Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...


മോട്ടോർവാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ... സർക്കാ‍‍ർ പണം നൽകാത്തിനാലാണ് നോട്ടീസയക്കുന്നത് നിർത്തിയത്..തപാൽ നോട്ടീസിന് പകരം ഇ-ചെല്ലാൻ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്...


അദ്ദേഹത്തിനു ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകാം': മോദി പറഞ്ഞ സ്വകാര്യം...തുറന്നു പറഞ്ഞ് സുരേഷ് ഗോപി...


മനോരമ ന്യൂസ് ചാനലിന്റെ തെരഞ്ഞെടുപ്പ് സര്‍വേയെ പരിഹസിച്ച് എംഎം. മണി...‘മനോരമയുടെ സര്‍വേ പ്രകാരം ഞാന്‍ വീട്ടിലിരിക്കുന്നു’ എന്ന കുറിപ്പോട് കൂടിയാണ് എം.എല്‍.എയുടെ പ്രതികരണം...


എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....

മലമുകളിലെ വിസ്മയമായ പാഞ്ചഗണി

22 SEPTEMBER 2017 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു.... ട്രക്കിങ് 24 മുതല്‍ മാര്‍ച്ച് രണ്ടുവരെ

 പൊന്‍മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു... കല്ലാര്‍ ഗോള്‍ഡന്‍ വാലി കഴിഞ്ഞ് വലിയ വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം

മോക്ക ചുഴലിക്കാറ്റ് ഇന്ന് കരതൊടും: തീരങ്ങളില്‍ കനത്തനാശം വിതയ്ക്കും. ആളുകളെ ഒഴിപ്പിക്കുന്നു!!!

ഇരട്ട ഹില്‍ സ്‌റ്റേഷനുകള്‍ എന്നറിയപ്പെടുന്ന മഹാബലേശ്വറും പാഞ്ചഗണിയും മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. പാഞ്ചഗണിയുടെ പ്രകൃതിഭംഗിയില്‍ ആകൃഷ്ടരായി വര്‍ഷം തോറും എണ്ണമറ്റ സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് അവരാണ് പാഞ്ചഗണി കണ്ടു പിടിച്ചത് എന്ന് കരുതപ്പെടുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്റെ ബഹുമതി.

സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്. അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം.ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി ആളുകള്‍ക്ക് പ്രിയങ്കരമാകുന്നു പാഞ്ചഗണി.

ആദ്യമായി വരുന്ന ആളാണെങ്കിലും നിരവധി തവണ ഇവിടെ വന്നുപോയ ആളാണെങ്കിലും പാഞ്ചഗണി മനോഹരമായ ഒരു ഉത്സവക്കാഴ്ച തന്നെയായിരിക്കും നിങ്ങള്‍ക്ക്. അസ്തമനത്തിന്റെ മായക്കാഴചകളും, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി തന്റെ അതിഥികള്‍ക്കായി ഒരുക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം. 4500-ലധികം അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളില്‍ നിങ്ങള്‍ സ്വയം മറന്നുപോകുമെന്നുറപ്പാണ്.

എത്രകണ്ടാലും മതിവരാത്ത പ്രകൃതിമനോഹര ദൃശ്യങ്ങളാണ് പാഞ്ചഗണിയിലെന്നത് എടുത്തുപറയേണ്ട കാര്യമേയല്ല. കൃഷ്ണ നദിയിലൂടെയുള്ള ബോട്ടിംഗാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇവിടത്തെ പേരുകേട്ട ബോട്ടിംഗ് പോയന്റാണ് ധൂം ഡാം. സുന്ദരമായ കൃഷ്ണ താഴ്വാരത്തിന് സമീപത്തായി പ്രശസ്തമായ പാഴ്‌സി, സിഡ്‌നി പോയന്റുകള്‍ കാണാം. ഭിലാര്‍ വെള്ളച്ചാട്ടമാണ് പാഞ്ചഗണിയില്‍ കാണാതെ പോകരുതാത്ത മറ്റൊരു അപൂര്‍വ്വമായ കാഴ്ച. പാഞ്ചഗണി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മനോഹരമായ ഈ ദൃശ്യങ്ങള്‍ കാണാം. ഹോഴ്‌സ് റൈഡിംഗ്, പാരാസെയ്‌ലിംഗ് പോലെയുള്ള ആക്ടിവിറ്റിസിന് പ്രശസ്തമാണിവിടം.

പ്രകൃതിസ്‌നേഹിയായ യാത്രികനാണ് നിങ്ങളെങ്കില്‍ നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ഷേര്‍ബാഗ്. നിരവധി തരം പക്ഷികളും മുയലുകളും ടര്‍ക്കികളും അരയന്നങ്ങളും മറ്റുമായി നിറയെ കാഴ്ചകളുള്ള കുട്ടികളുടെ പാര്‍ക്കുണ്ട് ഇവിടെ. നിരവധി ഗുഹകളും ക്ഷേത്രങ്ങളും ഉണ്ട് ഇവിടെ. ഹാരിസണ്‍ വാലി, ഭീം ചൗള അഥവാ ദേവിയുടെ അടുക്കള എന്നിവ തിരക്കിനിടയില്‍ കാണാതെ പോകരുത്.

