Widgets Magazine
11
Dec / 2017
Monday

 കുറഞ്ഞ ചെലവില്‍ ഒരുദിവസ യാത്രയ്ക്ക് മാലിപ്പുറവും ഞാറയ്ക്കലും

07 DECEMBER 2017 04:00 PM IST
മലയാളി വാര്‍ത്ത

കുറഞ്ഞ ചെലവില്‍ ഒരു ദിവസം മുഴുവന്‍ കുടുംബവുമൊത്ത് ആഘോഷമാക്കാന്‍ സാധിക്കുന്ന ടൂറിസ്റ്റ് സ്‌പോട്ടുകള്‍ ഉണ്ടെന്നറിയാമോ? 325 രൂപയ്ക്ക് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കാഴ്ചകളും അനുഭവങ്ങളും നല്‍കുന്ന വളരെ രസകരമായ രണ്ടു സ്ഥലങ്ങളുണ്ട് എറണാകുളം ജില്ലയില്‍. വൈപ്പിന്‍കരയിലാണ് ഇവ. മത്സ്യഫെഡിന്റെ മാലിപ്പുറം ഫിഷ്ഫാമും ഞാറയ്ക്കല്‍ ഫിഷ് ഫാമും. ഇവിടെ നിങ്ങളുടെ മനസ്സ് മാത്രമല്ല, വയറും നിറയും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം.

എറണാകുളത്തുനിന്നു വരുന്നവര്‍ ഹൈക്കോര്‍ട്ട് ജംക്ഷനിലെത്തി അവിടെ നിന്ന് വൈപ്പിനിലൂടെ പോകുന്ന പറവൂര്‍ മുനമ്പം ബസിലോ ഗുരുവായൂര്‍ ബസിലോ കയറി വളപ്പ് എന്ന സ്‌റ്റോപ്പില്‍ ഇറങ്ങുക. അവിടുന്ന് കുറച്ചു ദൂരെയാണ് ഫാം. ഓട്ടോറിക്ഷയിലാണ് പോകുന്നതെങ്കില്‍ 60 രൂപ മുതല്‍ 75 രൂപ വരെ ചാര്‍ജ് ഈടാക്കുന്നതാണ്.

മാലിപ്പുറം ഫിഷ്ഫാമിന്റെ ഏറ്റവും മുന്‍ഭാഗത്ത് നിന്ന് ബോട്ടിലാണ് ഈ മീന്‍ വളര്‍ത്തുന്ന സ്ഥലത്തേക്ക് പോകുന്നത്. അത് ഏകദേശം ഒരു 15 മിനിറ്റ് ദൈര്‍ഘ്യമുളള ഒരു ബോട്ട് യാത്രയാണ്. മനോഹരമായിട്ടുളള യാത്ര. കാരണം നമ്മള്‍ വേറൊരു ലോകത്തിലൂടെ സഞ്ചരിക്കുന്നപോലെ, വീതികൂടിയ തോടിന്റെ നടുഭാഗത്തൂടെയാണ് ബോട്ട് പോകുന്നത്. ഇരുവശത്തും ധാരാളം മനോഹരമായിട്ടുളള വൃക്ഷങ്ങളും ഒക്കെയുണ്ട്. അതിന്റെ ഉള്‍ഭാഗത്തിലൂടെ പോകുമ്പോള്‍ വേറൊരു ലോകത്തിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രതീതിയാണുണ്ടാകുക.

മാലിപ്പുറം ഫിഷ്ഫാമിലേക്ക് വരുമ്പോള്‍ എന്‍ട്രന്‍സില്‍ 200 രൂപയുടെ ടിക്കറ്റാണ് എടുക്കേണ്ടത്. ഫാമിലെത്തിയാല്‍ ഒരു വെല്‍കം ഡ്രിങ്ക് കിട്ടും. ചായയോ കാപ്പിയോ കൂള്‍ ഡ്രിങ്ക്‌സോ ആവാം. കേരളത്തില്‍ ഒരുസ്ഥലത്തും കാണാന്‍ സാധിക്കാത്ത അത്ര മനോഹരമായ കാഴ്ചയാണ് ഫാമിലെ മീന്‍ചാട്ടം. നമുക്ക് നേരിട്ട് കാണുവാനുളള ഒരവസരമാണിത്. നമ്മള്‍ ഒരു പക്ഷേ സിനിമകളിലൊക്കെ മാത്രമേ ഇങ്ങനെ മനോഹരമായ കാഴ്ച കണ്ടിട്ടുണ്ടാവൂ. മീന്‍ വളര്‍ത്തുന്ന സ്ഥലത്ത് നമ്മെ സ്പീഡ് ബോട്ടില്‍ കൊണ്ടുപോകും. അവിടെയുള്ള പൂമീനുകള്‍ വെള്ളത്തില്‍നിന്നു കുതിച്ചുചാടുന്നത് ആസ്വദിക്കാം.

