Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...


'ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും...' താരത്തെ കുറിച്ച് മനോഹരമായ വാക്കുകളുമായി നടൻ ജോയ് മാത്യു... ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല എന്നും ജോയ് മാത്യു...


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

ശിവക്ഷേത്രമോ അതോ ഷാജഹാന്റെ സ്‌നേഹസമ്മാനമോ?

14 AUGUST 2017 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!


കാലങ്ങളായി പ്രണയ സ്മാരകമായി നാം കണ്ടിരുന്ന താജ്മഹലും ഇപ്പോൾ വിവാദത്തിൽ പെട്ടിരിക്കുകയാണ്. അല്ലെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോൾ പഞ്ഞമില്ലാത്ത ഒന്നാണല്ലോ വിവാദം? അതെന്തായാലും ലോകത്തിലെ ഏറ്റവും വലിയ പ്രണയ സ്മാരകമായ താജ്മഹല്‍ ഇപ്പോൾ 364 വര്‍ഷമാണ് പിന്നിട്ടത്.

ഷാജഹാന്‍ ചക്രവര്‍ത്തി തന്റെ പ്രിയപത്‌നിയായ മുംതാസിന്റെ സ്മരണയ്ക്കായി പണികഴിപ്പിപ്പിച്ചെന്നു വിശ്വസിക്കുന്ന താജ്മഹല്‍ ഒരു ശിവക്ഷേത്രമാണ് എന്നവകാശപ്പെട്ട് ചില ചരിത്രകാരന്‍മാര്‍ രംഗത്തെത്തിയതോടെയാണ് വിവാദത്തിന് തുടക്കമായിരിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് താജ്മഹല്‍?

യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന താജ്മഹല്‍ ലോകമഹാത്ഭുതങ്ങളില്‍ ഒന്നാണ്. വെണ്ണക്കല്ലില്‍ ആണ് ഈ സ്മാരകം നിര്‍മ്മിച്ചിട്ടുള്ളത്. യുനസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഈ നിര്‍മ്മിതി 1632 മുതല്‍ 1653 വരെയുള്ള കാലഘട്ടത്തില്‍ 22 വര്‍ഷം എടുത്താണത്രെ പൂര്‍ത്തിയാക്കിയത്. ആയിരക്കണക്കിന് ശില്പികളുടെയും കൽപ്പണിക്കാരുടെയും കലാകാരന്‍മാരുടെയും 22 വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന താജ്മഹൽ.


താജ്മഹലിന്റെ പ്രധാന ശില്പി ഉസ്താദ് അഹമ്മദ് ലാഹോറി എന്നയാളാണ്. പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സമന്വയമാണ് ഈ വെണ്ണക്കൽ മന്ദിരം .
അക്കാലത്ത് ഭാരതത്തില്‍ ഉണ്ടായിരുന്ന വിവിധ നിര്‍മ്മിതികളില്‍ നിന്നും പ്രചേദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച ഒരു മന്ദിരം കൂടിയാണിത്. ഹുമയൂണിന്റെ ശവകൂടീരം, ഷാജഹാന്റെ ഡെല്‍ഹിയിലെ ജുമാ മസ്ജിദ്, തിമൂര്‍ രാജവംശത്തിന്റെ വാസ്തുവിദ്യ തുടങ്ങിയവയില്‍ നിന്നും നല്ല മാതൃകകള്‍ കടംകൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് വെണ്ണക്കല്ലുകളുടെ ഉപയോഗം തന്നെയാണ്.

മുംതാസിന്റെയും ഷാജഹാന്റെയും കല്ലറ ഉള്‍ക്കൊള്ളുന്നയിടമാണ് താജ്മഹലിന്റെ പ്രധാനഭാഗം. ഇതുതന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷവും. ചതുരാകൃതിയില്‍ ഉയര്‍ത്തിയ ഒരു വിതാനത്തിലാണ് ഈ കുഴിമാടം സ്ഥിതി ചെയ്യുന്നത്. അകത്തേ അറയുടെ താഴെ സമതലത്തിലാണ് ഈ കല്ലറകള്‍ സ്ഥിതി ചെയ്യുന്നത്

സ്‌നേഹത്തിന്റെ സ്മാരകമായി അറിയപ്പെടുന്ന താജ്മഹല്‍ ഒരിക്കല്‍ തേജോമഹാലയം എന്നറിയപ്പെട്ടിരുന്ന മഹാശിവക്ഷേത്രമായിരുന്നുവത്രെ. താജ്മഹല്‍ ഒരു മുഗള്‍ നിര്‍മ്മിതിയല്ലന്നും ഇത് ഷാജഹാന്‍ കൈവശപ്പെടുത്തിയതാണെന്നുമാണ് ചരിത്രകാരന്മാരിൽ ഒരു വിഭാഗം പറയുന്നത്.

ഒരിക്കലും ഒരു ശവകുടീരത്തിന് മഹല്‍ എന്ന പേര് നല്കുകയില്ലെന്നും മഹല്‍ എന്ന വാക്കിന്റെ അര്‍ഥം കൊട്ടാരം എന്നാണെന്നും ഇതിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നു.

