Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്


ഇറാനെതിരെ ഇസ്രയേൽ തിരിച്ചടി തുടങ്ങിയതോടെ ആശങ്ക ഇന്ത്യയ്ക്കും...അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് ഇന്ത്യൻ വിപണിയെ ആശങ്കപ്പെടുത്തുന്നത്...ഇനിയും ഉയരാൻ സാധ്യതയുണ്ട്...


ജെസ്‌ന മരിച്ചെങ്കിൽ, എങ്ങനെ, എപ്പോൾ, എവിടെ വച്ച് തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടത് ജെസ്‌നയുടെ പിതാവ്...


കേരളപര്യടനത്തിന് ഉപയോഗിച്ച നവകേരള ബസ് ഇടക്കാലം കൊണ്ട് താരമായിരുന്നു..ഇപ്പോൽ ആ വിവിഐപി ബസിന്റെ അവസ്ഥ കണ്ടാൽ നിങ്ങൾ ഞെട്ടും..!! ഗാരേജിൽ ആർക്കും വേണ്ടാതെ വെറുതേ കിടക്കുകയാണ് ഈ ബസ്...

കുമളിയുടെ പുതിയ കാഴ്ചകള്‍ ; 'സത്രം' ഒരു പുതിയ സ്വര്‍ഗം

17 AUGUST 2017 04:52 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

ഗവിയും മേഘമലയും പരുന്തുംപാറയും പാഞ്ചാലിമേടും ഒക്കെ വര്‍ഷങ്ങള്‍ക്കു മുന്നേ കുമിളി, സഞ്ചാരികള്‍ക്ക് സമ്മാനിച്ച കാഴ്ചകള്‍ ആയിരുന്നു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഇവയെല്ലാം വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി,

കുമളിയില്‍നിന്നും ഏകദേശം 25 കി.മീ അകലെയാണ് 'സത്രം' എന്ന സ്ഥലം. മലകളും കുന്നുകളും കയറിയിറങ്ങി കാടിന് നടുവിലൂടെ ഒരു ജംഗ്ള്‍ സഫാരി ആരംഭിച്ചിട്ടുണ്ട് ഇവിടേക്ക്. കുറഞ്ഞ സമയം കൊണ്ടുതന്നെ വടക്കേന്ത്യക്കാരുടെ കേരളത്തിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി മാറിക്കഴിഞ്ഞു സത്രം.

വഴിക്കടവ് വരെ ടാറിട്ട റോഡാണ്. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ കല്ലും മണ്ണും നിറഞ്ഞ കാട്ടുവഴിയാണ്. കുന്നും മലയും നിറഞ്ഞ ആ കാട്ടുപാതയിലൂടെ കയറ്റങ്ങളും ഇറക്കങ്ങളുമിറങ്ങി ആദ്യം എത്തുന്നത് ഒരു താഴ്വാരത്തിലേക്കാണ്. മുന്നില്‍ വിദൂരതയിലെ ഹരിത സമൃദ്ധിയില്‍ നീലിമയോളം എത്തിനില്‍ക്കുന്ന നിഹാരം അതില്‍ അലിഞ്ഞു ചേരുന്ന സഹ്യാദ്രി മലനിരകള്‍.

ആ മലനിരകള്‍ കൂടെക്കൂടെ കോടമഞ്ഞില്‍ ഒളിച്ചു കളിക്കുന്ന കാഴ്ച നമ്മെ കുറേകൂടി ആഹ്ലാദ ഭരിതരാക്കും. രാവിലെയുള്ള യാത്രയാണെങ്കില്‍ അടുത്തുള്ള വ്യക്തിയെ പോലും മറയ്ക്കുംവിധം പുകമഞ്ഞ് സന്ദര്‍ശകരെ പുളകം ചാര്‍ത്തും. താഴ് വാരങ്ങളില്‍ ആരെങ്കിലും പുതിയതായി എത്തിയാല്‍ ഞങ്ങളുടെ വീട്ടിലേക്ക് ഇതാരാ വന്നതെന്നറിയാന്‍ ഒന്നു രണ്ടു മ്ലാവുകള്‍ മലയുടെ മുകളില്‍നിന്നും ആകാംക്ഷയോടെ നോക്കാറുണ്ട്!

