Widgets Magazine
20
Feb / 2018
Tuesday

വീട്ടിക്കുന്ന് ഒരുക്കുന്ന വിസ്മയക്കാഴ്ച

13 SEPTEMBER 2017 04:30 PM IST
മലയാളി വാര്‍ത്ത

സൗന്ദര്യം കൊണ്ട് സൃഷ്ടിച്ച ഗ്രാമം. എവിടേക്ക് കണ്ണയച്ചാലും മോഹനമായ ദൃശ്യങ്ങളില്‍ പെട്ട് നോട്ടം തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം സഞ്ചാരിയെ കീഴ്‌പ്പെടുത്തുന്ന സൗന്ദര്യം. അല്‍പം പോലും കളങ്കമേല്‍ക്കാതെ പ്രകൃതി അതിന്റെ തനത് രൂപത്തിലും ഭാവത്തിലും തുടരുന്ന ഇടം. തോട്ടങ്ങള്‍ക്കും വനത്തിനുമൊപ്പം ലാസ്യതാളത്തില്‍ അമര്‍ന്നിരിക്കുന്ന വീട്ടിക്കുന്ന്.

തൃശൂര്‍ ചുണ്ടേല്‍ നിന്ന് ആറുകിലോമീറ്ററോളം പോയാല്‍ ഇവിടെയെത്താം. വഴി നീളെ തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളുമാണ്. കാഴ്ച അതിസുന്ദരം. വളഞ്ഞു പുളഞ്ഞ് തോട്ടങ്ങള്‍ക്കിടയിലൂടെ കടന്നു പോവുന്ന വഴി തീര്‍ത്തും വിജനമാണ്. കോടമഞ്ഞും കൂട്ടിനുണ്ട്. തണുത്ത കാറ്റ് പതിഞ്ഞ താളത്തില്‍ വീശുന്നുണ്ട്.

ഒരു ഭാഗത്ത് തൊട്ടടുത്ത് ചെമ്പ്ര മലകളുടെ ഗാംഭീര്യമുള്ള ദൃശ്യം കാണാം. മറുഭാഗത്ത് തേയിലത്തോട്ടങ്ങള്‍, അതിനപ്പുറം വൈത്തിരിയുടെ താഴ്‌വാരഭൂമി, കുന്നുകളായി പടര്‍ന്നു നീങ്ങുന്ന വയനാടന്‍ ഭൂമിയുടെ ഉയര്‍ച്ച താഴ്ചകള്‍. അങ്ങനെ അങ്ങകലെ ബാണാസുര മലകളോളം കാഴ്ച ചെന്നെത്തും. അല്‍പം മുന്നോട്ടു നീങ്ങുമ്പോള്‍ വഴിയുടെ ഇരുപുറവും വനം ആവും. അവിടെ അല്‍പം തഴെ നിന്ന് ഒരു വെള്ളച്ചാട്ടത്തിന്റെ മുഴക്കം കേള്‍ക്കാം. വനംവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഇവിടെ പ്രവേശിക്കാവൂ. സുരക്ഷാ മുന്‍കരുതലുകളും ഉണ്ടായിരിക്കണം.

അതി സുന്ദരമാണ് രണ്ട് ഘട്ടങ്ങളായി ഉള്ള വെള്ളച്ചാട്ടം. രണ്ടാള്‍ പൊക്കമുള്ള പാറയുടെ മുകളില്‍ നിന്ന് കുതിച്ചു ചാടുന്ന പളുങ്കുമണികള്‍പോലുള്ള വെള്ളമാണ് ഒന്നാം ഘട്ടം. അവിടെ നിന്ന് ചാടിയൊഴുകുന്ന കാട്ടരുവി അല്‍പം ദൂരം പതഞ്ഞൊഴുകി ചുവട്ടിലെ ഇന്‍ഫിനിറ്റി പൂള്‍ പോലുള്ള ഒരു ചെറു തടാക ഭാഗത്തേക്ക് വീണ്ടും കുതിച്ചു ചാടുന്നത് വെള്ളച്ചാട്ടത്തിന്റെ രണ്ടാം ഭാഗം. പതഞ്ഞു ചാടുന്ന വെള്ളച്ചാട്ടവും കൂടെയുള്ള വനവും ചേര്‍ന്ന് മനോമോഹനമായ ദൃശ്യഭംഗി പകരുന്നു. വെള്ളച്ചാട്ടം വന്ന് പതിക്കുന്ന ഇന്‍ഫിനിറ്റി പൂളിന്റെ താഴ്ഭാഗം നല്ല ഹരിതാഭയുള്ള വനമാണ്. കണ്ണും മനസ്സും തണുക്കുന്ന ദൃശ്യങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ചേയിഞ്ചിന് കാറില്‍ ലൈംഗിക ബന്ധം... അവസാനം സംഭവിച്ചത്?  (2 hours ago)

അഭിനയം കൊണ്ടല്ല... ശരീര സൗന്ദര്യം കൊണ്ട് മാത്രമാണ് ഇവിടെവരെ എത്തിയത്  (2 hours ago)

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (2 hours ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (3 hours ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (3 hours ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (4 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (5 hours ago)

യു പി എസ് സി ഒഴിവുകൾ  (5 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (5 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (5 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (5 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (5 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (6 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (6 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (6 hours ago)

Malayali Vartha Recommends