Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...


കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ, മുൻ പേഴ്‌സണൽ അസിസ്റ്റന്റ് വി കെ മനോജ് ബിജെപിയിൽ ചേർന്നു...അടുത്ത അനുയായിയും എംപിയായിരിക്കെ പിഎ ആയി പ്രവർത്തിച്ച വ്യക്തിയുമാണ് മനോജ്...


സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...

ചെക്കുന്നിന്റെ മനോഹാരിതയിലേക്ക്

20 SEPTEMBER 2017 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

നമ്മുടെ തൊട്ടടുത്ത്, കോഴിക്കോട് നിന്ന് ഒരു മണിക്കൂറിന്റെയൊക്കെ വഴിദൂരം മാത്രമുള്ള സ്ഥലങ്ങള്‍ നാം തിരിച്ചറിയാതെ പോകരുത്. ഒരിക്കലെങ്കിലും എത്തിപ്പിടിച്ചെങ്കില്‍ മാത്രമേ അവയുടെ വില നമുക്ക് മനസ്സിലാക്കാനാകൂ. അരീക്കോട് നിന്ന് കേവലം പത്ത് കിലോമീറ്റര്‍ മാറി ഊര്‍ങ്ങാട്ടീരി പഞ്ചായത്തിലാണ് 1400-നടുത്ത് അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശൈഖ് കുന്ന് അഥവാ ചെക്കുന്ന്.

ചെക്കുന്നിലേക്കുള്ള ട്രെക്കിംഗ് കരുതലോടെ ആവണം. പാറകളിലൊക്കെ ചവിട്ടുമ്പോള്‍ വല്ലാത്ത വഴുവഴുപ്പ്. മുകളില്‍ നിന്ന് പതിയെ വെള്ളം പാറകളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരിക്കും. ചുറ്റും മനസ്സ് കുളിരണിയുന്ന പച്ചപ്പും. മഴ കനത്താല്‍ കോട കാഴ്ച്ചക്ക് തടസ്സം നില്‍ക്കും. ട്രക്കിങ്ങ് കൂടുതല്‍ ദുഷ്‌കരമാകും. പാറകളില്‍ ചവിട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. വല്ലാതെ ഇരുട്ടുന്നതിനു മുമ്പ് തിരികെയെത്താന്‍ ശ്രമിക്കണം. ട്രൈബല്‍ കോളനിയിലൂടെയാണ് വഴി. ട്രൈബല്‍ കോളനിയിലേക്ക് വെള്ളമൊഴുകുന്ന പാറക്കൂട്ടങ്ങളിലൂടെ തന്നെയാണ് നടക്കേണ്ടത്. വഴുവഴുപ്പിന്റെ തീവ്രതയും ഇവിടത്തെ ട്രക്കിങ്ങിന്റെ ഏതാണ്ടൊരു സ്വഭാവവും ആ നടത്തത്തിനിടെ തന്നെ ബോധ്യമാകും.

ആദിവാസി കോളനിയില്‍ കുറച്ചു മാറി പലയിടത്തായിട്ടാണ് വീടുകളുള്ളത്. വീടിന്റെ ഘടനയും അവരുടെ വസ്ത്രവും എല്ലാം പുതിയ കാലത്തോട് താദാത്മ്യം പ്രാപിച്ച രീതിയിലായിരുന്നു. വിശ്രമവും നടത്തവും ഒക്കെയായി ട്രക്കിങ്ങ് പുരോഗമിക്കുമ്പോള്‍ കണ്ണുകളിലേക്കെത്തുന്ന ചെക്കുന്നിന്റെ സൗന്ദര്യവും മുമ്പിലേക്കെത്തുന്ന കോടയുടെ ഒളിച്ചുകളിയും ആരുടെയും ക്ഷീണം അകറ്റും.

360 ഡിഗ്രിയില്‍ ഒരു ഭാഗം കോട പുതച്ചും മറ്റു ഭാഗങ്ങള്‍ വ്യക്തതയോടും ചെക്കുന്ന് കാഴ്ച്ചകളുടെ വസന്തം തന്നെ സമ്മാനിക്കും. പ്രകൃതിയുടെ താളത്തിലലിഞ്ഞ് നില്‍ക്കുന്നതിനിടക്ക് കോട അതിന്റെ സ്ഥാനം മാറ്റിക്കൊണ്ടേയിരിക്കും. തണുത്ത കാറ്റും കാര്‍മേഘങ്ങളുടെ അകമ്പടിയും ചെക്കുന്നിലെ കാഴ്ച്ചകള്‍ക്ക് രസം പകരും. ഇവിടെയെത്താന്‍ ഇത്ര കാലം വൈകിയല്ലോ എന്നു ചിന്തിച്ചുപോകും.

