Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

കേരളത്തില്‍ ടൂറിസത്തിലെ പുതിയ ട്രെന്‍ഡ്; ടെന്റ്

30 OCTOBER 2017 02:50 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്

രണ്ടുമൂന്നു ദിവസം അവധി കിട്ടിയാല്‍ വീടുപൂട്ടി ട്രിപ്പിനു പോകുന്നവരുടെ എണ്ണം കൂടുകയാണ്. കാട്ടിലേക്കും മലകളിലേക്കുമൊക്കെ ട്രിപ്പടിച്ചിരുന്നവര്‍ ഏറെയും ചെറുപ്പക്കാരായിരുന്നുവെങ്കില്‍ ഇന്ന് ആ സ്ഥാനത്തു ഫുള്‍ ഫാമിലിയാണ്. കാടോ മേടോ തോടോ എന്തുമാകട്ടെ എവിടേക്കും സഞ്ചാരം സാധ്യമാണ് എന്നതാണ് അവസ്ഥ. യാത്രകള്‍ ഇഷ്ടപ്പെടുന്നവരുടെ എണ്ണമേറിയതോടെ വൈവിധ്യമുള്ള ടൂറിസം സാധ്യതകള്‍ സൃഷ്ടിക്കുന്നവര്‍ക്കും അവസരങ്ങള്‍ ഏറുന്നു.

നഗരത്തിലെ കോണ്‍ക്രീറ്റു വീട്ടില്‍ നിന്ന് ഒരു വീക്കെന്‍ഡെങ്കിലും രക്ഷപ്പെടാന്‍ പോകുന്നത് ഹില്‍സ്‌റ്റേഷനിലോ പ്ലാന്റേഷന്റെ നടുവിലോ കടല്‍ത്തീരത്തോ ഉള്ള കോണ്‍ക്രീറ്റ് വീട്ടിലേക്കു തന്നെയാണെങ്കില്‍ അതിലെന്തു രസമെന്നു കൊച്ചിക്കാരന്‍ പ്രബിലും കണ്ണൂര്‍ക്കാരന്‍ സൂരജും ചോദിക്കുന്നു. ടൂറിസം ലേബലിന്റെ ഭാരം പേറാത്ത ഒന്നു രണ്ടു രാപ്പകലുകള്‍ ശുദ്ധവായു ശ്വസിച്ച് ഒരു കുന്നിന്‍ മുകളിലോ ഏലത്തോട്ടത്തിനു നടുവിലോ കായലോരത്തോ സുരക്ഷിതമായും സ്വസ്ഥമായും ചെലവിടാന്‍ കഴിയുന്ന പ്രദേശങ്ങളെപ്പറ്റിയായിരുന്നു ഇവരുടെ ചിന്ത. പ്രകൃതിയുടെ കാണാപ്പുറങ്ങള്‍ തേടുന്നവര്‍ക്കു വഴികാട്ടിയാകണം. നമ്മുടെ നാട്ടുകാര്‍ക്ക് അത്ര പരിചിതമല്ലാത്ത ക്യാംപിങ് എന്ന ആശയമാണ് ഈ ചെറുപ്പക്കാര്‍ മുന്നോട്ടു വെച്ചത്. അതങ്ങേറ്റു. ഐടി ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ള ന്യുജെന്‍ യാത്രക്കാര്‍ക്കിടയില്‍ ഈ പുത്തനാശയം തരംഗമായി.

ക്യാംപര്‍ (campper) എന്ന പേരിലുള്ള ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പിനു പിന്നില്‍ പുതിയ ആശയത്തിലെ വെളിച്ചമുണ്ട്. യാത്രകള്‍ക്കു സൗകര്യമൊരുക്കുന്ന വെബ് സൈറ്റുകള്‍ ഇന്നു ധാരാളമുണ്ട്. ഒരു വെബ് സൈറ്റിലൂടെ ഇന്ന് എന്തൊക്കെ ചെയ്യാമോ അതൊക്കെ ക്യാംപറിലുമുണ്ട്. എന്നാല്‍ അതിനുമപ്പുറം പോവുകയെന്നതായിരുന്നു ഇവര്‍ നേരിട്ട വെല്ലുവിളി. ക്യാംപറിലൂടെ താമസിക്കാന്‍ ബുക്കു ചെയ്യുക ഒരു കെട്ടിടമായിരിക്കില്ല. പകരം സുരക്ഷിതമായും പേടിക്കാതെയും രാപാര്‍ക്കാന്‍ കഴിയുന്ന ചെറു ടെന്റുകളായിരിക്കും. നല്ല ഹോട്ടലില്‍ താമസിക്കുന്നതു പോലെയുള്ള അത്യാവശ്യ സൗകര്യങ്ങള്‍ ശുചിമുറി മുതല്‍ പാര്‍ക്കിങ് ഇടംവരെ ഉറപ്പുവരുത്തിയിട്ടുള്ള ടെന്റുകള്‍. ഹോംലി ഫുഡും വൈഫൈ മുതലായ പുതുതലമുറ സൗകര്യങ്ങളും ടെന്റുകളിലുണ്ടാകും.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി നൂറോളം ക്യാംപ് സൈറ്റുകളുണ്ട്. തെക്കെ ഇന്ത്യയില്‍ മാത്രം ഇരുപതോളം കേന്ദ്രങ്ങള്‍ ഇവര്‍ നേരിട്ട് നടത്തുന്നു. കേരളത്തില്‍ മൂന്നാര്‍, വാഗമണ്‍, വയനാട്, പൊന്മുടി, വണ്ടിപ്പെരിയാര്‍, മാങ്കുളം , യെല്ലപ്പട്ടി, ചിറ്റാര്‍, രാമക്കല്‍മേട് തുടങ്ങിയ പ്രധാനപ്പെട്ട ഹരിത വിനോദ കേന്ദ്രങ്ങളിലെല്ലാം ക്യാംപുകള്‍ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ആറു മാസം കൂടുമ്പോള്‍ ക്യാംപറിന്റെ സ്‌കൗട്ട്‌സ് വിഭാഗം പരിശോധിക്കുകയും വിലയിരുത്തുകയും പോരായ്മകള്‍ പരിഹരിക്കുകയും ചെയ്യുന്നു. മഴയും വെയിലും പ്രശ്‌നമല്ല കാലാവസ്ഥ കാര്യമാക്കേണ്ട, വര്‍ഷത്തില്‍ 365 ദിവസവും ബുക്ക് ചെയ്യാവുന്ന ക്യാംപുകളുമുണ്ട്.

