Widgets Magazine
18
Jan / 2018
Thursday

12 വര്‍ഷത്തിലൊരിക്കല്‍ ലഡാക്കില്‍ നടക്കുന്ന നരോപ ഉത്സവം

11 DECEMBER 2017 03:51 PM IST
മലയാളി വാര്‍ത്ത

പതിനൊന്നാം നൂറ്റാണ്ടില്‍ പരമ്പരാഗത ബുദ്ധിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ പ്രചാരകനായിരുന്ന നാരോപ എന്ന പണ്ഡിതന്റെ സ്മരണാര്‍ഥം 12 വര്‍ഷത്തിലൊരിക്കല്‍ ലഡാക്കിലെ ഹെമിസില്‍ നടത്തുന്ന മേളയാണ് നാരോപ ഫെസ്റ്റിവല്‍.

1980-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പങ്കെടുത്ത ആദ്യ ഫെസ്റ്റിവലില്‍ അരലക്ഷത്തോളം വിശ്വാസികളാണെത്തിയത്. പിന്നീട് 1992-ല്‍ എണ്‍്പതിനായിരത്തോളം വിശ്വാസികളും 2004-ല്‍ 1,35,000 പേരും പങ്കെടുത്തു. 2016-ലെ മേളയില്‍ ദ്രുക്പ ബുദ്ധസന്ന്യാസി വിഭാഗത്തിന്റെ ആത്മീയാചാര്യനായ ഗ്യാല്വാങ് ദ്രുക്പയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രധാന ചടങ്ങുകള്‍ ഒരാഴ്ചയോളം നീണ്ടുനിന്നു.

നാരോപ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും നിരവധിപേര്‍ എത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും ഇവിടെ അരങ്ങേറി. ശ്രേയാ ഘോഷാള്‍,ശിവമണി, ശങ്കര്‍ മഹാദേവന്‍ തുടങ്ങി പ്രമുഖ കലാകാരന്മാര്‍ വ്യത്യസ്ത ദിവസങ്ങളിലായി പരിപാടികള്‍ അവതരിപ്പിച്ചു.

ഇത്തവണത്തെ നാരോപ ഫെസ്റ്റിവലിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ടായിരുന്നു. നാരോപയുടെ ജനനത്തിന്റെ ആയിരാമത്തെ വര്‍ഷംകൂടിയായിരുന്നു. ബുദ്ധമതാനുയായികള്‍ക്കിടയില്‍ വളരെ വിശേഷപ്പെട്ട ഈ ഉത്സവത്തില്‍ പങ്കെടുക്കാന്‍ ഭൂട്ടാന്‍, തായ്‌ലാന്‍ഡ്, നേപ്പാള്‍ , വിയറ്റ്‌നാം, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെല്ലാം വിശ്വാസികള്‍ എത്തിയിരുന്നു.

2000-ത്തിലധികംവരുന്ന കുങ്ഫു സന്ന്യാസിനിമാര്‍ എന്നറിയപ്പെടുന്ന വിഭാഗം നേപ്പാളില്‍ നിന്ന് ലഡാക്കിലെ ഹെമിസിലേക്കു നടത്തിയ സൈക്കിള്‍ യാത്രയും വളരെയധികം ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ആത്മീയാചാര്യന്മാരുടെ പ്രസംഗങ്ങളില്‍ മാനവികതയുടെയും പ്രകൃതിസ്‌നേഹത്തിന്റെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും നിരവധി സന്ദേശങ്ങള്‍ നിറഞ്ഞുനിന്നു. ഇനി അടുത്ത ഫെസ്റ്റിവല്‍ 2028-ല്‍ ആണ്. അതുവരെ ആത്മീയ ആചാര്യന്മാര്‍ പകര്‍ന്നുതരുന്ന ആധ്യാത്മികപ്രഭാവത്തിന്റെ വിശുദ്ധവെളിച്ചത്തില്‍ വിശ്വാസികള്‍ ജീവിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ ഗുരുദാസന്‍ കുഴഞ്ഞ് വീണു  (18 minutes ago)

ശ്രീജിവിന്റെ മരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതിയില്‍ നിലവിലുള്ള സ്‌റ്റേ നീക്കണമെന്ന് സര്‍ക്കാര്‍  (22 minutes ago)

' തടിച്ചിയല്ലാത്തതിനാൽ ' ഭർത്താവ് ഭാര്യയെ ഉപേക്ഷിച്ചു; 38 കാരി ഭാരം കുറച്ചത് 51 കിലോ  (26 minutes ago)

സാമന്തയുടെ വിവാഹസമ്മാനങ്ങൾ ലേലത്തിൽ വിൽക്കാൻ ഒരുങ്ങുന്നു !; കാരണം ഇതാണ്  (35 minutes ago)

കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച്‌ ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ ; കമ്മ്യൂണിസ്റ്റുകാര്‍ ചൈനീസ് ഉത്പന്നങ്ങളെ പോലെ  (42 minutes ago)

പവർ ബാങ്കുകൾക്ക് പിന്നാലെ ലാപ്ടോപ്പുകൾക്കും ഫോണുകൾക്കും നിരോധനം; ബാറ്ററികളുള്ള വസ്തുക്കള്‍ ആവശ്യത്തില്‍ക്കൂടുതല്‍ കയ്യിൽ കരുതരുത്  (58 minutes ago)

പതിനെട്ടുകാരിയെ കൊന്ന കേസിലെ പ്രതിയെ പോലീസ് കണ്ടെത്തിയത് സെല്‍ഫിയുടെ സഹായത്തോടെ ; സംഭവം ഇങ്ങനെ  (1 hour ago)

അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പാകിസ്താനികള്‍ വിവേചനം നേരിടുന്നുവെന്ന് നടി സബ ഖമര്‍; തന്റെ ദുരനുഭവം പങ്കുവച്ച താരം പൊട്ടിക്കരഞ്ഞു  (1 hour ago)

അബുദാബി ഹൈഡ്രജന്‍ പെട്രോള്‍ കാർ; ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍  (1 hour ago)

കാലില്ലാത്ത ആരാധകനോടൊപ്പം സെൽഫിയെടുത്ത് വിജയ് സേതുപതി; സോഷ്യൽമീഡിയയിൽ വൈറലായി ചിത്രങ്ങൾ  (1 hour ago)

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായി, ഒടുവിൽ പ്രണയത്തിലായി ഒളിച്ചോടി വിവാഹം കഴിച്ച് പെൺകുട്ടികൾ; വെട്ടിലായത് വീട്ടുകാർ  (1 hour ago)

പതിന്നാലുകാരനായ ജിത്തുജോബിനെ അമ്മ കൊന്ന് കത്തിച്ച ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് മാറ്റിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

പൊതുതാല്‍പര്യ ഹര്‍ജിയില്‍ കോടതിക്ക് മറുപടി നല്‍കിയില്ല; പ്രധാനമന്ത്രിയുടെ ഓഫീസിന് 5000 രൂപ പിഴ  (1 hour ago)

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി റിമ കല്ലിങ്കല്‍ ; നടിമാരുടെ മുറിയിലേക്ക് ഇടിച്ച് കയറി ശാരീരികമായി ഉപദ്രവിക്കാറുണ്ട്  (1 hour ago)

365 ദിവസങ്ങൾ 40 ൽ പരം രാജ്യങ്ങൾ; വൈറലായി ദമ്പതിമാർ  (2 hours ago)

Malayali Vartha Recommends