കുറച്ചു നേരമങ്ങനെ ആ ഉയരത്തില്‍ കാഴ്ച്ചകള്‍ കണ്ട് മനസ്സിനെ കയറൂരി വിട്ട് സ്വസ്ഥമായിരിക്കണം. ചെക്കുന്ന് കയറാനും ഇറങ്ങാനും മൂന്ന് വഴികളുണ്ട്. ചെക്കുന്നിലേക്കുള്ള ഏറ്റവും ദുര്‍ഘടമായ പാത ആദിവാസി കോളനിയിലൂടെ ഉള്ളതാണ്. മറ്റു രണ്ടു വഴികളും താരതമ്യേന എളുപ്പമാണ്. അതിലൊന്നു പടിഞ്ഞാറേ ചാത്തന്നൂര്‍ വഴിയും മറ്റൊന്ന് പ്ലാന്റേഷന്‍ റോഡ് വഴിയുമാണ്.

അവിടെയുള്ള ഒരു ക്വാറി ചെക്കുന്നിനേല്‍പിക്കുന്ന ആഘാതം എത്രമാത്രമാണെന്ന് ക്വാറിയുടെ സമീപത്ത് എത്തിയാലാണ് ബോധ്യപ്പെടുന്നത്. ചെക്കുന്നിന്റെ താഴ്ഭാഗത്തെ പല കുന്നുകളും തുരന്നു കഴിഞ്ഞിരിക്കുന്നു. എത്ര കാലം ചെക്കുന്ന് ആ രൂപത്തിലവിടെയങ്ങനെ നില്‍ക്കുമെന്ന ആശങ്ക തോന്നിപ്പോകും. ചെക്കുന്നിനെയും കൊല്ലംകൊല്ലിയെയും ഇല്ലായ്മ ചെയ്യുന്ന ക്വാറിയെ കുറിച്ച് ഉത്ക്കണ്ഠപ്പെടുമ്പോഴും സുന്ദരിയായ ചെക്കുന്ന് അതിന്റെ മനോഹാരിത ഇനിയും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കാനാവുന്ന രീതിയില്‍ നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയും ഉള്ളില്‍നിന്നുയരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിട്ടിയത് കോടികൾ  (6 minutes ago)

ഗൃഹനാഥനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസ്; ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു  (8 minutes ago)

സ്വര്‍ണവില കുത്തനെ കുറഞ്ഞു.  (12 minutes ago)

ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...  (13 minutes ago)

ബിഡിജെഎസിനെ വിമർശിച്ച് സി പി എം ജില്ലാ സെക്രട്ടറിയുടെ പേരിൽ നോട്ടീസ് പുറത്തിറക്കി; കോട്ടയത്ത് ബി ഡി ജെ എസിനെതിരെ സി പി എം  (20 minutes ago)

പിഎ വികെ മനോജ് ബിജെപിയിൽ  (21 minutes ago)

കൂരോപ്പടയിൽ ഉണ്ടായ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വർക്ക്ഷോപ്പ് ജീവനക്കാരൻ മരിച്ചു  (32 minutes ago)

സമ്പൂർണ വെടിനിർത്തൽ ഗാസയിൽ വേണമെന്ന ഹമാസ് ആവശ്യം സ്വീകാര്യമല്ലെന്ന് ഇസ്രായേൽ...  (34 minutes ago)

ഇങ്ങനെയും കള്ളന്മാരോ...?  (49 minutes ago)

കണക്കുകൾ നിരത്തി അമേരിക്ക  (54 minutes ago)

കേന്ദ്രത്തിൽ നിന്ന് നീക്കങ്ങൾ തുടങ്ങി...  (1 hour ago)

ഒളിപ്പിച്ച് കടത്താൻ ശ്രമം;  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (3 hours ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (3 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (3 hours ago)

Malayali Vartha Recommends