയായാണ് തോന്നുക. കല്ലില്‍ തീര്‍ത്ത ഇരിപ്പിടങ്ങളും ചുവരിലെ അറകളും വാസ്തു വിദ്യയുടെ മികവായി പരിലസിക്കുന്നു. ധര്‍മോപദേശം ചെയ്യുന്ന ശ്രീബുദ്ധനും ശിഷ്യന്മാരും കണേരിയിലെ ഗുഹാഭിത്തികളെ ശാന്തമായി അലങ്കരിക്കുന്നു. കണേരിയിലെ മുഖപ്പിലെ അഴികള്‍ അമരാവതി ശൈലിയില്‍ ആണത്രേ നിര്‍മിച്ചിട്ടുള്ളത്.

സ്തൂപങ്ങളുടെ ലളിതമായ ഘടനയും രൂപമാതൃകയും അലങ്കാരപ്പണികള്‍ കുറഞ്ഞ കൈവരികളും ഉത്ഖനനം ചെയ്തെടുത്ത ചൈത്യശാലകളുടെ അനലംകൃത രൂപകല്പനയും ബുദ്ധമതത്തിന്റെ ആഡംബരരാഹിത്യത്തെ കാണിക്കുന്നു. ഏകാന്ത സ്ഥലികളും വൃക്ഷത്തണലുകളും നിറഞ്ഞ ഭൂഭാഗങ്ങളും അവിടെ നിഴലും നിലാവും മന്ദഹസിക്കുന്ന ഇടങ്ങളും യോഗാവസ്ഥയില്‍ സഹജമായ നിര്‍വാണ -ശാന്തിയില്‍ ധ്യാനലീനരായി കാണപെട്ട ബോധിസത്വന്മാരും ഈ ശില്പങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. അപാരമായ അലിവില്‍ സാന്ത്വനത്തില്‍ ശ്രീബുദ്ധന്റെ നിലയും നമ്മെ ഗുഹാചൈത്യ സൌന്ദര്യത്തിലേക്ക് കൊണ്ടുപോകുന്നു.

അതിപുരാതനമായ ഒരു ധര്‍മകായത്തെ വിളംബരം ചെയ്യുന്ന കനെരിഗുഹകള്‍ സംസ്കാര പഠിതാക്കളെയും ചരിത്രാന്വേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും കലാവിദ്യാര്‍ഥികളെയും ഒരുപോലെ ആകര്‍ഷിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (3 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (3 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (3 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (3 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (3 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (3 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (3 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (4 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (7 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (7 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (8 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (10 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (10 hours ago)

Malayali Vartha Recommends