ഭൂമിയുടെ ഉള്ളറിയാന്‍ മികച്ച മാര്‍ഗമാണ് കാട്ടിലും മേട്ടിലും കൂടെുള്ള ഇത്തരം യാത്രകള്‍. പരിശുദ്ധമായ കാഴ്ചകളുടെ മഹാക്ഷേത്രമാണ് മലനിരകള്‍. നിത്യവും സൗന്ദര്യത്തിന്റെ ദീപം തെളിയുന്ന ഇത്തരം മലനിരകളിലൂടെയുള്ള യാത്രകള്‍ മനസിന് ശാന്തിയും സമാധാനവും തരും. അങ്ങനെയുള്ള വഴികളിലൂടെ ചെന്നെത്തുന്നത് വേറൊരു മലയുടെ തുഞ്ചത്താണ്. അവിടെ മരങ്ങള്‍ തീരെയില്ല. അതായിരുന്നു കറുപ്പുസ്വാമി വ്യൂപോയിന്റ്. ചുറ്റും പച്ചപ്പുല്‍ വിരിച്ച മലനിരകള്‍ മാത്രം. ആ മലകളില്‍നിന്നും പലപ്പോഴായി ആനയും കാട്ടുപോത്തും കൂട്ടംകൂട്ടമായി ഇറങ്ങി ഇവിടേക്ക് വരാറുണ്ടത്രേ.

കോണ്‍ക്രീറ്റ് കാടുകളും വാഹനങ്ങളും തിങ്ങിനിറഞ്ഞ ടൗണുകള്‍ കണ്ടുമടുത്ത കണ്ണുകളുടെ യഥാര്‍ഥ ആസ്വാദനം തിരിച്ചുപിടിക്കാന്‍ കഴിയുന്നതായിരുന്നു ഈ യാത്രാക്കാഴ്ചകള്‍. നേര്‍ത്ത തണുപ്പും കാറ്റും നിശബ്ദതയും നിറഞ്ഞ ആ കാട്ടുവഴികള്‍ ഏതൊരജ്ഞാതനെയും ഒരു കവിയാക്കി മാറ്റും എന്നതില്‍ സംശയമില്ല. അല്‍പം കൂടി മുന്നോട്ട് പോകുമ്പോള്‍ കാനനക്കാഴ്ചകള്‍ ഏലത്തോട്ടങ്ങള്‍ക്ക് വഴിമാറും.

അവിടെ കാട്ടിനുള്ളില്‍ ഫ്രഷ് ജ്യൂസ് സെന്ററുണ്ട്. കാടിനകത്ത് ജ്യൂസ് സെന്ററോ എന്നല്ലെ? സംശയിക്കേണ്ട, സംഗതി സത്യമാണ്. 300 ഏക്കര്‍ ഓറഞ്ച് തോട്ടവും അതിനകത്ത് ഒരു കുഞ്ഞു ഫാം ഹൗസും. ഒരു പാലാക്കാരാന്‍ ജോയച്ചായന്റെയാണ് ഈ ഓറഞ്ച് തോട്ടം. കൂടാതെ 25000 പുതിയ ഓറഞ്ച് തൈകള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന കാഴ്ചയും വളരെ മനോഹരമാണ്. കാരണം മഞ്ഞ, പച്ച, നീല, വെള്ള എന്നി കളറിലുള്ള ചാക്കുകള്‍ക്കുള്ളിലാണ് ആ തൈകള്‍ വളരുന്നത്. നമുക്ക് ഇഷ്ടമുള്ള ഓറഞ്ച് മരത്തില്‍നിന്നു പറിച്ചെടുത്ത് ജൂസുണ്ടാക്കി കുടിക്കാം എന്നുള്ളതാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത.

നെല്ലിയാംപതിയിലെ മാന്‍പാറയെ അനുസ്മരിപ്പിക്കുംവിധം വളരെ ഭയാനകമായ ഒരു യാത്രക്കു തയ്യാറാണെങ്കില്‍ മുന്നോട്ടുപോയാല്‍ കാടിനു നടുവിലെ മൊട്ടക്കുന്നില്‍ എത്താം.കുത്തനെയുള്ള മലക്കയറ്റം. ജീപ്പിനല്ലാതെ മറ്റൊരു വണ്ടിക്കും കയറാന്‍ പറ്റാത്ത കുത്തനെയുള്ള പാതയാണ്. അപകടം പിടിച്ചതാണ് ആ മലകയറ്റം. എന്തായാലും ആ മൊട്ടക്കുന്നില്‍നിന്നും നോക്കിയാല്‍ ആകാശം നമ്മുടെ അടുത്തേക്ക് ഇറങ്ങി വരുന്നതായി തോന്നും. ഇവിടത്തെ കുന്നുകളില്‍ വെയില്‍ മടിച്ചു മടിച്ചാണ് ഉദിച്ചു വരിക. എപ്പോഴും തണുപ്പ്, കോടമഞ്ഞിന്റെ ചുഴികള്‍ ഏത് നട്ടുച്ചക്കും അനുഭവിക്കാന്‍ കഴിയും.