രണ്ടു കിലോ മുതല്‍ ആറു കിലോ വരെ ഭാരമുളളവയാണ് ഈ മീനുകള്‍. നമ്മുടെ ബോട്ടിന്റെ ഉള്‍ഭാഗത്തേക്കുപോലും ഈ മീന്‍ ചാടിവന്നേക്കാം. ആ യാത്രയുടെ ദൈര്‍ഘ്യം പത്തുമിനിറ്റാണ്. അതിന് അഡീഷനല്‍ ചാര്‍ജുണ്ട്. ഒരു ബോട്ട് മുഴുവനായിട്ട് എടുത്താല്‍ അതില്‍ മൂന്നു പേര്‍ക്കു കയറാം. 250 രൂപയാണ് ചാര്‍ജ്. ഒറ്റയ്ക്കാണെങ്കില്‍ ഒരാള്‍ക്ക് 75 രൂപയാവും.

മീന്‍ചാട്ടം കണ്ടതിനുശേഷം തിരിച്ച് നമ്മള്‍ പഴയസ്ഥലത്തേക്ക് നടന്നാണ് വരുന്നത്. പത്തു മിനിറ്റോളം പാടവരമ്പത്തൂടെ നടന്നുവരണം. പകല്‍ സമയത്ത് അത്യാവശ്യം വെയിലുണ്ട്. വിശ്രമിക്കണമെങ്കില്‍ ആവാം. അല്ലെങ്കില്‍ പെഡല്‍ ബോട്ട് ഉപയോഗിക്കാം, അര മണിക്കൂറാണ് അതിന്. അതും 200 രൂപയുടെ പാക്കേജില്‍ ഉള്‍പ്പെടുന്നു. മീന്‍പിടിത്തം ഇഷ്ടമാണെങ്കില്‍, 20 രൂപ നല്‍കിയാല്‍ ഒരു ചൂണ്ടയും മറ്റു മീന്‍പിടിത്ത സാമഗ്രികളും ലഭിക്കും. എത്ര സമയം വേണമെങ്കിലും ചൂണ്ടയിട്ട് മീന്‍ പിടിക്കാം. ആ മീന്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുപോകാം. മീനിന്റെ തൂക്കമനുസരിച്ച് വില കൊടുക്കണമെന്നു മാത്രം. എന്നാലും 325 രൂപയില്‍ കൂടുതല്‍ വാങ്ങില്ല.

മാലിപ്പുറത്ത് 200 രൂപയുടെ പാക്കേജില്‍ വരുമ്പോള്‍ ലഭിക്കുന്ന ഒരു കാര്യം വിഭവസമൃദ്ധമായിട്ടുളള ഒരു ഊണാണ്. ഉച്ചയ്ക്ക് മീന്‍ വറുത്തതും മീന്‍ കറിയും വെജിറ്റബിള്‍ കറികളും അച്ചാറും എല്ലാംകൂട്ടി രുചികരമായിട്ടുളള ഒരു ഊണ്. ഒരു ഐസ്‌ക്രീമും നിങ്ങള്‍ക്ക് ലഭിക്കും. ഭക്ഷണപ്രിയരായിട്ടുളള ആളുകള്‍ക്ക് കഴിക്കാന്‍ പറ്റുന്ന നിരവധി സ്‌പെഷല്‍ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ഞണ്ട് റോസ്റ്റ്, കരിമീന്‍ പൊളളിച്ചത്, കരിമീന്‍ വറുത്തതും കറിവച്ചതും, കക്കയിറച്ചി, കൂന്തല്‍ െ്രെഫ എന്നിവ ചില ഭക്ഷണയിനങ്ങള്‍ മാത്രം. ഇതിനെല്ലാം വിലയും തുച്ഛമാണ്. 90 രൂപ മുതല്‍ 140 രൂപ വരെ മാത്രമാണ് ഇവിടത്തെ ഓരോ സ്‌പെഷലിന്റെയും റേറ്റ് വരുന്നത്. കുടുംബശ്രീയുടെ തന്നെ സഹായസംഘത്തിലെ അംഗങ്ങളായ സംഘമിത്രചേച്ചിയും സംഘവുമാണ് ഈ രുചികരമായ ഭക്ഷണം പാകം ചെയ്തു തരുന്നത്.

ഊണ് കഴിഞ്ഞിട്ട് ഒന്ന് വിശ്രമിക്കണമെങ്കില്‍ മാലിപ്പുറം ഫിഷ്ഫാമിന്റെ മുന്‍വശത്ത് മനോഹരമായ കണ്ടല്‍ക്കാടുണ്ട്. വളരെ ഭംഗിയായിട്ട് മല്‍സ്യഫെഡ് സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുള്ളില്‍ നല്ല ക്ലൈമറ്റാണ്. സൂര്യപ്രകാശം അല്‍പം പോലും ഈ കണ്ടല്‍ക്കാടിന്റെ ഉള്‍ഭാഗത്തേക്ക് പതിക്കില്ല. എസി റൂമില്‍ കയറിയ പ്രതീതി. വിശ്രമിക്കാന്‍ ചെറിയ കസേരകളുണ്ട്. കുട്ടികള്‍ വരുമ്പോള്‍ ഉല്ലസിക്കാന്‍ ചെറിയൊരു പാര്‍ക്ക് അവിടെ റെഡിയാണ്. ഒന്നോ രണ്ടോ മണിക്കൂര്‍ വേണമെങ്കില്‍ ഈ കണ്ടല്‍ക്കാടിനുള്ളില്‍ ചിലവഴിക്കാം. വിശ്രമിക്കാന്‍ കഴിയുന്ന മറ്റൊരു സ്ഥലം ഫിഷ് ഫാമിന്റെ ചുറ്റുമായി സ്ഥിതിചെയ്യുന്ന ചെറിയ ഹട്ടുകളാണ്.

