Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂര്‍ പൂരത്തിനിടെ പോലീസ് അഴിഞ്ഞാടിയതും ഭക്തര്‍ക്ക് നേരെ, അക്രമം അഴിച്ചുവിട്ടതും സര്‍ക്കാരിന്റെ താത്പര്യപ്രകാരമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്...3500 പോലീസുകാരെയാണ് നിയോഗിച്ചിരുന്നത്... ഇവരില്‍ പലരും ആദ്യമായാണ് പൂരത്തിന് എത്തുന്നത്...


ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണം...ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ, മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു...ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ല...


പാണ്ഡ്യക്ക് വിമര്‍ശനം... രോഹിത് ശര്‍മ്മയെ മനോഹരമായ ക്യാച്ചിലൂടെ സഞ്ജു സാംസണ്‍ പുറത്താക്കുമ്പോള്‍ അത് മുംബൈയുടെ പരാജയത്തിലേക്ക് നയിച്ചു; യശസ്വി ജയ്‌സ്വാളിന് തകര്‍പ്പന്‍ സെഞ്ചറിയോടെ മുംബൈക്കെതിരെ രാജസ്ഥാന് 9 വിക്കറ്റിന്റെ റോയല്‍ വിജയം; ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് നേടാനായത് 10 റണ്‍സ് മാത്രം


കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത


സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന: 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

വരൂ, മാംഗോ മെഡോസ് എന്ന ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കില്‍ അടിച്ചു പൊളിക്കാം

17 JANUARY 2018 12:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഉല്ലാസയാത്രയാവാം... കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ നിന്ന് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്ര...

മൂന്നാര്‍- മറയൂര്‍ റോഡില്‍ വിനോദസഞ്ചാരികളുടെ തിരക്ക്...

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് ആവേശകരമായ സമാപനം.. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തിലാണ് പാരാഗ്ലൈഡിങ് പൈലറ്റുമാര്‍ പറന്നത്

വേനലവധിക്ക് മുന്‍പേ കോവളം തീരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു.... കടലിലിറങ്ങുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ ലൈഫ്ഗാര്‍ഡുകളും

വന്യജീവി ആക്രമണം കൂടിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു... വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളുമാണ് സുരക്ഷ മുന്‍നിര്‍ത്തി അടച്ചത്



ആദ്യത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്കെന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന കാര്‍ഷിക പാര്‍ക്കാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം ആയാംകുടി മാംഗോ മെഡോസ്. നെല്ലിക്കുഴി എന്‍.കെ. കുര്യന്റെ സ്വപ്നസാക്ഷാത്ക്കാരമാണ് മാംഗോ മെഡോസ്. ലോകമാകെ ജൈവവൈവിധ്യം അപകടത്തിലാവുന്ന ഇക്കാലത്ത്, സകല വിളകളെയും വളര്‍ത്തുമൃഗങ്ങളെയും ഒരിടത്തുകൂട്ടി സംരക്ഷിക്കുന്ന മാംഗോ മെഡോസ് പടുത്തുയര്‍ത്താന്‍ പ്രേരണയായത് കുര്യന്‍, അറബികളുടെ വിശ്രമതാവളമായ മൊസ്ര (ഫാം ഹൗസ്) കണ്ടതാണ്.

ഉല്‍പന്നങ്ങളുമായി വിപണിയിലെത്തുന്ന കൃഷിക്കാരുടെ പതിവു ദുര്യോഗമാണ് കുര്യനെ കാര്‍ഷിക സംരംഭകനാക്കിയത്. സിവില്‍ എന്‍ജിനീയറായി സൗദിയിലായിരുന്നു ജോലി. അറബികളുടെ വിശ്രമതാവളമായ മൊസ്ര (ഫാം ഹൗസ്) കണ്ടപ്പോഴൊക്കെ കുര്യന്‍ മനസില്‍ പറഞ്ഞു, നാട്ടിലെത്തുമ്പോള്‍ തനിക്കും ഇത്തരമൊന്ന് നിര്‍മിക്കണം. തുടക്കമെന്നവണ്ണം നാലരയേക്കര്‍ ഭൂമി വാങ്ങി കുളം നിര്‍മിച്ചു. സ്വകാര്യ സംരംഭകനായ കുര്യന്റെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ സ്ഥലത്താണ് നൂതനമായ സംരംഭം ആരംഭിച്ചത്. മാംഗോ മെഡോസിനു കൃഷി, വിനോദം, താമസസൗകര്യം, ഭക്ഷണം എന്നിങ്ങനെ നാലു വിഭാഗങ്ങളാണുള്ളത്.