വീക്കെന്‍ഡുകളും മറ്റും ചെലവഴിക്കാനാണ് ആളുകള്‍ സാധാരണയായി ഇവിടെയത്തുന്നത്. നഗരത്തിന്റെ തിരക്കില്‍ നിന്നും ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനായി എത്തുന്നവര്‍ക്ക് താമസിക്കാനായി ഇവിടെ മനോഹരമായ കോട്ടേജുകളുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും പാഴ്‌സികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഇവിടത്തെ കെട്ടിടങ്ങളില്‍ പലതും.

പാരിസ്ഥിതികമായ മലിനീകരണങ്ങള്‍ തെല്ലുമില്ലാത്ത ഒരു പ്രദേശം കൂടിയാണ് പാഞ്ചഗണി. ശുദ്ധമായ വായുവും പ്രകൃതിദത്തമായ കാഴ്ചകളുമാണ് പാഞ്ചഗണി തന്റെ സന്ദര്‍ശകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളോ ക്ഷയമോ മറ്റും ഉള്ള ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് പാഞ്ചഗണിയിലേക്കുള്ള യാത്ര അതിസുന്ദരമായിരിക്കും എന്ന് എടുത്തുപറയേണ്ടതില്ലല്ലോ. മുംബൈയില്‍ നിന്നും 285 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് യാത്ര. ഇനി മുംബൈയില്‍ നിന്നും ഗോവ റൂട്ടിലാണ് വരുന്നതെങ്കില്‍ പോളാപൂര്‍ കഴിഞ്ഞ് ആദ്യമെത്തുക മഹാബലേശ്വറിലായിരിക്കും. വലിയ സംഘം ആളുകളുമായാണ് വരുന്നതെങ്കില്‍ പാഞ്ചഗണി മഹാബലേശ്വര്‍ റോഡില്‍ അന്‍ജുമെന്‍ ഇ ഇസ്ലാം സ്‌കൂള്‍ പരിസരത്തായി വലിയ ബംഗ്ലാവ് താമസത്തിന് എടുക്കുകയായിരിക്കും അഭികാമ്യം. സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള കാലത്താണ് പാഞ്ചഗണി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ശീതകാലത്ത് അന്തരീക്ഷതാപനില ഏതാണ്ട് 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും. വേനല്‍ക്കാലവും പൊതുവെ തണുത്തതും ചൂടുകുറഞ്ഞതുമാണ്. വര്‍ഷത്തില്‍ ഏത് സമയത്തും വരാവുന്ന സ്ഥലമാണിത്. എങ്കിലും സകുടുംബം എത്തുന്ന യാത്രികര്‍ പലപ്പോഴും മഴക്കാലമാണ് കൂടുതലും തെരഞ്ഞെടുക്കാറുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും ജനം അതൊന്നും വിശ്വസിക്കില്ല... സൈബര്‍ ആക്രമണം തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് ആരും കരുതേണ്ടെന്ന് കെ കെ ശൈലജ  (50 minutes ago)

കുട്ടികള്‍ക്ക് ചോക്ലേറ്റ് വാങ്ങികൊടുക്കുമ്പോള്‍ ശ്രദ്ധിക്കാം... ഒന്നരവയസ്സുകാരിയെ കാലാവധി കഴിഞ്ഞ ചോക്ലേറ്റ് കഴിച്ചതിനെ തുടര്‍ന്ന് രക്തം ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

ഇടുക്കിയില്‍ ജപ്തി നടപടിക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു  (1 hour ago)

ഇത് വെറും സാമ്പിൾ വെടിക്കെട്ട്; ഇറാനെ തകർക്കാൻ വെറും മൂന്നരമിനിറ്റ് മതി; പേടിച്ചു വിറച്ച് ഇറാൻ!!  (3 hours ago)

ഇറാന്റെ ഈഗിൾ 44 ഉം, കൗണ്ട്ഡൗൺ ക്ലോക്കും; തീമഴപെയ്യിക്കാൻ ഇസ്രായേൽ; എന്തുകൊണ്ട് ഇസ്‌ഫഹാന്‍?  (3 hours ago)

ബിജെപിയോട് കീഴടങ്ങുന്ന മനോഭാവമാണ് എല്ലായിപ്പോഴും രാഹുൽഗാന്ധി പുലർത്തി വരുന്നത്; കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും; തുറന്നടിച്ച് മന്ത്രി വി  (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു; ആരോപണവുമായി പ  (3 hours ago)

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറ  (3 hours ago)

ജോഷിയുടെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ:- മോഷ്ടാവിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ...  (3 hours ago)

നോട്ടീസയക്കുന്നത് നിർത്തി കെൽട്രോൺ  (4 hours ago)

ഏപ്രിൽ 20 മുതൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വ  (4 hours ago)

വിജയം ഉറപ്പിച്ച് സുരേഷ് ഗോപി  (4 hours ago)

എന്തൊരു നാണക്കേട്...  (4 hours ago)

എൽ നിനോ പ്രതിഭാസം പിൻവാങ്ങിയതോടെ കേരളത്തിൽ ചൂട് കുറഞ്ഞ് തുടങ്ങുമെന്ന് വിദഗ്ധർ:- ലാ നിനയ്ക്കൊപ്പം, ഇത്തവണ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ....  (4 hours ago)

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (4 hours ago)

Malayali Vartha Recommends