വിവര സാങ്കേതികവിദ്യയുടെ യുഗത്തില്‍ അതിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നു പ്രബിലും സൂരജും പറയുന്നു. ഇഷ്ട ലൊക്കേഷനും സമയവും സൗകര്യവും നോക്കി ക്യാംപു ബുക്ക് ചെയ്യാം. ഭക്ഷണമുള്‍പ്പെടെ ഒരു രാത്രി തങ്ങാന്‍ 999 രൂപ മുതലാണ് നിരക്കുകള്‍. ക്യാംപ് സൈറ്റില്‍ ആവശ്യങ്ങള്‍ നിറവേറ്റാനായി ഒരു ആതിഥേയനും തയാറായിരിക്കും. അദ്ദേഹം സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം ആ സ്ഥലത്തിന്റെ സവിശേഷതകളും അവിടെ ലഭിക്കാവുന്ന മറ്റു സൗകര്യങ്ങളും പരിചയപ്പെടുത്തുകയും ചെയ്യും. മിക്ക ക്യാംപ് സൈറ്റുകളിലും താമസം കൂടാതെ ട്രെക്കിങ്ങ്, ഫിഷിങ്, ജീപ്പ് സഫാരി തുടങ്ങിയ സാഹസിക വിനോദങ്ങളും ലഭ്യമാണ്.

പ്രകൃതിയോടൊന്നിച്ചുള്ള ജീവിതം ആസ്വദിക്കാന്‍ സഹായിക്കുന്ന, കേരളത്തിന്റെ ഇക്കോ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് ഈ നൂതനമായ ആശയം. ബൈക്ക് റൈഡിങ് യാത്രക്കാര്‍, ടെക്കി ഗ്രൂപ്പുകള്‍ തുടങ്ങിയവരെല്ലാം തന്നെ ക്യാംപുകളെ സ്വീകരിച്ചു തുടങ്ങിയതായി ഇവര്‍ പറയുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷമാകുന്നതിനു മുമ്പു തന്നെ ആയിരത്തോളം യാത്രക്കാര്‍ ക്യാംപര്‍ സേവനം ഉപയോഗിച്ചു കഴിഞ്ഞു. രസകരമായ സംഗതി, ഇവരില്‍ നല്ലൊരു ശതമാനവും കുടുംബങ്ങളായിരുന്നുവെന്നതാണ്. ഒന്നര വയസുള്ള കുട്ടി മുതല്‍ 70 വയസ്സുള്ളവര്‍ വരെ ക്യാംപിങ്ങിനെത്തി. 14 വര്‍ഷത്തോളം വിവിധ ഐടി കമ്പനികളില്‍ പ്രൊജക്റ്റ് മാനേജ്മന്റ് രംഗത്തു പ്രവര്‍ത്തിച്ചിട്ടുള്ളയാളാണു പ്രബില്‍. സൂരജാകട്ടെ 16 വര്‍ഷത്തോളം ഐടി, ബാങ്കിംഗ് മേഖലകളില്‍ ജോലി ചെയ്തു.

കേരള സര്‍ക്കാരിന്റെ കള്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയുടെ സ്റ്റാര്‍ട്ടപ്പ് ഇര്‍ക്യൂബേഷനിലൂടെയാണ് ക്യാംപര്‍ രൂപം കൊണ്ടത്. ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തിന് വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ ഇക്കോ ടൂറിസം സാധ്യതകളുടെ പുതിയ ലോകം തുറന്നു കൊടുക്കുകയാണ് തങ്ങളുടെ സംരംഭമെന്ന് ഇവര്‍ പറയുന്നു. വിദേശ സിനിമകളിലും പുസ്തകങ്ങളിലും മാത്രം കണ്ടുപരിചയിച്ച പ്രകൃതിയോടിണങ്ങുന്നതും ചെലവു കുറഞ്ഞതുമായ യാത്രാനുഭവങ്ങളിലേക്കാണ് ക്യാംപര്‍ ക്ഷണിക്കുന്നത്. ആകര്‍ഷകമായ ഇടങ്ങളില്‍ സ്വന്തം സ്ഥലങ്ങളുള്ളവര്‍ക്ക് ക്യാംപുകളൊരുക്കി അധിക വരുമാനം നേടുന്നതിനുള്ള സഹായവും ഇവര്‍ നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (1 hour ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (1 hour ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (2 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (2 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (2 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (2 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (2 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (2 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (2 hours ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (2 hours ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (2 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (2 hours ago)

തിരഞ്ഞെടുപ്പില്‍ 400 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും 300 സീറ്റ് കിട്ടുമെന്നാണ് ഇപ്പോള്‍ പറയുന്നത്; തിരുവനന്തപുരത്തെ പ്രസംഗത്തില്‍ നിങ്ങള്  (3 hours ago)

കേരള തീരത്ത് ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം!!!! മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക  (3 hours ago)

ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...  (3 hours ago)

Malayali Vartha Recommends