വിവിധ സ്ഥലങ്ങളില്‍നിന്നുള്ള 4800 സസ്യവര്‍ഗങ്ങള്‍, 146 ഇനം ഫലവൃക്ഷങ്ങള്‍, 84 ഇനം പച്ചക്കറി വിളകള്‍, 39 ഇനം വാഴ എന്നിങ്ങനെ ജൈവ വൈവിധ്യത്തിന്റെ അപൂര്‍വ കലവറയാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കു സമീപം ആയാംകുടി മാംഗോ മെഡോസ് എന്ന കാര്‍ഷിക പാര്‍ക്കില്‍ കുര്യന്‍ തീര്‍ത്തിരിക്കുന്നത്. തേയില മുതല്‍ നെല്ലു വരെ, ആഞ്ഞിലിക്കവിള മുതല്‍ കിവിഫ്രൂട്ട് വരെ, കുന്തിരിക്കം മുതല്‍ രുദ്രാക്ഷം വരെ ഇവിടെ നട്ടുവളര്‍ത്തിയ കുര്യന്‍ പലതില്‍നിന്നും ഫലമെടുത്തുതുടങ്ങി. ഇവയ്ക്കുപുറമെ 63 ഇനം മത്സ്യങ്ങള്‍, വിവിധ നാടന്‍, വിദേശ കന്നുകാലി ജനുസുകള്‍, കോഴി-താറാവിനങ്ങള്‍ എന്നിങ്ങനെ കൃഷിക്കാഴ്ചകളുടെ പൂരപ്പറമ്പായി മുപ്പതേക്കര്‍ ഒരുക്കിയ അദ്ദേഹത്തിന്റെ പരിശ്രമം നമിക്കപ്പെടേണ്ടതുതന്നെ.കൂടാതെ പൂന്തോട്ടത്തില്‍ 800-ലധികം ചെടികളും മുന്തിരി ഉള്‍പ്പെടെ 500-ലധികം വള്ളിപ്പടര്‍പ്പുകളുമാണ് മാംഗോ മെഡോസിന്റെ പ്രധാന ആകര്‍ഷണം. അഞ്ചടി താഴ്ത്തിയാല്‍ ചേറുള്ള സ്ഥലത്താണ് ഈ നേട്ടം. പ്രൈമറി വിദ്യാര്‍ഥികള്‍ക്കും ഗവേഷകവിദ്യാര്‍ഥികള്‍ക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഇന്‍ഫോടെയ്ന്‍മെന്റ് പാര്‍ക്ക് എന്നുകൂടി മാംഗോ മെഡോസിനെ വിശേഷിപ്പിക്കാം.

വിജ്ഞാനത്തിനും വിനോദത്തിനും ഉതകുന്ന കോട്ടയം ജില്ലയിലെ ആയാംകുടി മാംഗോ മെഡോസിലേക്ക് എത്തുന്ന കാഴ്ചക്കാര്‍ നിരവധിയാണ്. കേരളത്തിലെ മുഴുവന്‍ ഔഷധ ചെടികളും പാര്‍ക്കില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ട്. കൂടാതെ വലിയ മത്സ്യക്കുളങ്ങളും നീന്തല്‍ക്കുളവും, ബോട്ടിംഗ് അടക്കം വിനോദ സഞ്ചാരികള്‍ക്ക് കൗതുകം ഉണര്‍ത്തുന്ന കാഴ്ചകള്‍ വേറെയും. മത്സ്യക്യഷിയുടെ അരികിലൂടെയാണ് ബോട്ട് യാത്ര. വെള്ളത്തില്‍ വട്ടമിട്ടു നീന്തിതുടിയ്ക്കുന്ന മീനിനെ ഫ്രൈ ആക്കി കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചാല്‍ ഒട്ടും നിരാശപ്പെടണ്ട അപ്പോള്‍ വലവീശി പിടിക്കുന്ന മീന്‍ പൊരിച്ച് തരാനുള്ള ഹോട്ടലുകളും പാര്‍ക്കില്‍ സജീവമാണ്.

