Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കർത്തായിൽ നിന്നും 14 കോടി വാങ്ങിയ ഉന്നതനാര്? സി.പി.ഐയിലെ ഉന്നതർക്കെതിരെ ഇ.ഡി. അന്വേഷണം ആരംഭിച്ചു... അടുത്ത കാലത്ത് മരിച്ച ഉന്നതൻ പണം വാങ്ങിയെന്നാണ് ഇ ഡിയുടെ സംശയം...


ഇറാനെതിരായ തിരിച്ചടി എങ്ങനെയെന്ന് അമേരിക്ക ഇനിയും വ്യക്തമാക്കിയിട്ടില്ല... ഇറാന് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തി വരിഞ്ഞ് മുറുകുകയെന്ന തന്ത്രമാണ് ഇസ്രയേൽ പരീക്ഷിക്കുന്നത്..ഉപരോധം കടുപ്പിക്കാൻ യൂറോപ്യൻ യൂനിയനും അമേരിക്കയും ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്...


മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ അന്വേഷണം... ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്...തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക..


ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍

താമരശ്ശേരി ചുരം കാണാൻ പോരുന്നോ?

16 NOVEMBER 2016 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ കൊടുവള്ളി ബ്ളോക്കിൽ ഉൾപ്പെട്ട പഞ്ചായത്താണ്‌ താമരശ്ശേരി. മലയോരപട്ടണമാണ്‌ ഇത്. വയനാട് ജില്ലയിലേക്കുള്ള ഒരു പ്രധാന പ്രവേശനകവാടമായ താമരശ്ശേരി ചുരം ഇവിടെയാണ്‌. മലനിരകളുടെ താഴ്വര പ്രദേശമാകയാൽ ‘താഴ്മലച്ചേരി’ എന്ന പഴയ പേര് കാലാന്തരത്തിൽ ലോപിച്ച് താമരശ്ശേരിയായതാണെന്ന് കരുതപ്പെടുന്നു.

കോഴിക്കോട് ജില്ലയും വയനാട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 212‌ൽ ആണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. മൈസൂർ വരെ നീളുന്നതാണ് ഈ ദേശീയപാത.

ചുരത്തിലൂടെ ഒരു യാത്ര

താമരശ്ശേരിക്ക് സമീപത്തുള്ള അടിവാരത്ത് നിന്നാണ് താമരശ്ശേരി ചുരം ആരംഭിക്കുന്നത്. അടിവാരത്ത് നിന്ന് ആരംഭിക്കുന്ന ചുരം ഒൻപത് ഹെയർപിൻ വളവുകൾ പിന്നിട്ട് വയനാട്ടിലെ ലക്കിടിയിൽ എത്തുന്നു. ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ലക്കിടി. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ താമരശ്ശേരി ചുരത്തിനു മുകളിലായാണ് ലക്കിടി സ്ഥിതിചെയ്യുന്നത്. വയനാടിന്റെ പ്രവേശന കവാടം എന്നാണ് ലക്കിടി അറിയപ്പെടുന്നത്. സമുദ്രനിരപ്പി‌ൽ നിന്ന് 2296 അടി ഉയരത്തിലാണ് ലക്കിടി സ്ഥിതി ചെയ്യുന്നത്. ലക്കിടി ചുരം എന്നും ഈ ചുരം അറിയപ്പെടുന്നുണ്ട്


ലക്കിടിയിലെ കാഴ്ചകൾ
താമരശ്ശേരി ചുരം കയറി ലക്കിടിയിൽ എത്തുമ്പോൾ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. വയനാട്ടിലെ തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യൂ പോയന്റാണ് ലക്കിടി. ഇവിടെ നിന്ന് നോക്കിയാൽ അടിവാരത്തിലെ സുന്ദരമായ കാഴ്ചകളും ചുറ്റുപാടുമുള്ള മലനിരകളുടെ ഭംഗിയും ആസ്വദിക്കാം.
വൈത്തിരി


അഞ്ച് കിലോമീറ്റർ അകലെയുള്ള വൈത്തിരിയാണ് ലക്കിടിക്ക് സമീപത്തെ പ്രധാനപട്ടണം. എന്നിരുന്നാലും ലക്കിടി പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമായി വളർന്നുകൊണ്ടിരിക്കുകയാണ്. സമയം ചെലവഴിക്കാൻ നിരവധി റിസോർട്ടുകളും ഇവിടെയുണ്ട്.

