Widgets Magazine
12
Dec / 2017
Tuesday

മണിമരുതുകളും ചേതോഹരമായ നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ഒരുക്കുന്ന കാഴ്ചാവിരുന്നുമായി കാറ്റാടിക്കടവ്

12 OCTOBER 2017 03:04 PM IST
മലയാളി വാര്‍ത്ത

കാറ്റിനോട് കിന്നാരം ചൊല്ലി കാണാക്കാഴ്ചകളുടെ വിരുന്നൊരുക്കി കാറ്റാടിക്കടവ് സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കാറ്റാടിക്കടവ. ഉദയാസ്തമനങ്ങളുടെ മഴവില്‍ ദൃശ്യവിസ്മയമൊരുക്കിയാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. മേഘങ്ങളെ നെഞ്ചോട് ചേര്‍ത്ത് പുല്‍കാന്‍ , മഞ്ഞു പെയ്യുന്ന ഈ താഴ്വരയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഏറി വരികയാണ്.

വിടരും മുമ്പേ കൊഴിഞ്ഞു പോയ ഒരു പ്രണയത്തിന്റെ നൊമ്പരകഥ ഇവിടെ അലിഞ്ഞു കിടപ്പുണ്ട്. മഹാബലിയുടെ കാലത്ത് മായന്‍ രാജാവിന്റെ സേനാപതിയായ മാണിക്യന്‍ മായന്‍ രാജാവിന്റെ മകള്‍ മരതകത്തെ പ്രണയിച്ചിരുന്നു.

ഇതറിഞ്ഞ മായന്‍ രാജാവ് മാണിക്യനെ വധിക്കുകയും ഇതിന്റെ നൊമ്പരം പേറി മരതകം സ്വയം ജീവന്‍ വെടിയുകയും ചെയ്തു. തുടര്‍ന്ന് മരതകം ഈ മലയില്‍ പുനര്‍ജനിച്ച് ശാപമോക്ഷം തേടിയെന്നാണ് ഐതിഹ്യം. സര്‍ സിപി യുടെ കാലത്ത് 1946-ല്‍ ഇവിടെ ആളുകളെ ഗ്രോമോര്‍ ഭക്ഷ്യ പദ്ധതിയുടെ ഭാഗമായി കുടിയിരുത്തുകയായിരുന്നു. കാറ്റാടിക്കടവിന്റെ പടിഞ്ഞാറായി മേഘങ്ങളെ തൊട്ടുരുമ്മി നില്‍ക്കുന്ന വലിയ പടികടവ് ചേതോഹരമായ ദൃശ്യമാണ്.

കാറ്റാടിക്കടവില്‍ കാണുന്ന മാമുനിയറ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഇടമാണ്. മാമുനിയറയ്ക്ക് ഉളളില്‍ കയറിയാല്‍ കട്ടിലും കസേരയും പോലെ രൂപാന്തരപ്പെട്ട പാറകള്‍ കാണാം. മുണ്ടന്മുടിയ്ക്ക് അഴകായി ഒഴുകുന്ന നെയ്കുത്തനാറിന്റെ ഉത്ഭവകേന്ദ്രം കാറ്റാടിക്കടവിന്റെ തെക്കുഭാഗമാണ്. പല വര്‍ണ പൂക്കള്‍ചൂടി നില്‍ക്കുന്ന മണിമരുതുകളും ചേതോഹരമായ നിത്യഹരിത മലനിരകളും പാറക്കെട്ടുകളും ആരെയും ആകര്‍ഷിക്കും.