ഭൂരിപക്ഷം വൃക്ഷങ്ങളും കായ്ച്ചുതുടങ്ങിയ ഈ തോട്ടത്തില്‍ വിലക്കപ്പെട്ട കനിയുമായി ആദം- ഹവ്വ ദമ്പതികളുടെ പ്രതിമയും കാണാം. വിലക്കപ്പെടാത്ത ഫലങ്ങളാണ് ബാക്കി മുഴുവനും എലഫന്റ് ആപ്പിള്‍, ബാങ്കോക്ക് ചാമ്പ, വെല്‍വറ്റ് ആപ്പിള്‍, ലാങ്ഷാറ്റ്, ജബോട്ടിക്കാബ, കിവി, ആഫ്രിക്കന്‍ പിസ്ത, ബര്‍മീസ് മരമുന്തിരി, സാന്റോള്‍, ലെമണ്‍വൈന്‍, സബര്‍ജില്‍, മിറക്കിള്‍ ഫ്രൂട്ട്, മൂട്ടിപ്പഴം, കാട്ടമ്പഴം, കോക്കം, മധുരളൂവി എന്നിങ്ങനെ അതു നീളുമ്പോള്‍ ഒരു പഴത്തിനു വേണ്ടി അവയെല്ലാം നഷ്ടപ്പെടുത്തിയ ആദിമാതാപിതാക്കന്മാരെ അറിയാതെ പഴിച്ചുപോകും. ഓരോ ഇനത്തിന്റെയും ഉപ ഇനങ്ങള്‍ തന്നെ ഏറെയുണ്ട്. മാംഗോ മെഡോസ് എന്ന പേര് അന്വര്‍ഥമാക്കി 101 തരം മാവുകള്‍, പ്ലാവ് 21 തരം, ചാമ്പ പതിനാറു തരം, പന്ത്രണ്ട് തരം വീതം പേരയും പപ്പായയും, തെങ്ങ് ഒമ്പതുതരം എന്നിങ്ങനെ പട്ടിക നീളുന്നു. കൂടാതെ പരിശീലനത്തിന് ആധുനിക കുളവും ഭീമന്‍ അക്വേറിയവും. സന്ദര്‍ശകരെ കാത്തിരിക്കുന്നു. കുര്യന്റെ പതിനാലു വര്‍ഷത്തെ സ്വപ്നസാക്ഷാല്‍ക്കാരമാണ് അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക്.

മാംഗോ മെഡോസിലെ ഓരോ മരത്തിനും ആത്മകഥ പറയാനുണ്ടാവും. സ്വന്തം പെരുമയുമായി ബന്ധപ്പെട്ട ഈ കഥകളില്‍ ഔഷധഗുണം മാത്രമല്ല, പുരാണബന്ധം, ചരിത്രപ്രാധാന്യം, സാഹിത്യത്തിലെ പരാമര്‍ശം തുടങ്ങി പല കാര്യങ്ങളുമുണ്ടാവും. മറ്റൊരു പ്രധാന ആകര്‍ഷണം പാര്‍ക്കില്‍ പണികഴിപ്പിച്ചിട്ടുള്ള പരശുരാമന്റെ പ്രതിമയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പരശുരാമ പ്രതിമ കൂടാതെ വൃക്ഷകന്യക, പ്രണയ ജോഡികള്‍ എന്നു തുടങ്ങി കുട്ടൂസനും ഡാകിനിയുംവരെ ഉള്‍പ്പെടുന്നതാണ് ഇവിടുത്തെ പ്രതിമാശേഖരം. ഫാം ചുറ്റിക്കാണുന്നതിനായി ബാറ്ററികൊണ്ടു പ്രവര്‍ത്തിക്കുന്ന റിക്ഷയും ആകാശവീക്ഷണത്തിനായി കേബിള്‍കാറും നിരീക്ഷണഗോപുരവും ഇവിടെയുണ്ട്. സന്ദര്‍ശകരായ മുസ്ലിം സഹോദരന്മാര്‍ക്കായി അതിനുള്ളില്‍ ഒരു മസ്ജിദും കുര്യന്‍ സജ്ജമാക്കിക്കഴിഞ്ഞു.

മാംഗോ മെഡോസിലെ നാടന്‍ ചായക്കട, കള്ളുഷാപ്പ് എന്നിവയിലേക്കു വേണ്ട വിഭവങ്ങള്‍ ഇവിടെത്തന്നെ ഉല്‍പാദിപ്പിക്കുന്നു. നാലരയേക്കര്‍ ഭൂമി വാങ്ങി ആദ്യം നിര്‍മിച്ച കുളത്തില്‍ കുട്ടനാടന്‍ പാടങ്ങളില്‍ വെള്ളം വറ്റിച്ചപ്പോള്‍ കിട്ടിയ കാരി, വരാല്‍, മഞ്ഞക്കൂരി എന്നിവയെയാണ് ഇട്ടത്.

ആ മീന്‍കുളത്തില്‍ മീനൂട്ടിനു സൗകര്യപ്രദമായ വിധത്തില്‍ ഒരു പിരിയന്‍ പാലം. നാണയമുണ്ടാക്കുമ്പോള്‍ ബാക്കിവരുന്ന ലോഹത്തകിടുകള്‍കൊണ്ടാണ് ഇതിന്റെ നിര്‍മാണം. തകിടിലെ തുളകളിലൂടെ കുളത്തിലെ മത്സ്യങ്ങളെ കാണുകയും അവയ്ക്ക് തീറ്റ നല്‍കുകയുമാവാം. കൊതുമ്പുവള്ളവും പെഡല്‍ബോട്ടുമൊക്കെ പ്രയോജനപ്പെടുത്തി ഫാമിലെ കുളങ്ങളിലൂടെയും കനാലുകളിലൂടെയുമൊക്കെ ഉല്ലസിച്ചുനീങ്ങാം. കൃത്രിമമായുണ്ടാക്കിയ കുന്നിനു ചുറ്റും നട്ടുവളര്‍ത്തിയ തേയിലത്തോട്ടമാണ് മറ്റൊരു കൗതുകം.