ലക്കിടിയിൽ നിന്ന് വൈത്തിരിയിലേക്ക് യാത്ര ചെയ്യുമ്പോൾ, റോഡരികിലെ ഒരു മരം നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കില്ല. മരത്തിന്റെ ശിഖരത്തിൽ നിന്ന് ഒരു ചങ്ങല താഴെ തറയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നിങ്ങളിൽ കൗതുകമുണ്ടാക്കാതിരിക്കില്ല. ചങ്ങലമരം എന്ന് താഴെ ഒരു ബോർഡ് വച്ചിട്ടുണ്ടാകും. ഈ ചങ്ങലമരത്തിന് പിന്നിൽ ഒരു ഐതീഹ്യമുണ്ട്.


താമരശ്ശേരി ചുരം നിർമ്മിക്കാനുള്ള വഴി ബ്രിട്ടീഷ് എഞ്ചിനിയർക്ക് പറഞ്ഞുകൊടുത്തത്ത് കരിന്തണ്ടൻ എന്ന ഒരു ആദിവാസിയാണ്. കരിന്തണ്ടന്റെ പിറകെ യാത്ര ചെയ്ത ബ്രിട്ടീഷ് എഞ്ചിനിയർ മലമുകളിൽ എത്തിയപ്പോൾ കരിന്തണ്ടനെ വെടിവച്ചുകൊന്നു. ആ വഴി കണ്ടെത്തിയതിന്റെ ഖ്യാതി സ്വന്തമാക്കുക എന്നതായിരുന്നു സായിപ്പിന്റെ ഉദ്ദേശ്യം. എന്നാൽ ചുരം നിർമ്മിച്ച് കഴിഞ്ഞപ്പോൾ കരിന്തണ്ടന്റെ ആത്മാവ് വഴിപോക്കരെ ശല്ല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒരു മന്ത്രവാദി കരിന്തണ്ടന്റെ ആത്മാവിനെ ഒരു മരത്തിൽ ചങ്ങലയിൽ ബന്ധിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. ആ മരമാണ് ചങ്ങല മരം എന്ന് അറിയപ്പെടുന്നത്.


എത്തിച്ചേരാൻ വയനാട്ടിലെ പ്രമുഖ ടൗണുകളായ കൽ‌പറ്റയിൽ നിന്ന് 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. കോഴിക്കോട്, മൈസൂർ എന്നിവടങ്ങളിലാണ് റെയിൽവെ സ്റ്റേഷനുകൾ ഉള്ളത്.

താമരശ്ശേരി ചുരം കാണാം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ നടക്കും....  (29 minutes ago)

കാണാതായ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തി...ആലുവയിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലാണ് മൃതദേഹം കണ്ടെത്തിയത്  (1 hour ago)

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ ഉയര്‍ന്ന പോളിങ്.... 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്  (1 hour ago)

ഗോദയിൽ കാനം ഒറ്റക്കായി.  (1 hour ago)

ഇനി തുറന്ന യുദ്ധമോ?  (1 hour ago)

കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നിന്നും രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്...സജിയുടെ നേതൃത്വത്തില്‍ പുതിയ കേരള കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിക്കും  (1 hour ago)

മാസപ്പടി കേസ് ഹര്‍ജിയില്‍ ഇന്ന് വിധി  (1 hour ago)

ആശുപത്രിയിൽ എത്തുന്നതിന് മുൻപേ...  (2 hours ago)

സ്വര്‍ണ്ണവില വീണ്ടും റെക്കോഡില്‍... പവന്റെ വില 400 രൂപ വര്‍ധിച്ച് 54,520 രൂപയായി  (2 hours ago)

കണ്ണൂര്‍ സര്‍വ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികകയില്‍ പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം വീണ്ടും തള്ളി സുപ്രീംകോടതി  (2 hours ago)

തിരിച്ചടി പ്രതീക്ഷിച്ചില്ല... അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ ശക്തമായ വാദവുമായി ഇഡി; പ്രമേഹം കൂട്ടാന്‍ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു;  (3 hours ago)

രൂപക്ക് തിരിച്ചടി.... റെക്കോഡ് തകര്‍ച്ചയില്‍ വ്യാപാരം ആരംഭിച്ച് രൂപ...  (3 hours ago)

യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അറ്റ്‌ലാന്റയെ വീഴ്ത്തിയിട്ടും സെമി കാണാതെ ലിവര്‍പൂള്‍ പുറത്ത്...  (3 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... വേങ്ങര കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങി മരിച്ചു  (4 hours ago)

Malayali Vartha Recommends