അവിടെനിന്നും മരണത്തിന്റെ താഴ് വര സന്ദര്‍ശിക്കാം. ജീപ്പിന്റെ രണ്ട് വീലുകള്‍ മാത്രം കടന്നുപോകുന്ന വീതിയില്‍ മലയുടെ ചരിവിലൂടെയുള്ള പാത. അങ്ങോട്ടേക്കോ, ഇങ്ങോട്ടേക്കോ ഒരിഞ്ച് മാറിയാല്‍ മരണത്തിലേക്കുള്ള വാതില്‍ തുറക്കുമെന്ന് ഉറപ്പ്. ആ നൂല്‍പാലത്തിലൂടെ യാത്രയിലെ അവസാന കവാടമായ സൂയിസൈഡ് പോയിന്റിലെത്താം. ചെന്താമരക്കൊക്കയുടെ ഒരു ഭാഗമായിരുന്നു അത്. പല സൂയിസൈഡ് പോയിന്റുകളും അതിന്റെ സൗന്ദര്യം കാട്ടി നമ്മളെ അതിലേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിക്കാറുണ്ട്. എന്നാല്‍, ഇവിടെ ഈ കൊക്ക അതിന്റെ ആഴത്തിലേക്ക് ഭയപ്പെടുത്തി വീഴ്ത്തുമോ എന്നു തോന്നും. എന്തായാലും അവിടെ നിന്നും മടങ്ങുമ്പോള്‍ മനസില്‍ ഒരു മോഹം കൂടി ബാക്കിയാവും. മഴത്തുള്ളികള്‍ ഈ മലനിരകളെയും ഓറഞ്ച് മരങ്ങളെയും പുണരുവാന്‍ എത്തുമ്പോള്‍, ചുറ്റും ഓറഞ്ചിന്റെ മധുരമൂറും ഗന്ധം പരന്നു കിടക്കുന്ന ആ ഫാം ഹൗസില്‍ ഒരു ദിവസം തങ്ങാന്‍ ഒരിക്കല്‍ കൂടി മലകയറണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ്‌ ജോലി; മാസ ശമ്പളം 83000 രൂപ വരെ; ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം  (6 hours ago)

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം!!!! പത്താം ക്ലാസ്സ്‌ മതി റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍;മേയ് 14 വരെ അപേക്ഷിക്  (6 hours ago)

അഴിമതി നടത്തിയ രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ച കേന്ദ്രസർക്കാർ പിണറായി വിജയനെ എന്താണ് ജയിലിൽ അടയ്ക്കാത്തതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ഇരട്ടത്താപ്പാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന  (6 hours ago)

ആശ്ചര്യവും ആവേശവും നിറച്ച കുടമാറ്റത്തിന്റെ കാഴ്ചയിലലിഞ്ഞ് തൃശ്ശൂർ... ഇലഞ്ഞിത്തറയില്‍ കിഴക്കൂട്ട് അനിയൻ മാരാരും സംഘവും താളമേള വിസ്മയം ...നീണ്ടുനിന്നത് രണ്ട് മണിക്കൂർ  (7 hours ago)

വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യത; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (7 hours ago)

കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി എത്തിയ രാഹുൽ ഗാന്ധി വോട്ട് തേടിയത് ഇന്ത്യ മുന്നണി സ്ഥാനാർത്ഥിയ്ക്കായി; രാഹുൽ ഗാന്ധി തിരുനക്കരയിൽ എത്തി വോട്ട് ചോദിച്ചത് ആ  (7 hours ago)

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി  (7 hours ago)

ഇറാന്‍-ഇസ്രയേല്‍ നേര്‍ക്കുനേര്‍ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട ബന്ധം.. അവസാനിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലോ?  (7 hours ago)

ഭർത്താവിനോടുള്ള വിരോധത്താൽ ഭാര്യയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ചു; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (7 hours ago)

യുവാവിന്റെ കൈയിൽ നിന്നും പണവും, മൊബൈൽ ഫോണും, വാച്ചും കവർച്ച ചെയ്ത കേസ്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു;കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (7 hours ago)

എക്‌സാലോജിക്കും സി.എം.ആര്‍.എല്ലുമായുള്ള ഇടപാടില്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തായെ ഇ.ഡി ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം പ്രതിയാകുമോ? മുഖ്യമന്ത്രി പിണറായി വിജയനെയും മകള്‍ വീണാവിജയനെയും പ്രതികളാക്കുന്ന  (8 hours ago)

ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ... ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്...  (9 hours ago)

പിണറായി അങ്കലാപ്പില്‍ വീണ അറസ്റ്റിലായാല്‍ രാജിവച്ച് വച്ചേ തീരൂ  (9 hours ago)

പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...  (9 hours ago)

എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്  (9 hours ago)

Malayali Vartha Recommends