ഇരുപതോളം കോട്ടേജുകളും റിസോര്‍ട്ടിലുണ്ട്. കൂട്ടുകുടുംബങ്ങള്‍ക്കു താമസിക്കാനുള്ള നാലുകെട്ട് മുതല്‍ ഹണിമൂണ്‍ കോട്ടേജ് വരെ ഇവയിലുള്‍പ്പെടും. കിടപ്പറയുടെ തറയിലെ പരവതാനി നീക്കിയാല്‍ തീറ്റയ്ക്കായി പാഞ്ഞെത്തുന്ന മീന്‍കൂട്ടമാണ് ചില കോട്ടേജുകളുടെ ആകര്‍ഷണം. താമസക്കാരായെത്തുന്നവര്‍ക്ക് ഫാമിലെ പഴങ്ങളും പച്ചക്കറികളുമൊക്കെ വിളവെടുക്കാനും പാചകം ചെയ്തു ഭക്ഷിക്കാനും സൗകര്യമുണ്ട്. ഫാമിന്റെ പിന്‍ഭാഗത്തെ തോടിനോടു ചേര്‍ന്ന് കെട്ടിയുയര്‍ത്തിയ തട്ടില്‍ നിന്നു ചൂണ്ടയിടുകയോ ദേശാടനപ്പക്ഷികളെ നിരീക്ഷിക്കുകയോ ആവാം.

ഹരിതകാന്തിയുടെ ഈ ചെറുതുരുത്തില്‍ 350 രൂപയാണ് പ്രവേശനഫീസ്. വിദ്യാര്‍ഥികള്‍ ഉച്ചഭക്ഷണത്തിനുള്‍പ്പെടെ 300 രൂപ നല്‍കിയാല്‍ മതി. ദമ്പതികള്‍ക്കും കൂട്ടുകുടുംബങ്ങള്‍ക്കും കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കുമൊക്കെ പ്രയോജനപ്പെടുത്താവുന്ന താമസസൗകര്യങ്ങളും കണ്‍വന്‍ഷന്‍ സെന്ററുമൊക്കെ മാംഗോ മെഡോസിനെ സജീവമാക്കുന്നു. ( മാംഗോ മെഡോസ് അഗ്രിക്കള്‍ച്ചറല്‍ പ്ലെഷര്‍ലാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കടുത്തുരുത്തി, ആയാംകുടി, കോട്ടയം. ഫോണ്‍-9072580510).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു....  (43 minutes ago)

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 1120 രൂപയുടെ കുറവ്  (50 minutes ago)

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണമാകാമെന്ന് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍... കേസ് അടുത്ത മാസം 3 ലേക്ക് മാറ്റി  (1 hour ago)

പൂരം നിയന്ത്രിക്കാൻ പൂരം അറിയാത്ത പോലീസ്  (1 hour ago)

ഇസ്രയേലിന്റെ രഹസ്യ അറകൾ തകരുന്നു...  (1 hour ago)

സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍നിന്ന് 1.20 കോടിയുടെ സ്വര്‍ണ-വജ്രാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രതിയുമായി പൊലീസ് തെളിവെടുത്തു....  (2 hours ago)

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍...  (2 hours ago)

എറണാകുളത്ത് രണ്ടിടങ്ങളിലായി റെയില്‍വേ പാളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ചാലക്കുടി മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി... ഭര്‍ത്താവ് കസ്റ്റഡിയില്‍  (3 hours ago)

കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍....  (3 hours ago)

ജെസ്‌ന തിരോധാനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് വിധി പറഞ്ഞേക്കും...  (4 hours ago)

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി  (4 hours ago)

താമരശ്ശേരി ചുരത്തിലുണ്ടായ വാഹന അപകടത്തില്‍ ഒരു മരണം....  (4 hours ago)

തായ്‌വാനെ വലച്ച് പന്ത്രണ്ടോളം ഭൂകമ്പങ്ങള്‍.... 6.3 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തി  (4 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സംസ്ഥാനത്ത് നാളെ കലാശക്കൊട്ട്. ഇന്ന് സ്ഥാനാര്‍ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും.. കേരളം വിധിയെഴുതുന്നത് വെള്ളിയാഴ്ച  (5 hours ago)

Malayali Vartha Recommends