താജ്മഹലിന്റെപ്രത്യേകതകളിലൊന്നാണ് മനോഹരമായി നിര്‍മ്മിച്ചിരിക്കുന്ന അഷ്ടഭുജങ്ങൾ. എന്നാല്‍ ക്ഷേത്രമാണിതെന്ന് വാദിക്കുന്നവരുടെ പ്രധാന വാദവും ഇതുതന്നെയാണ്. ഹിന്ദു വിശ്വാസമനുസരിച്ച് അഷ്ടഭുജങ്ങൾ അഷ്ടദിക്കുകളെയാണ് സൂചിപ്പിക്കുന്നത്.

പാശ്ചാത്യ ഗവേഷകരുായ ഇ.ബി. ഹാവെല്‍, സര്‍ ഡബ്ല്യു.ഡബ്ല്യു ഹണ്ടര്‍ തുടങ്ങിയവരുടെ പഠനങ്ങളില്‍ താജ്മഹല്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണിതിരിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. ജാവയിലെ പുരാതന ക്ഷേത്രത്തിന്റെ മാതൃകയിലാണത്രെ താജ്മഹലുള്ളത്. നാലുവാതിലുകളുള്ള ഈ നിര്‍മ്മിതിക്ക് കിഴക്കോട്ടാണ് ദര്‍ശനം. മുസ്ലീം നിര്‍മ്മിതിയാകണമെങ്കില്‍ അതിന് മക്കയിലേക്ക് ദര്‍ശനം വേണമത്രെ.

രജപുത്ര രാജാവായ രാജാ മാന്‍സിംഗിന്റെ അടുത്ത് നിന്ന് വാങ്ങിച്ചതാണെന്നും ഒരഭിപ്രായമുണ്ട്. . അപ്പോള്‍ അവിടെ അദ്ദേഹത്തിന്റെ കൊട്ടാരവും പൂന്തോട്ടവും ഉണ്ടായിരുന്നുവെന്നും ചരിത്രരേഖകള്‍ പറയുന്നുണ്ട്.

താജ്മഹലിന്റെ മുഴുവന്‍ ചിത്രം എടുത്തുനോക്കിയാല്‍ ഇതിന് ഒരു ത്രിശൂലത്തിന്റെ രൂപത്തോട് ചിലര്‍ സാമ്യപ്പെടുത്താറുണ്ട്. അതിനാല്‍ ഇതിനെ ശിവന്റെ ത്രിശൂലമായും കണക്കാക്കാറുണ്ടത്രെ.

വിവാദങ്ങൾ എന്തുതന്നെ ആയാലും രണ്ടു മുതല്‍ നാലു ദശലക്ഷം വരെ ആളുകള്‍ എത്തുന്ന താജ്മഹല്‍ വിദേശികളുടെ പ്രധാന ആകര്‍ഷണമാണ്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ളമാസങ്ങളിലാണ് കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ഏഴുമണി വരെ സന്ദര്‍ശിക്കാവുന്ന ഇവിടെ വെള്ളിയാഴ്ചകളില്‍ അടച്ചിടും. പൗര്‍ണ്ണമി ദിവസവും അതിനു മുന്‍പും ശേഷവുമുള്ള രണ്ടുദിവസങ്ങളുമടക്കം ആരെ അഞ്ച് ദിവസങ്ങളില്‍ രാത്രി സന്ദര്‍ശനം അനുവദനീയമാണ്.

താജ്മഹലിലേക്ക് ഡെല്‍ഹിയില്‍ നിന്നും എത്തിച്ചേരുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ധാരാളം ട്രെയിനുകളും ബസുകളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധ തെമ്മാടിത്തരം, ഇത്തരം തെമ്മാടിത്തങ്ങള്‍ രാഷ്ട്രീയത്തില്‍ അനുവദിക്കാന്‍ പാടുണ്ടോ...വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പ്രചാരണമുണ്ടായെന്ന ആരോപണത്തില്‍ പ്രതിക  (14 minutes ago)

അച്ഛൻ ഇത്തവണ ജയിക്കും എന്നാണ് തന്റെ സുഹൃത്തുക്കൾ പോലും പറയുന്നതെന്നാണ് രണ്ടാമത്തെ മകൾ ദിയ പറയുന്നത്...കൊല്ലം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ജി കൃഷ്‌ണകുമാറിനൊപ്പം പ്രചാരണത്തിനിറങ്ങി കുടുംബം...  (23 minutes ago)

അടൂരില്‍ പേ വിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു...  (28 minutes ago)

പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന്  (34 minutes ago)

ജോയ് മാത്യു  (1 hour ago)

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 hour ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (1 hour ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (1 hour ago)

ഇന്നും നാളെയും വ്യാപക മഴ  (1 hour ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (1 hour ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (2 hours ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (2 hours ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (2 hours ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (2 hours ago)

Malayali Vartha Recommends