ഇവിടെ നിന്ന് നോക്കിയാല്‍ കൊച്ചിന്‍ റിഫൈനറിയുടെ വിദൂര ദൃശ്യം കാണാം. പാല്‍ക്കുളംമേട് ,മുളകുവള്ളി, അടുക്കം തുടങ്ങിയ മേടുകള്‍ സഞ്ചാരികളെ ഇവിടേക്ക് മാടി വിളിക്കുന്നു. മീനുളിയാമ്പാറ, തൊമ്മന്‍കുത്ത്, മൂലമറ്റം, അടിമാലി, നീണ്ടപാറ, നേര്യമംഗലം, ഇഞ്ചപ്പാറ എന്നീ പ്രദേശങ്ങളും കാറ്റാടിക്കടവില്‍ നിന്നാല്‍ കാണാം. വാനനിരീക്ഷണത്തിനും, സര്‍വേയ്ക്കുമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെയെത്തിയ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം താമസിച്ചതായി പറയപ്പെടുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരു പഞ്ചാബി വെള്ളം എടുക്കാന്‍ മലയുടെ മുകളില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ ഈറ്റക്കൂട്ടത്തിന്റെ മറവില്‍ നിന്ന ആനക്കൂട്ടത്തിന്റെ മുമ്പില്‍ അകപ്പെടുകയും ആനയെ കണ്ട് ഭയന്ന പഞ്ചാബി ഓടി മരത്തില്‍ കയറിയെങ്കിലും ആനയുടെ ചവിട്ടേറ്റ് മരിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. പഞ്ചാബിയുടെ കൂടെ വന്നവര്‍ അദ്ദേഹത്തെ അവിടെത്തന്നെ കല്ലറയുണ്ടാക്കി അടക്കം ചെയ്തതായും പറയുന്നു. സൂര്യാസ്തമയത്തിന്റെ വര്‍ണ ദൃശ്യങ്ങള്‍ ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നു.

ടൂറിസം വികസനത്തിന് അനന്ത സാധ്യതകള്‍ തുറന്നു കിടക്കുമ്പോഴും ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നുള്ളതാണ് പോരായ്മ. ഗതാഗത സൗകര്യം പോലും പരിമിതമാണ്. ടൂറിസം വികസനത്തിനായി പ്രദേശിക ഭരണകൂടവും ദീര്‍ഘ ദൃഷ്ടിയോടു കൂടിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ തയാറാകുന്നില്ല. വണ്ണപ്പുറം-മുണ്ടന്മുടി റൂട്ടില്‍ കള്ളിപ്പാറ വഴി സഞ്ചരിച്ചാല്‍ കാറ്റാടിക്കടവിലെത്താം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തതിനെ പരിഹസിച്ച കോടിയേരിക്ക് മറുപടിയുമായി എംഎല്‍എ വി.ടി ബല്‍റാം  (29 minutes ago)

കൊഹ്‌ലിക്ക് സച്ചിന്‍ വിവാഹാശംസകള്‍ നേര്‍ന്നതിങ്ങനെ...  (41 minutes ago)

ഓഖി ദുരന്തം: കേരളത്തിന് പിന്നാലെ തമിഴ്‌നാടും ;മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നൽകും  (52 minutes ago)

ഗോൾ ക്ഷാമം അവസാനിക്കുന്നു ;ബ്ലാസ്റ്റേഴ്സ് നിരയിലേക്ക് ഇംഗ്ലീഷ് താരം എത്തുന്നു  (1 hour ago)

മോദിയുടെ പ്രചാരണ ശൈലിക്കെതിരെ ശിവസേന; ശ്രദ്ധ വേണ്ടത് ജോലിയിൽ  (1 hour ago)

ദിലീപിനെ കുറിച്ച് നമിത പറയുന്നത്  (2 hours ago)

ആരാധകർ വെറുതെ വിടുന്നില്ല; മമ്മൂട്ടിയെ വിമർശിച്ച പാർവതിക്ക് പണി കിട്ടി  (2 hours ago)

പ്രവാസികള്‍ അറിയുന്നതിന്... ആധാ  (2 hours ago)

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം  (2 hours ago)

'ഞാന്‍ ഫുട്‌ബോളിലെ ദൈവമല്ല.  (2 hours ago)

ബഹുസ്വരതയ്ക്ക് അവസരം നൽകണം; എസ്‌എഫ്‌ഐയെ വിമർശിച്ച് കോടിയേരി  (2 hours ago)

ഐ.എഫ്.എഫ്.കെയിലേക്ക് സുരഭിക്ക് ക്ഷണം; പങ്കെടുക്കില്ലെന്ന് നടി ;ആരെയും ക്ഷണിച്ചിട്ടില്ലെന്ന് കമൽ  (3 hours ago)

ഓഖി ദുരന്തം: ദുരിതാശ്വാസ നിധിയിലേക്ക് സഹായം അഭ്യർത്ഥിച്ച് മുഖ്യമന്ത്രി  (3 hours ago)

യൗവ്വനയുക്തനായ ഒടിയനായി മോഹൻലാൽ എത്തുന്നു; പ്രതീക്ഷയോടെ ആരാധകർ  (4 hours ago)

സുരേഷ് ഗോപി ഹൈക്കോടതിയി  (4 hours ago)

Malayali Vartha Recommends