മാലിപ്പുറത്തെ കാഴ്ചകള്‍ കഴിഞ്ഞാല്‍ വേണമെങ്കില്‍ ഞാറയ്ക്കലേക്ക് പോകാം. മാലിപ്പുറത്ത് നിന്നും ഞാറയ്ക്കലേക്ക് മൂന്നു കിലോമീറ്ററാണ് ദൂരം. രണ്ടു റോഡുകള്‍ ആണുളളത്. ഒന്ന് ബീച്ച്മാര്‍ഗം. അല്ലെങ്കില്‍ മെയിന്റോഡ് വഴി ആശുപത്രിപ്പടി സ്‌റ്റോപ്പിലെത്തി ഫാമിലേക്കു പോകാം. ഫാമിന് എതിര്‍വശത്ത് മനോഹരമായ ഒരു ബീച്ചുണ്ട് ചാപ്പാബീച്ച്. വൃത്തിയും ഭംഗിയുമുളള ബീച്ചാണിത്. 125 രൂപയാണ് എന്‍ട്രി ഫീ.

മാലിപ്പുറത്തില്ലാത്ത രണ്ട് പ്രത്യേകതകള്‍ ഞാറയ്ക്കലിലുണ്ട്. ജലാശയത്തിന്റെ നടുവിലാണ് രണ്ടു ഹട്ടുകളും കൊട്ടവഞ്ചിയും. ഇവിടെ മീന്‍ വളര്‍ത്തുന്ന ജലാശയത്തിന്റെ നടുവിലാണ് രണ്ടു ഹട്ടുകള്‍ സ്ഥിതി ചെയ്യുന്നത്. വള്ളത്തിലാണ് അങ്ങോട്ടു പോകേണ്ടത്. 15 പേര്‍ക്ക് ഇരിക്കാനാവുന്ന ഹട്ടില്‍ നാലുഭാഗത്തുനിന്നും കാറ്റുവീശും. ചില സഞ്ചാരികള്‍ എത്തിക്കഴിഞ്ഞാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വേറെ ഒരു കാഴ്ചകളും കാണാതെ ഈ ഹട്ടില്‍ മാത്രം സമയം ചിലവഴിക്കാറുണ്ട്. 350 രൂപയുടെ ഫുള്‍ പാക്കേജില്‍ വന്നാല്‍ ഭക്ഷണവും ചായയുമുള്‍പ്പെടെ ഇവിടെ ലഭിക്കും.

കൊട്ടവഞ്ചിയും തുഴവഞ്ചിയും ഉണ്ട്. ഒരാള്‍ക്ക് അര മണിക്കൂര്‍ കൊട്ടവഞ്ചി ഉപയോഗിക്കാം. അതും 125 രൂപയുടെ പാക്കേജിലുളളതാണ്. ചൂണ്ടയിടാനുള്ള സൗകര്യവുമുണ്ട്. കിടന്നു വിശ്രമിക്കാന്‍ സാധിക്കുന്ന ഊഞ്ഞാലുകള്‍ ഫിഷ് ഫാമിന് ചുറ്റുമുണ്ട്. സ്‌പെഷല്‍ വിഭവങ്ങളുള്‍പ്പെടെയുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്. നമ്മുടെ ആവശ്യമനുസരിച്ച് ഭക്ഷണം നേരത്തെ ബുക്ക് ചെയ്യാം. ഇഷ്ടാനുസരണം ഇവിടുത്തെ ഷീലചേച്ചിയുടെ നേതൃത്വത്തില്‍ ഒരുപറ്റം കുടുംബശ്രീ ചേച്ചിമാര്‍ വളരെ രുചികരമായിട്ടുള്ള ഭക്ഷണം പാകം ചെയ്തു തരും. പ്ലാന്‍ ചെയ്ത് ഭക്ഷണം ബുക്കുചെയ്താല്‍ ഇത്രയും തുച്ഛമായ വിലയില്‍ രുചികരമായ ഭക്ഷണം വേറെ ലഭിക്കില്ല.

രണ്ടു ഫാമുകളിലും സന്ദര്‍ശനം ബുക്ക് ചെയ്യാം.

ഞാറയ്ക്കല്‍: 9497031280, 9526041209.

മാലിപ്പുറം: 9526041267

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിച്ചിയെ വിമർശിച്ചതിന്റെ പേരിൽ അസഭ്യ വർഷം; പ്രതികരണവുമായി രൂപേഷ് പീതാംബരൻ  (4 minutes ago)

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (40 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (46 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (57 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

Malayali Vartha Recommends